Categories
Cricket

തനിക്ക് എന്താ വേണ്ടത് ? ക്യാമറാമാനോട് ചൂടായി കാവ്യ മാരൻ ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകളും അവരുടെ ടീം ഓണർമാരും വളരെ പ്രശസ്തമാണ്. കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ ഷാരൂഖ് ഖാൻ, മുംബൈ ഇന്ത്യൻസിന്റെ നിത അംബാനി, പഞ്ചാബ് കിങ്സിന്റെ പ്രീതി സിന്റ. അത്തരത്തിലുള്ള ലിസ്റ്റിലെ ഏറ്റവും പുതിയ പേര് കാരിയാണ് സൺ രൈസേഴ്സ് ഹൈദരാബാദിന്റെ കാവ്യാ മാരൻ.

ഓരോ മത്സരത്തിലെയും കാവ്യാ മാരന്റെ റിയാക്ഷണുകൾ വളരെ പ്രശസ്തമാണ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം റിയാക്ഷനുകൾ തരംഗമാവുകയും ചെയ്യും. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൺ രൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സ് മത്സരത്തിലും ഇത്തരത്തിൽ ഒരു റിയാക്ഷൻ സംഭവിച്ചിരിക്കുകയാണ്.19 മത്തെ ഓവറിൽ ധവാൻ ബാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോൾ സ്‌ക്രീനിൽ തന്നെ കാണിച്ചത് കാവ്യാ മാരൻ ഇഷ്ടമായില്ല. ഇത് കൊണ്ട് ക്യാമറമനോട് ചൂടാകുന്ന രീതിയിലുള്ള വീഡിയോ ഇപ്പോൾ വൈറലാണ്.

സീസണിലെ ആദ്യത്തെ വിജയത്തിനായി ഇറങ്ങിയ ഹൈദരാബാദ് ടോസ് മുതൽ തൊട്ടത് എല്ലാം പൊന്നാക്കുകയായിരുന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് വേണ്ടി മാർക്കോ ജാൻസൺ തന്റെ ഓപ്പണിങ് സ്പെല്ലിൽ തന്നെ പഞ്ചാബിനെ തകർത്ത്. പിന്നീട് മാർക്കണ്ടേ കൂടി വിക്കറ്റുകൾ വീഴ്ത്തിയതോടെ പഞ്ചാബ് പെട്ടെന്ന് തന്നെ ഓൾ ഔട്ട്‌ ആവുമെന്ന് കരുതി. എന്നാൽ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ധവാൻ ഐ പി എല്ലിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകൾ ഒന്ന് പുറത്തെടുത്തപ്പോൾ പഞ്ചാബ് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ്.ധവാൻ 99 റൺസ് സ്വന്തമാക്കി. ഹൈദരാബാദിന് വേണ്ടി മാർക്കണ്ടേ നാല് വിക്കറ്റുകൾ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *