ക്രിക്കറ്റിലെ വിജയികളെ തീരുമാനിക്കുന്നതിൽ നിർണായകമാകുന്നത് ക്യാച്ചുകളാണ്. ഒരൊറ്റ ക്യാച്ച് ഒരു മത്സരത്തെ തന്നെ തിരിച്ചേക്കാം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ഇന്ത്യ ടെസ്റ്റ് മത്സരത്തിലും ക്യാച്ചുകൾ മത്സരം നീട്ടുകയാണ്. ഏതു ഒരു ക്യാച്ചും പറന്നു പിടിക്കുന്ന വിരാട് കോഹ്ലിക്കാണ് ക്യാച്ചുകൾ സ്വന്തമാക്കാൻ സാധിക്കാതെയിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.
മൂന്നു ക്യാച്ചുകളാണ് കോഹ്ലിക്ക് പിടിക്കാൻ കഴിയാതെയിരുന്നത്. ഇത് മൂന്നും ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി അടിച്ച ലിട്ടൺ ദാസിന്റെയാണ്.ലിട്ടൺ ദാസ് 16 ൽ നിൽകുമ്പോളാണ് ആദ്യത്തെ സംഭവം. സ്ലിപ്പിൽ എഡ്ജ് ചെയ്തു വന്ന പന്ത് കോഹ്ലി തന്റെ റൈറ്റിലേക്ക് ചാടിയെങ്കിലും തന്റെ കൈയിൽ പോലും തൊടാതെ ബോൾ ബൗണ്ടറിയിലേക്ക് പായുകയായിരുന്നു.രണ്ടാമത്തെ സംഭവം അതെ ഓവറിൽ തന്നെയാണ്. ഈ തവണ എഡ്ജ് ചെയ്തു വന്ന പന്തിനെ ജഡ്ജ് ചെയ്യുന്നതിൽ കോഹ്ലിക്ക് പിഴച്ചു.ആദ്യം തന്റെ വലത്തേക്ക് ചാടാൻ പോയ അദ്ദേഹം കാണുന്നത് ബൗൾ തന്റെ ഇടത്തേക്ക് പോകുന്നത്. ചാടി നോക്കിയെങ്കിലും അതിനും ഫലമുണ്ടായില്ല. ഇതിൽ ഒരെണ്ണം എങ്കിലും കോഹ്ലിക്ക് പിടിക്കാൻ കഴിഞ്ഞിരുന്നേൽ ബംഗ്ലാദേശ് തകർച്ചയിലേക്ക് കൂപ്പിക്കുത്തിയേനെ.
മൂന്നാമത്തെ അവസരം വരുന്നത് ലിട്ടൺ 49 ൽ നിൽകുമ്പോൾ. സാധാരണ അത്തരത്തിലുള്ള സ്ലിപ് ക്യാച്ചുകൾ സ്വന്തമാക്കുന്ന കോഹ്ലിക്ക് വീണ്ടും പിഴക്കുന്നു.ലിട്ടൺ വീണ്ടും രക്ഷപെടുന്നു. മത്സരത്തിൽ ബംഗ്ലാദേശ് പൊരുതുകയാണ്. ബംഗ്ലാദേശിന് വേണ്ടി ലിട്ടൺ തകർത്തു കളിക്കുകയാണ്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.
വീഡിയോ :