രണ്ടാം ദിനം മത്സരം അവസാനിക്കാൻ അടുത്തപ്പോൾ ബംഗ്ലാദേശ് ബാറ്റർ സമയം കളയാൻ തുടങ്ങിയത് കോഹ്ലിയെ പ്രകോപിപ്പിച്ചിരുന്നു. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങി ആറാം ഓവർ പുരോഗമിക്കുന്നതിനിടെയാണ്. വെളിച്ചകുറവ് മൂലം മത്സരം നിർത്താൻ സാധ്യത നിൽക്കെയാണ് ഇത്.
ആറാം ഓവറിലെ അഞ്ചാം പന്തിന് ശേഷം നജ്മുൽ ഹൊസൈൻ ഷാന്റോ ഷൂ ലെയ്‌സ് കെട്ടാൻ തുടങ്ങി, ഇത് കണ്ട സ്ലിപ്പിൽ നിൽക്കുകയായിരുന്ന കോഹ്ലി ദേഷ്യത്തോടെ ജേഴ്സി കൂടി ഊരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്.
നേരെത്തെയും സമയം കളയാൻ പുതിയ ബാറ്റ് ആവശ്യപ്പെട്ട് ഷാന്റോ രംഗത്തെത്തിയിരുന്നു. എന്നാൽ ഏറെ നേരെത്തെ പരിശോധനയ്ക്ക് ശേഷം പഴയ ബാറ്റ് എടുത്താണ് തിരികെ മടങ്ങിയത്. ഇത് മനസ്സിലാക്കിയ ക്യാപ്റ്റൻ കെഎൽ രാഹുൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മത്സരം മൂന്നാം ദിനം പിന്നിട്ടപ്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ട്ടത്തിൽ 88 റൺസ് നേടിയിട്ടുണ്ട്. ഇരു ടീമിന്റെയും ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യ 87 റൺസ് ലീഡ് നേടിയിരുന്നു. 45 റൺസുമായി സാക്കിറും, 8 റൺസുമായി ലിറ്റണ് ദാസുമാണ് ക്രീസിൽ. ഷാന്റോ (5), മോമിനുൽ ഹഖ് (5), മുഷ്ഫിഖുർ റഹീം (9), ശാഖിബ് (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഉമേഷ് യാദവ് ഒഴികെ ഉള്ള മറ്റ് ബൗളർമാർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 314 റൺസിന് പുറത്തായി. ഇന്ത്യക്കായി റിഷബ് പന്ത് 93ഉം ശ്രേയസ് അയ്യർ 87ഉം റൺസ് നേടി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.