Categories
Cricket

ബൗണ്ടറി എന്ന് കരുതി ഓടിയില്ല ,പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് റുതുരാജിൻ്റെ സേവ് ; വീഡിയോ കാണാം

1426 ദിവസങ്ങളക്ക്‌ ശേഷമുള്ള ചെപ്പോക്കിലേക്കുള്ള തിരിച്ചു വരവ് രാജാകീയമായി ആഘോഷിച്ചു ചെന്നൈ സൂപ്പർ കിങ്‌സ്. ലക്ക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 12 റൺസിന്റെ വിജയം. ആദ്യ മത്സരത്തിൽ തോൽവി രുചിച്ച ശേഷമുള്ള രണ്ടാമത്തെ മത്സരത്തിലും ഒരു മാറ്റം പോലുമില്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. ലക്ക്നൗ ഉനാദ്കതിന് പകരം യാഷ് താക്കൂരിനെ ഉൾപ്പെടുത്തി.

ടോസ് ലഭിച്ച ലക്ക്നൗ ക്യാപ്റ്റൻ രാഹുൽ ചെന്നൈയേ ബാറ്റിങ്ങിന് അയച്ചു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ അവിടുന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു ഗെയ്ക്വാദ്.ഫിഫ്റ്റി നേടിയ രുതുരാജും മികച്ച ബാറ്റിംഗ് പ്രകടങ്ങനളുമായി കോൺവേയും റയ്ടുവും കളം നിറഞ്ഞു. ഒടുവിൽ ചെന്നൈയുടെ പ്രിയപ്പെട്ട തലയുടെ കിടിലം ഇരുപതാം ഓവർ ഫിനിഷ് കൂടി ആയതോടെ ചെന്നൈ സ്കോർ 7 ന്ന് 217.

218 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ലക്ക്നൗവിന് വേണ്ടി മേയർസ് ഗംഭീര തുടക്കം നൽകിയെങ്കിലും ചെന്നൈ സ്പിന്നർമാർ സാഹചര്യത്തിന് ഒത്തു ഉയർന്നു. മൊയ്‌ൻ അലി നാല് വിക്കറ്റുകൾ വീഴ്ത്തി.ചെന്നൈയുടെ ഫീൽഡിങ്ങും എടുത്ത് പറയേണ്ടത് തന്നെയാണ്.മത്സരത്തിന്റെ 19 മത്തെ ഓവർ ഹങ്കരേക്കറാണ് ചെന്നൈക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. ഗൗതമാണ് ലക്ക്നൗ ബാറ്റർ.ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന ഒരു പന്ത് ഗൗതം തേർഡ് മാനിലേക് സ്കൂപ്പ് ചെയ്യുന്നു.ഫോർ ഉറപ്പിച്ചു നിന്ന ഗൗതം റണിന്ന് വേണ്ടി ഓടിയില്ല. അസാമാന്യമായ രീതിയിൽ രുതൂറാജ് അത് കൈപിടിയിൽ ഒതുക്കുന്നു.തുടർന്ന് ഗൗതം സിംഗിൾ എടുക്കുന്നു. രുതുരാജ് മൂന്നു റൺസ് സേവ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *