ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യദിനം തന്നെ മത്സരത്തിനൊപ്പം വിവാദവും കൊഴുക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിവസത്തിൽ ഇന്ത്യ സമ്പൂർണ്ണ മേധാവിത്വമാണ് ഓസ്ട്രേലിയക്കെതിരെ പുലർത്തിയത്. ആദ്യദിനം തന്നെ ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യ ഓൾഔട്ടായി. രവീന്ദ്ര ജഡേജിയുടെ ഗംഭീര ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് മേൽക്കോയ്മ സമ്മാനിച്ചത്.
ജഡേജ ഓസ്ട്രേലിയക്കെതിരെ 5 വിക്കറ്റ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കി. എപ്പോഴും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് എന്നത് വലിയ വിവാദങ്ങൾക്ക് വേദി ആവാറുള്ള ഒന്നാണ്. ഗാബ്ബയിലേക്ക് വാ എന്ന് ടിം പെയ്ൻ കഴിഞ്ഞതവണ പറഞ്ഞപ്പോൾ അശ്വിൻ പ്രതികരിച്ചതും ഇന്ത്യ ഗാബ്ബയിൽ ചെന്ന് വിജയം സ്വന്തമാക്കിയതും ഇന്നും കാണികൾ ഓർത്തിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിനുപുറമെ ഇഷാന്ത് ശർമ സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വാർത്തകളിൽ നിറഞ്ഞ സംഭവവും ഇന്നും കാണികൾക്ക് ചിരി അനുഭവമാണ്.
ഇപ്പോഴിതാ ട്വിറ്ററിലും മറ്റും ട്രെൻഡിങ് ആവുന്നത് മറ്റൊരു വിവാദമാണ്. പരിക്കിനു ശേഷം തിരിച്ചുവന്ന ജഡേജയ്ക്ക് സിറാജ് തന്റെ കൈയിൽ എന്തോ ഒന്ന് കൊണ്ടുവന്നു നൽകുന്നു. ജഡേജ അത് തന്റെ ബോളിംഗ് ചെയ്യുന്ന കൈയുടെ വിരൽത്തുമ്പിൽ പുരട്ടുന്നതും തുടർന്ന് ബോൾ ചെയ്യുന്നതുമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ക്യാമറാമാൻ ഇത് കൃത്യമായി ഒപ്പിയെടുത്തതാണ് ഇപ്പോൾ ട്വിറ്ററിൽ ചൂടുള്ള ചർച്ചാവിഷയമായി മാറിയിരിക്കുന്ന കാര്യങ്ങളിൽ ഒന്ന്.
ജഡേജ എന്താണ് കയ്യിൽ തേച്ചത് എന്നാണ് ആരാധകരും ക്രിക്കറ്റ് എക്സ്പേർട്ടുകളും ചോദിക്കുന്ന കാര്യം. ഇത്തരത്തിൽ ഒരു കാഴ്ച ഇതുവരെ കണ്ടിട്ടില്ല എന്നാണ് മൈക്കിൾ വോൺ ഇതിനെപ്പറ്റി പ്രതികരിച്ചത്. “ഇൻട്രസ്റ്റിംഗ്” എന്നാണ് ഈ സംഭവത്തെപ്പറ്റി ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റനായ ടിം പെയിൻ പ്രതികരിച്ചത്. എന്നാൽ ഇത് സ്വാഭാവിക കാര്യമാണ് എന്നും ഇത്തരത്തിൽ വിവാദമാക്കേണ്ട ഒന്നല്ല എന്നും ചില ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ചതി എന്നത് ഓസ്ട്രേലിയയുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന് ഒന്നാണ് എന്നും ദൃശ്യത്തിൽ നിന്ന് സാൻഡ് പേപ്പർ ഒന്നും വ്യക്തമല്ല എന്നും ഇന്ത്യൻ ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ജഡേജ മൂന്ന് വിക്കറ്റ് നേടി നിൽക്കുമ്പോൾ ആയിരുന്നു കൗതുകമുണർത്തിയ ഈ സംഭവം. ഈ സംഭവം അരങ്ങേറുമ്പോൾ ഓസ്ട്രേലിയ 120/5 എന്ന നിലയിൽ നിൽക്കുകയായിരുന്നു. ജഡേജ തന്റെ പതിനാറാം ഓവർ എറിയാൻ വന്ന സമയത്താണ് വിചിത്രമായ ഈ കാര്യം അരങ്ങേറിയത്. ജഡേജയുടെ തൊട്ടടുത്ത രോഹിത് ശർമ നിൽക്കുന്നതും ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. മത്സരത്തിനിടെ ബോൾ മിനിസം കൂട്ടാനായി എന്തോ ടെക്നിക് ഉപയോഗിച്ചു എന്ന് പലയാളുകളും പറയുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ കൃത്രിമം നടന്നോ ഇല്ലിയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത ലഭിച്ചിട്ടില്ല. ഏതായാലും ഇപ്പോൾ വിവാദമായിരിക്കുന്ന ഈ വീഡിയോ ദൃശ്യം കാണാം.