Categories
Uncategorized

4,4,4,4,2,6 തിലക് വർമയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഷമി; കൗണ്ടർ അറ്റാക്ക്.. വീഡിയോ കാണാം

ഐപിഎൽ പതിനാറാം സീസണിലെ ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 234 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, ഓപ്പണർ ശുഭ്മൻ ഗിൽ നേടിയ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് നേടി. ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇത്. മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈയെ നേരിടും.

60 പന്തിൽ നിന്നും 7 ഫോറും 10 സിക്സും അടക്കം 129 റൺസെടുത്ത ഗിൽ, ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായി. 2023 ഐപിഎൽ സീസണിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ചുറിനേട്ടമാണ് ഇത്. ഇതോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് തൊപ്പി ലിസ്റ്റിലും, ബംഗളൂരു നായകൻ ഡു പ്ലെസ്സിയെ പിന്തള്ളി ഗിൽ ഒന്നാമതെത്തി.

മറുപടി ബാറ്റിങ്ങിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈക്ക് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. വിക്കറ്റ് കീപ്പിങ് സമയത്ത് പരുക്കേറ്റ ഓപ്പണർ ഇഷാൻ കിഷന് പകരം രോഹിത്തിന്റെ കൂടെ ഇറങ്ങിയത് ഇംപാക്ട് പ്ലെയറായ നെഹാൽ വദേരയായിരുന്നു. 4 റൺസ് മാത്രം എടുത്ത് വദേരയും 8 റൺസ് എടുത്ത് രോഹിത് ശർമയും പുറത്തായി. അതോടെ നില പരുങ്ങലിലായ മുംബൈയ്ക്ക് ജീവൻ നൽകിയത് യുവതാരം തിലക് വർമയുടെ വെടിക്കെട്ട് ഇന്നിങ്സാണ്.

14 പന്ത് നേരിട്ട അദ്ദേഹം, 5 ഫോറും 3 സിക്സും അടക്കം അതിവേഗത്തിൽ 43 റൺസ് എടുത്താണ് പുറത്തായത്. പവർപ്ലേയിലെ അവസാന പന്തിൽ റാഷിദ് ഖാൻ ക്ലീൻബോൾഡ് ആക്കുകയായിരുന്നു. അതേസമയത്ത് മുംബൈയ്ക്ക് ജയിക്കാൻ ആവശ്യമായ റൺനിരക്ക്, അപ്പോഴത്തെ റൺനിരക്കിനേക്കാൾ കുറച്ചുകൊണ്ടുവരികയും ചെയ്തിരുന്നു തിലക്. സീനിയർ പേസറായ മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറിൽ 24 റൺസെടുത്ത അദ്ദേഹം പവർപ്ലെ ശരിക്ക് മുതലാക്കി.

ആദ്യ നാല് പന്തുകളിൽ നിന്നായി തുടരെ ബൗണ്ടറി കണ്ടെത്തിയ തിലക്, അഞ്ചാം പന്തിൽ ഒരു ഡബിൾ എടുത്തശേഷം അവസാന പന്തിൽ ഒരു കിടിലൻ സിക്‌സ് നേടുകയും ചെയ്തു. രണ്ട് ഓപ്പണർമാരെയും മടക്കി രണ്ടോവറിൽ 17/2 എന്ന നിലയിൽ വീണ്ടും ഒരു പവർപ്ലെ ഓവർകൂടി പന്തെറിയാനെത്തിയ ഷമി, തിലകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് തിരിച്ചുപോയത് 3 ഓവറിൽ 41 റൺസുമായി!

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *