ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ട് റൺ എടുക്കുന്നതിനിടെ തന്നെ ഓസ്ട്രേലിയയിലേക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജ് തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിത്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമി ഡേവിഡ് വാർണറേയും പുറത്താക്കി.
പിന്നീട് സ്റ്റീവ് സ്മിത്തും മാര്‍നസ് ലമ്പുഷൈനും ചേർന്ന് ഓസ്ട്രേലിയ കരകയറ്റുമെന്ന് തോന്നിച്ചു. ഇരുവരും മികച്ച രീതിയിൽ ആയിരുന്നു തുടക്കത്തിൽ സ്പിൻ ബോളർമാരെ നിയന്ത്രിച്ചുകൊണ്ട് കളിച്ചത്. 49 റണ്ണിൽ നിൽക്കെ ജഡേജയുടെ മാന്ത്രിക പന്ത് മാർനസ് ലംമ്പുഷയിനെ പുറത്താക്കി. സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ മുതിർന്ന മാർനസിന് ജഡേജയുടെ ടേൺ ചെയ്ത ബോൾ മിസ്സായി. തുടർന്ന് കീപ്പർ കെ എസ് ഭരത് അനായാസം സ്റ്റെമ്പ് ചെയ്ത് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ തന്നെ ജഡേജ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി അത്ഭുതം കാണിച്ചു.
പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ജഡേജയുടെ ബോളിംഗ് മികവാണ് ഓസ്ട്രേലിയയുടെ തകർച്ചക്ക് കാരണമായത്. പക്ഷേ സ്മിത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ക്രീസിൽ എത്തിയ പീറ്റർ ഹാൻസ്കോമ്പും അലക്സ് കാരിയും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യദിനം തന്നെ ബോൾ ടേൺ ചെയ്തത് ഇന്ത്യൻ സ്പിന്നന്മാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമുളവാക്കുന്ന കാര്യമാണ്.
മികച്ച സ്കോർ ലക്ഷം വച്ചാണ് അലക്സ് കാരി ബാറ്റ് ചെയ്തത്. വളരെ പെട്ടെന്ന് അഗ്രസീവ് ആയി ആയിരുന്നു അലക്സിന്റെ ബാറ്റിംഗ്. അനായാസം അലക്സ് സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിച്ചു. പക്ഷേ ഇന്ത്യയുടെ എക്സ്പീരിയൻസ്ഡ് ബോളറായ അശ്വിന്റെ മികവിൽ അലക്സ് കാരി പുറത്തായി. അശ്വിൻ അലക്സ് കാരി റിവേഴ്സ് സ്വീപ് കളിക്കുമെന്ന് മനസ്സിലാക്കി ബുദ്ധിപൂർവ്വം പന്തെറിഞ്ഞു. അശ്വിന്റെ മികവിൽ കാരിയുടെ ബാറ്റിന്റെ എഡ്ജിന് കൊണ്ട് ബോൾ വിക്കറ്റിൽ പതിച്ചു. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചതായിരുന്നു അലക്സ് കാരി. രവിചന്ദ്രൻ അശ്വിന്റെ ഈ ബോളിങ് മികവ് കാണാം.