Categories
Latest News

വെൽക്കം ബാക്ക് ജഡ്ഡു! ഇതാണ് തിരിച്ചു വരവ്, 2 പന്തിൽ 2 വിക്കറ്റ്! ക്രീസിൽ നിലയുറപ്പിച്ച ലെബുഷെയ്നെയും റെൻഷോയെയും വീഴ്ത്തി ജഡേജയുടെ തകർപ്പൻ ഡെലിവറി

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കരകയറിയ ഓസ്‌ട്രേലിയയ്ക്ക് ലഞ്ചിന് ശേഷം ഇരട്ട പ്രഹരം സമ്മാനിച്ച് ജഡേജ. തുടക്കത്തിൽ 2ന് 2 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയെ ലഞ്ചിന് പിരിയുമ്പോൾ 2ന് 76 എന്ന നിലയിൽ എത്തിച്ച് സ്മിത്തും ലെബുഷെയ്നും രക്ഷകരായിരുന്നു. എന്നാൽ ലഞ്ച് ബ്രെക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ 2 വിക്കറ്റാണ് തുടർച്ചയായി ജഡേജ വീഴ്ത്തിയത്.

36ആം ഓവർ ചെയ്യാനെത്തിയ ജഡേജ അഞ്ചാം പന്തിൽ സ്‌ട്രൈക്കിൽ 49 റൺസുമായി നിൽക്കുകയായിരുന്ന ലെബുഷെയ്നെ സ്റ്റംപിങ്ങിലൂടെ വീഴ്ത്തി. മുന്നോട്ട് സ്ട്രെച്ച് ചെയ്ത് കളിക്കാൻ നോക്കിയ ലെബുഷെയ്ന്റെ ബാറ്റ് മികച്ച ടെണിലൂടെ മറികടന്ന് പന്ത് വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിൽ എത്തുകയായിരുന്നു. അരങ്ങേറ്റകാരൻ ഭരത് ലഭിച്ച അവസരം ഭാഗിയായി പൂർത്തിയാക്കി.

പിന്നാലെ ക്രീസിൽ എത്തിയ റെൻഷോയെ എൽബിഡബ്ല്യൂവിലൂടെയാണ് കുടുക്കിയത്. ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് നൽകി, എന്നാൽ റെൻഷോ റിവ്യു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിധിയിൽ മാറ്റമുണ്ടായില്ല. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതാണ് ജഡേജ.

നിലയിൽ സ്മിത്തും (25) ഹാൻഡ്സ്കോമ്പുമാണ് (0) ക്രീസിൽ. സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. റിഷഭ് പന്തിന്റെ അഭാവത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ 3 ടെസ്റ്റ് സീരീസിൽ ഇന്ത്യയ്ക്ക്  ഒപ്പമായിരുന്നു 3 തവണയും വിജയം. ഇതിൽ 2 തവണ ഓസ്‌ട്രേലിയ മണ്ണിൽ വെച്ചായിരുന്നു.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റ്വ), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാടു കോലി, കെ എസ് ഭരത്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.

Leave a Reply

Your email address will not be published. Required fields are marked *