ഐപിഎൽ മത്സരങ്ങൾ ഓരോ ദിവസവും ആവേശകരമായ രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ലക്നൗ സൂപ്പർ ജയന്റസ് മത്സരം വിവാദങ്ങൾക്ക് തിരികൊളുത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. മത്സരത്തിൽ അതിവേഗം റൺ കണ്ടെത്തുവാൻ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ നന്നായി വിയർത്തു.
ബാംഗ്ലൂരിനായി ഫാഫ് ഡുപ്ലസി 44 റൺസും വിരാട് കോഹ്ലി 31 റൺസും നേടി. താരതമ്യേന റൺ കണ്ടെത്തുവാൻ ദുഷ്കരമായ പിച്ചായിരുന്നു ലക്നൗവിൽ ഒരുക്കിയത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ലക്നൗവിൽ ക്യൂറേറ്റർമാർ ഒരുക്കിയത്. ആദ്യ ബാറ്റ് കഴിഞ്ഞപ്പോൾ ബാംഗ്ലൂരിന് ജയിക്കാൻ വളരെ ബുദ്ധിമുട്ടാകും എന്ന് പലയാളുകളും പറഞ്ഞു എങ്കിലും ട്വിസ്റ്റ് നടന്നത് രണ്ടാം ഇന്നിംഗ്സിലാണ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ തകർന്നടിഞ്ഞു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ 108 റൺസ് നേടുമ്പോഴേക്കും ഓൾ ഔട്ടായി. മിക്ക ബാറ്റ്സ്മാൻമാറും റൺ കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. മത്സരശേഷം ബാംഗ്ലൂർ നടത്തിയ വിജയാഘോഷവും ഇപ്പോൾ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറയുകയാണ്. കഴിഞ്ഞ മത്സരത്തിൽ ലക്നൗ ബാംഗ്ലൂരിനെതിരെ ആഘോഷിച്ച അതേ മാതൃകയിലാണ് ബാംഗ്ലൂർ ഇത്തവണ തിരിച്ചടിച്ചത്.
ആഘോഷത്തിനിടെ മിക്ക താരങ്ങളും പരസ്പരം തർക്കത്തിൽ ഏറ്റുമുട്ടി. വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിൽ ഉണ്ടാവുന്ന വാക്വാദങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ്. ഇന്നലെ വീണ്ടും ഗംഭീറും കോഹ്ലിയും ഏറ്റുമുട്ടി. സോഷ്യൽ മീഡിയയിൽ എല്ലാരും ആഘോഷിക്കുന്ന മറ്റൊരു ഏറ്റുമുട്ടൽ അഫ്ഗാനി താരം നവീൻ ഉൾ ഹക്കും വിരാട് കോഹ്ലിയും ഏറ്റുമുട്ടിയതാണ്.
നവീൻ വിരാട് തർക്കത്തിനിടയിൽ സീനിയർ താരം അമിത് മിശ്ര ഇടപെട്ടു. പ്രശ്നം ഒത്തുതീർക്കുക എന്നതായിരുന്നു അമിത് മിശ്രയുടെ ശ്രമം. പക്ഷേ പിന്നീട് കണ്ടത് പ്രശ്നം ഒത്തുതീർപ്പാക്കാൻ വന്ന അമിത് മിശ്രയും വിരാട് കോഹ്ലിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ്. നല്ല സുഹൃത്തുക്കളായ ഇരുവരും കളിക്കളത്തിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. പ്രശ്നം ഒത്തുതീർപ്പാക്കാൻ വന്ന ആളും കോഹ്ലിയും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ വീഡിയോ ദൃശ്യം കാണാം.