ഡിസിഷൻ റിവ്യൂ സിസ്റ്റം ഏതു ഒരു മത്സരത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഒരു തെറ്റായ റിവ്യൂ ചിലപ്പോൾ ആ മത്സരഫലത്തെ തന്നെ മാറ്റിമറിച്ചേക്കാം.സ്റ്റോക്സിന്റെ ആ ആഷേസ് ഇന്നിങ്സ് തന്നെയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.ഇപ്പോൾ ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ജയ്ദേവ് ഉനദ്കട്ട് എറിഞ്ഞ മത്സരത്തിലെ 36 മത്തെ ഓവറിലെ മൂന്നാമത്തെ പന്ത്. സാകിർ ഹസ്സനാണ് ബാറ്റസ്മാൻ. ബൗൾ കൃത്യമായി ഇന്സൈഡ് എഡ്ജ് എടുത്തു പാഡിൽ കൊള്ളുന്നു.ഉനദ്കട്ട് അപ്പീൽ ചെയ്യുന്നു. ക്യാപ്റ്റൻ രാഹുൽ വന്നു കീപ്പർ പന്തിനോട് കാര്യം തിരക്കുന്നു.പന്ത് തനിക്ക് ഉറപ്പില്ലെന്ന് വ്യക്തമാക്കുന്നു. ഒടുവിൽ രാഹുൽ തന്റെ സ്വയം തീരുമാനത്തോടെ റിവ്യൂ കൊടുക്കുന്നു.റിപ്ലൈ കണ്ടേ ഉടനെ രാഹുൽ തന്റെ ആ തീരുമാനത്തെ ഓർത്തു നിരാശനാകുന്നു.37 ഓവറിന് ഉള്ളിൽ തന്നെ അനുവദനിയമായ മൂന്നു റിവ്യൂകളും ഇന്ത്യക്ക് നഷ്ടപെടുന്നു.
നിലവിൽ ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തിൽ ബംഗ്ലാദേശ് പൊരുതുകയാണ്.കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സാകിർ ഹോസ്സൈൻ തന്നെയാണ് ഈ മത്സരത്തിലും ബംഗ്ലാദേശിന് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നത്. ഫിഫ്റ്റി നേടി സാകിർ ഹോസ്സൈനാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. നേരത്തെ പന്തിന്റെയും ശ്രെയസ് അയ്യരുടെയും മികവിൽ ഇന്ത്യ 87 റൺസിന്റെ ലീഡ് നേടിയിരുന്നു.