Categories
Malayalam

അത് അത്ര സിമ്പിൾ അല്ല !കളിയുടെ ഗതി മാറ്റിയ ധോണിയുടെ രണ്ടു നിർണായക ക്യാച്ചുകൾ ;വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ചെന്നൈ കൈപ്പിടിയിൽ ഒതുക്കിയത് അവസാന ഓവറിൽ ആയിരുന്നു. അവസാന ഓവർ വരെ ആത്യന്തം മുൾമുനയിൽ നിർത്തിയ മത്സരത്തിൽ മലിംഗയുടെ പകരക്കാരൻ എന്ന് ലോകം പറയുന്ന മതീഷ പതിരാനാ എറിഞ്ഞ പതിനെട്ടാമത്തെയും ഇരുപതാമത്തെയും ഓവർ മത്സരത്തിന്റെ ഗതി ചെന്നൈക്ക് നേരെ തിരിച്ചു. വളരെ മനോഹരമായ യോർക്കറുകളാണ് കളിയിൽ നിർണായകം ആയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാംഗ്ലൂരിന് മുന്നിൽ ഉയർത്തിയത് 227 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്സിനായി ഡെവന്‍ കോൺവെ 45 പന്തുകൾ നേരിട്ട് 83 റൺ സ്വന്തമാക്കി. കോൺവെയാണ് മത്സരത്തിലെ താരം ആയി തെരഞ്ഞെടുത്തത്. ചെന്നൈക്കായി അജിക്യ രഹാനെയും ശിവം ദൂപയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിനായി ബോൾ ചെയ്ത എല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. വിരാട് കോഹ്ലിയുടെയും മഹിപാൽ ലോംറോളിന്റെയും വിക്കറ്റുകൾ ബാംഗ്ലൂരിന് പെട്ടെന്ന് നഷ്ടമായി എങ്കിലും ഡുപ്ലസിയും മാക്സ്വെലും തകർത്തടിച്ച് മത്സരം ബാംഗ്ലൂരിന്റെ വരുതിയിലാക്കി. ബാംഗ്ലൂർ വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിപ്പിച്ചുവെങ്കിലും നിർണായക ഘട്ടത്തിൽ ദിനേശ് കാർത്തിക് പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ എട്ടു റൺസിന് വിജയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സ് 4 ക്യാച്ചുകളാണ് മത്സരത്തിൽ പാഴാക്കിയത്. ഇതിനുപുറമേ ഒട്ടനവധി ഫീൽഡിങ് മിസ്റ്റേക്കുകളും ചെന്നെയുടെ ഭാഗത്തുനിന്ന് ഉണ്ടായി. പക്ഷേ മത്സരത്തിൽ വളരെയധികം നിർണായകമായി മാറിയത് ധോണി കൈപ്പിടിയിൽ ഒതുക്കിയ രണ്ടു ക്യാച്ചുകൾ ആണ്. അത്ര എളുപ്പമല്ലാതിരുന്ന രണ്ട് നിർണായക ക്യാച്ചുകൾ ആണ് ധോണി വളരെ എളുപ്പം നേടിയത്. ബാംഗ്ലൂരിനായി തകർത്തടിച്ച് ഡുപ്ലീസിയുടെയും മാക്സ്വെല്ലിന്റെയും ക്യാച്ചുകളാണ് ധോണി സ്വന്തമാക്കിയത്. ധോണിയുടെ നിർണായക ക്യാച്ചുകളുടെ വീഡിയോ ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *