Categories
Cricket Latest News

സ്മിത്തിൻ്റെ വിക്കറ്റ് എടുത്തു 250 ആം വിക്കറ്റും ഇന്ത്യയുടെ ജയവും ആഘോഷിച്ചു ജഡേജ ,പക്ഷേ എല്ലാവർക്കും ഷോക്ക് നൽകി അമ്പയർ ; വീഡിയോ കാണാം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത് പരിക്കിൽ നിന്ന് മുക്തനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയാണ്. ഇത് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യക്കായി കളിക്കുന്നത് എങ്കിലും അതിന്റെ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെയായിരുന്നു ജഡേജയുടെ പ്രകടനം.

നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു എങ്കിലും ഇന്ത്യൻ സ്പിൻ മാന്ത്രികതയുടെ മുന്നിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ തകർന്നടിഞ്ഞു. 177 റൺസാണ് ആദ്യം ഓസ്ട്രേലിയ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും ആദ്യ ഇന്നിങ്സിൽ നേടി. മാർനസ് ലംബുഷൈൻ മാത്രമാണ് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ തിളങ്ങിയത്. 49 റൺസ് ആണ് അദ്ദേഹം നേടിയത്.

ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ രോഹിത് ശർമ 120 റൺസ് നേടി. 400 റൺസ് ആണ് ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജ 70 റൺസ് നേടിയപ്പോൾ അക്സർ പട്ടേൽ 84 റൺസ് നേടി. വിരാട് കോലിയും സൂര്യകുമാർ യാദവും പൂജാരയും നിറം മങ്ങിയെങ്കിലും രോഹിത് ജഡേജ പാർട്നർഷിപ്പും ജഡേജ അക്സർ പട്ടേൽ പാർട്ട്ണർഷിപ്പും ഇന്ത്യയെ കരകയറ്റുകയായിരുന്നു. 223 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യ ഓസ്ട്രേലിയയലേക്ക് മീതെ നേടിയത്. ടോഡ് മർഫി 7 വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ തകർന്നടിഞ്ഞു. 91 റൺസിനാണ് ഓസ്ട്രേലിയ ഓൾ ഔട്ട്‌ ആയത്. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് നേടി. ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും ആദ്യ മത്സരം ജയിച്ചു. ജഡേജ തന്ടെ കറിയറിലെ 250ആം വിക്കറ്റ് സ്മിത്തിന്റെ വിക്കറ്റ് എടുത്ത് ആഘോഷിച്ചു എങ്കിലും പണി പാളി.

ജഡേജ സ്മിത്തിനെ ബൗൾഡ് ചെയ്തു. ഇതോടെ ഇന്ത്യ വിജയിച്ചു എന്ന് കരുതി ഇന്ത്യൻ താരങ്ങളും കാണികളും ആഘോഷവും തുടങ്ങി. പക്ഷേ തേർഡ് അംപയർ അത് നോബോൾ വിളിച്ചു. തുടർന്ന് മത്സരം ഒരു ഓവർ കൂടി നീണ്ടു. എല്ലാവരും ജഡേജക്ക് വിക്കറ്റ് ലഭിച്ചു എന്ന് കരുതിയെങ്കിലും നോബോൾ ആയതാണ് ജഡേജയുടെ 250ആം വിക്കറ്റ് നേട്ടം നിഷേധിക്കപ്പെട്ടത്. ഈ വീഡിയോ ദൃശ്യം കാണാം.

https://twitter.com/kumar_paida/status/1624330647069417473?t=1zZZ3ascZ4CQeacAu-VW0Q&s=19

Leave a Reply

Your email address will not be published. Required fields are marked *