ട്വന്റി ട്വന്റി പരമ്പരകളിലെ ഡിസൈഡർ മത്സരങ്ങളിലെ ഇന്ത്യയുടെ അപ്രമാദിത്യം ഊട്ടി ഉറപ്പിക്കുന്ന ട്വന്റി ട്വന്റി മത്സരം തന്നെയാണ് ഇപ്പോൾ അഹ്‌മദാബാദിൽ കാണുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യയും ന്യൂസിലാൻഡും ഓരോ മത്സരം വീതം ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇന്ത്യയെ തകർത്ത്. രണ്ടാം മത്സരത്തിൽ ഇന്ത്യ ഒപ്പമെത്തി.
എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ സർവ്വാധിപത്യം നേടുന്ന കാഴ്ചയാണ് കാണുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹാർദിക് പാന്ധ്യയുടെ തീരുമാനം ശെരിയാണെന്ന് ഗിൽ തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്.63 പന്തിൽ ഗിൽ നേടിയ 126 റൺസ് ഇന്ത്യൻ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്നാ നിലയിലെത്തിച്ചു.ഹാർദിക്കും സൂര്യയും ട്രിപാഠിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയാക്കി.
എന്നാൽ 235 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസിന് ഏഴു റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് സൂര്യ കുമാർ യാദവ് നേടിയ രണ്ട് അസാമാന്യ ക്യാച്ചുകളാണ് .ഇന്ത്യക്ക് വേണ്ടി ഹാർദിക് പാന്ധ്യയാണ് ബോൾ എറിയുന്നത്. കിവിസ് ഇന്നിങ്സ് ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ ഫിന്ന് അല്ലെൻ ബാറ്റ് വീശുന്നു. എഡ്ജ് എടുത്ത ബോൾ കൃത്യമായ ചാട്ടത്തിലൂടെ സൂര്യ കൈപിടിയിൽ ഒതുക്കുന്നു.
എന്നാൽ ഈ ഒരു ക്യാച്ച് കൊണ്ട് സൂര്യ നിർത്താൻ തീരുമാനിച്ചില്ല.മൂന്നാമത്തെ ഓവറിലെ നാലാമത്തെ പന്ത്. വീണ്ടും ഹാർദിക്. വീണ്ടും ഒരിക്കൽ കൂടി ഫിന്ന് അല്ലനെ പുറത്താക്കിയ അതെ രീതിയിൽ തന്നെ വീണ്ടും സൂര്യ ക്യാച്ച് നേടുന്നു.ഈ തവണ കിവിസ് ബാറ്റർ ഫിലിപ്സാണെന്ന് മാത്രം.