ക്രിക്കറ്റ് ലോകം കാത്തിരുന്ന ഒരു നിമിഷമാണ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡർസ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽകർ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറിയിരിക്കുന്നു. മുംബൈ ഇന്ത്യൻസിനെ ഇന്ന് നയിക്കുന്നത് സൂര്യ കുമാർ യാദവാണ് എന്നൊള്ളത് മറ്റൊരു പ്രത്യേകതയാണ്.
മുംബൈ ഇന്ത്യൻസാണ് ആദ്യ ബൗൾ ചെയ്തത്. ആദ്യ ഓവർ തന്നെ എറിഞ്ഞത് അർജുനാണ്. ആദ്യ ഓവറിൽ തന്നെ തന്റെ സ്വിങ് കൊണ്ട് ബാറ്റർമാരെ കുഴപ്പിക്കുകയാണ് ദൈവപുത്രൻ.റഹ്മാന്നുള്ള ഗുർബാസാണ് ആദ്യ പന്തിൽ സ്ട്രൈക്കിൽ. ആദ്യ പന്ത് തന്നെ ഒരു ക്ലാസിക്കൽ ലെഫ്റ്റ് ആം പേസർ ഡെലിവറി.ഡോട്ട് ബോൾ.രണ്ടാമത്തെ പന്ത് ഓവർ പിച്ച് ചെയ്യുന്നു. ലോ ഫുൾ ടോസ്സായി പരിണമിച്ച പന്ത് ഗുർബാസ് പൊക്കി അടിക്കുന്നു. എന്നാൽ എഡ്ജ് ചെയ്ത് ബൗൾ പൊങ്ങുന്നു.മിഡ് ഓണിൽ നിന്ന ഡേവിഡ് ശ്രമിച്ചു നോക്കിയെങ്കിലും ക്യാച്ച് കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല.മൂന്നാമത്തെ പന്ത് ഗുർബാസ് സിംഗിൾ നേടുന്നു.
നാലാമത്തെ പന്ത് ജഗദീശൻ സ്ട്രൈക്ക് ചെയ്യുന്നു. വീണ്ടും ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തി സ്റ്റമ്പിലേക്ക് സ്വിങ് ചെയ്ത് കേറുന്ന ഒരു ക്ലാസിക്കൽ ലെഫ്റ്റ് ആം ഡെലിവറി. ഈ തവണ എൽ ബി ഡബ്യു അപ്പീൽ നടത്തിയെങ്കിലും അമ്പയർ നോട്ട് ഔട്ട് വിധിച്ചു.അഞ്ചാമത്തെ പന്ത് വീണ്ടും ഗുർബാസ് വീണ്ടും ഡോട്ട്, അവസാന പന്തിൽ ഗുർബാസിന് സിംഗിൾ നൽകി കൊണ്ട് അർജുൻ തന്റെ ഐ പി എൽ കരിയറിലെ ആദ്യത്തെ ഓവർ വെറും നാല് റൺസ് മാത്രം വിട്ടു കൊടുത്ത് കൊണ്ട് അവസാനിപ്പിക്കുന്നു.