മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇപ്പോഴും ധോണിക്ക് കടുത്ത ആരാധക പിന്തുണയുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഐപിഎല്ലിൽ ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനാണ് എംഎസ് ധോണി. ഏകദിനത്തിലും ട്വന്റി20 മത്സരങ്ങളിലും ധോണിക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഇതുവരെ ഇന്ത്യൻ ടീമിന് കൃത്യമായി സാധിച്ചിട്ടില്ല. ധോണിക്ക് ശേഷം റിഷബ് പന്തും, സഞ്ജു സാംസണും, ഇഷാൻ കിഷനും കീപ്പർമാറായി മാറിമാറി ടീമിൽ ഉണ്ട്.
എംഎസ് ധോണിയെ കണ്ടു കഴിഞ്ഞാൽ ആരാധകർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും ഓട്ടോഗ്രാഫ് വാങ്ങുന്നതും ആയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറൽ ആവാറുള്ളതാണ്. കഴിഞ്ഞദിവസം എം എസ് ധോണിയെ ആരാധക കൂട്ടം പിന്തുടർന്ന് ഓട്ടോഗ്രാഫ് വാങ്ങിയ വീഡിയോ ഒട്ടുമിക്ക എല്ലാവരും കണ്ടതാണ്. ഐപിഎൽ അടുത്തവർഷം നടക്കാനിരിക്കെ എംഎസ് ധോണി മഞ്ഞ കുപ്പായത്തിൽ ചെന്നൈക്ക് വേണ്ടി ഇറങ്ങും.
ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ ഏകദിനത്തിൽ സ്ഥാനം ഉറപ്പിക്കും എന്ന് പല കോണുകളിൽ നിന്നും ആളുകൾ പറയുന്നുണ്ട്. ഇന്ത്യൻ ടീം സെലക്ഷന് ഏറെ പഴികേട്ട് നിൽക്കുന്ന കാലഘട്ടത്തിൽ ടീമിൽ പലപ്പോഴും ഉണ്ടായിരുന്നിട്ടു കൂടി ഇഷാൻ കിഷന് അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ആയിരുന്നു ഇഷാന്റെ ഇരട്ട സെഞ്ച്വറി. ഇരട്ട സെഞ്ച്വറി നേടിയതോടെ രോഹിത്തിനൊപ്പം ഇഷാൻ ഇനി സ്ഥിരമായി ഓപ്പണിങ് ഇറങ്ങിയാൽ ധവാന്റെ ഏകദിന ടീമിലെ സ്ഥാനം തുലാസിൽ ആവും. ശുഭമാന്‍ ഗില്ലും സഞ്ജു സാംസണും സൂര്യകുമാർ യാദവും ഏകദിന ടീമിൽ അവസരം നോക്കി പുറത്തു നിൽക്കുകയാണ്. ഇവർക്ക് വേണ്ട അവസരം ലഭിക്കാത്തതിലും കടുത്ത വിമർശനമാണ് ഉയരുന്നത്.
രഞ്ജി ട്രോഫി മത്സരങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. ഈ സമയം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഇഷാൻ കിഷന്റെ ഒരു വീഡിയോ ആണ്. രഞ്ജിയിൽ ഇഷാൻ ജാർഖണ്ഡിന് വേണ്ടിയാണ് കളിക്കുന്നത്. ഈ സമയം ചില ആളുകൾ ഇഷാൻ കിഷന്റെ അടുത്ത് ഓട്ടോഗ്രാഫിനായി ചെന്നു. ഫോണിന്റെ ബാക്ക് കവറിലാണ് ഇവർ ഓട്ടോഗ്രാഫ് ചോദിച്ചത്. ഓട്ടോഗ്രാഫി ഇടാനായി ഫോൺ കവർ നോക്കിയ സമയത്ത് ഇഷാൻ എം എസ് ധോണിയുടെ ഓട്ടോഗ്രാഫ് കവറിനു മുകളിൽ കണ്ടു. മഹി ഭായിയുടെ ഓട്ടോഗ്രാഫിന് മുകളിൽ താൻ ഓട്ടോഗ്രാഫ് ഇടില്ല എന്നും ഇതിന് താഴെ ഇടാമെന്നും ഇഷാൻ പറഞ്ഞു.
തന്റെ ഗുരുവായി കാണുന്ന താരത്തിന്റെ ഓട്ടോഗ്രാഫിന് മുകളിൽ ഇഷാൻ ഓട്ടോഗ്രാഫ് ഇടില്ല എന്നു പറയുന്ന ബഹുമാനത്തെ സോഷ്യൽ മീഡിയയിൽ പല കോണുകളിൽ നിന്നും കയ്യടി ഉയരുന്നുണ്ട്. ഇതുപറഞ്ഞ് ഇഷാൻ എം എസ് ധോണിയുടെ ഓട്ടോഗ്രാഫിന് താഴെ ഓട്ടോഗ്രാഫ് ചോദിച്ചവർക്ക് ഓട്ടോഗ്രാഫ് ഇട്ടുകൊടുക്കുകയും ചെയ്തു. ഇഷാന്റെ ഏറെ പ്രശസ്തി പിടിച്ചു പറ്റിയ ഈ പ്രവർത്തിയുടെ വീഡിയോ കാണാം.