ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസമായ ഇന്ന് ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവർ എറിയാനായി എത്തിയ മുഹമ്മദ് സിറാജ് തന്റെ ആദ്യ പന്തിൽ തന്നെ ഉസ്മാൻ ക്വാജയെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമി ഡേവിഡ് വാർണറെയും പുറത്താക്കി.
പിന്നീട് ക്രീസിൽ എത്തിയ സ്റ്റീംവ് സ്മിത്തും മാര്‍നസ് ലംമ്പുഷൈനും ഓസ്ട്രേലിയയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചു. പക്ഷേ പരിക്കിൽ നിന്നും മുക്തനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയുടെ ഗംഭീര ബോളിംഗ് പ്രകടനം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ജഡേജ 5 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് നേടി.
ഓസ്ട്രേലിയ 177 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഓസ്ട്രേലിയക്കായി മാർനസ് ലംമ്പുഷൈൻ 49 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 37 ഉം അലക്സ് കാരി 36ഉം റൺസ് സ്വന്തമാക്കി. സ്പിന്നിനെ തുണക്കുന്ന പിച്ചാണ് ക്യൂറേറ്റർ നാഗ്പൂരിൽ ഒരുക്കിയത്. അക്സർ പട്ടേലിനൊഴികെ ബോള് ചെയ്യാൻ എത്തിയ മറ്റു എല്ലാവർക്കും വിക്കറ്റുകൾ ലഭിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഗംഭീരമായ രീതിയിലാണ് തുടങ്ങിയത്. രോഹിത് ശർമ പാറ്റ് കമിൻസ് എറിഞ്ഞ് പന്തിൽ തുടർച്ചയായ ബൗണ്ടറികൾ നേടി കൊണ്ടാണ് ഇന്ത്യയുടെ സ്കോർബോർഡിൽ റണ്ണിന് തുടക്കം കുറിച്ചത്. ആദ്യപോളീൽ തന്നെ ക്യാപ്റ്റൻ ബൗണ്ടറി നേടി. ആദ്യം ഓവറിൽ 13 റൺസ് ആണ് പിറന്നത്. രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗിന്റെ വീഡിയോ ദൃശ്യം കാണാം…