Categories
Cricket

6,6,6 ,അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 17 റൺസ് ,മൂന്ന് സിക്സ് അടിച്ചു കളി തീർത്തു ; വീഡിയോ കാണാം

തന്റെ ക്യാപ്റ്റന്റെ ജന്മദിനവും ഇന്ത്യൻ പ്രീമിയർ ലീഗിലെ 1000 മത്തെ മത്സരവും ഒരുമിച്ചു ആഘോഷിച്ചു ടിം ഡേവിഡ്. താൻ എന്ത് കൊണ്ടാണ് നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ട്വന്റി ട്വന്റി ബാറ്റർമാരിൽ ഒരാളായത് എന്ന് ടിം ഡേവിഡ് തെളിയിച്ച ഒരു മത്സരം കൂടിയായിരുന്നു ഇത്.വാങ്കടെയിൽ ഇത് ആദ്യമായിയാണ് ഒരു ടീം 200 ൽ കൂടുതൽ റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.

214 റൺസ് പിന്തുടരുമ്പോൾ ഡേവിഡ് സ്വന്തമാക്കിയത് 14 പന്തിൽ പുറത്താകാതെ 45 റൺസാണ്.ഈ ഒരു കാമിയോ അദ്ദേഹം കളിച്ചത് 321.42 ബാറ്റിംഗ് പ്രഹരശേഷിയിലാണ്.അഞ്ചു സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.ഇതിൽ അവസാന ഓവറിൽ 17 റൺസ് ജയിക്കാൻ വേണ്ടേടത് അടിച്ചു കൂട്ടിയ തുടരെയുള്ള മൂന്നു സിക്സറുകളും പെടും.

രാജസ്ഥാൻ റോയൽസിന് വേണ്ടി അവസാന ഓവർ എറിയാൻ വരുന്നത് വിൻഡിസ് താരം ജയ്സൺ ഹോൾഡറാണ്. ഹോൾഡറിന്റെ ആദ്യ പന്ത് ഒരു ലോ ഫുൾ ടോസ്സായി പരിണമിക്കുന്നു. ടിം ഡേവിഡ് ലോങ്ങ്‌ ഓഫീലേക്ക് സിക്സർ പറത്തുന്നു.ഓവറിലെ രണ്ടാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് വീണ്ടും ഒരു ഫുൾ ടോസ്. ഈ തവണ മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ. മൂന്നാമത്തെ പന്ത്, വീണ്ടും ഒരു ഫുൾ ടോസ്, ഈ തവണ മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ പറത്തി 1000 മത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആവേശകരമായ വിജയം ടിം ഡേവിഡ് നേടി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *