കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ലക്നൗ സൂപ്പർ ജയന്റസ് മത്സരം വിവാദങ്ങൾക്ക് തിരികൊളുത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. മത്സരത്തിൽ അതിവേഗം റൺ കണ്ടെത്തുവാൻ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ നന്നായി വിയർത്തു.
ഫാഫ് ഡുപ്ലസി 44 റൺസും വിരാട് കോഹ്ലി 31 റൺസും നേടി. താരതമ്യേന റൺ കണ്ടെത്തുവാൻ ദുഷ്കരമായ പിച്ചായിരുന്നു ലക്നൗവിൽ ഒരുക്കിയത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യ ബാറ്റ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിന് ജയിക്കാൻ വളരെ ബുദ്ധിമുട്ടാകും എന്ന് പലയാളുകളും പറഞ്ഞു എങ്കിലും ട്വിസ്റ്റ് നടന്നത് രണ്ടാം ഇന്നിംഗ്സിലാണ്.
ബാംഗ്ലൂർ ഉയർത്തിയ 127 റൺസ് വിജയലക്ഷം പിന്തുടർന്ന ലക്നൗ തകർന്നടിഞ്ഞു. 108 റൺസ് നേടുന്നതിനിടെ ബാംഗ്ലൂർ ലക്നൗവിനെ ഓൾ ഔട്ടാക്കി. ലക്നൗവിനായി കൃഷ്ണപ്പ ഗൗതം നേടിയ 23 റൺസ് ആണ് ടോപ്സ്കോറായി മാറിയത്. പരിക്കു കാരണം പുറത്തുപോയ കെഎൽ രാഹുൽ അവസാനം ബാറ്റ് ചെയ്യാനായി എത്തിയെങ്കിലും കാര്യമായി സംഭാവന നടത്താൻ കഴിഞ്ഞില്ല.
ഇത് രണ്ടാം തവണയാണ് ബാംഗ്ലൂരും ലക്നൗവും ഈ സീസണിൽ ഏറ്റുമുട്ടിയത്. സീസണിലെ ആദ്യം മത്സരത്തിൽ ലക്നൗ വിജയം സ്വന്തമാക്കിയിരുന്നു. അപ്പോൾ ലക്നൗ നടത്തിയ ആഘോഷങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്നും മത്സരശേഷം ബാംഗ്ലൂർ അത്തരത്തിൽ ലക്നൗ കാണിച്ചത് പോലുള്ള ആഘോഷമാണ് പുറത്തെടുത്തത്. ഈ ആഘോഷത്തിൽ പല താരങ്ങളും തമ്മിൽ തമ്മിൽ കൊമ്പുകോർത്തു.
മത്സരശേഷം ഗൗതം ഗംഭീറും വിരാട് കോലിയും കൊമ്പ് കോർത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പുറമേ നവീൻ ഉൾ ഹഖ് എന്ന അഫ്ഗാനി താരം വിരാട് കോലിയുമായി കൊമ്പ് കോർത്തു. വളരെ അഗ്രസീവ് ആയാണ് നവീൻ മത്സരശേഷം വിരാട് കോലിയെ നേരിട്ടത്. പ്രശ്നം ഒത്തുതീർക്കാനായി കെഎൽ രാഹുൽ വിരാട് കോഹ്ലിയുടെ അടുത്ത് സംസാരിച്ച് നവീനിനെ വിളിച്ചു എങ്കിലും നവീൻ പ്രശ്നം പരിഹരിക്കാൻ കൂട്ടാക്കാതെ തിരിഞ്ഞു നടന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഈ വീഡിയോ ദൃശ്യം കാണാം.