ട്വന്റി ട്വന്റി ക്രിക്കറ്റ് എന്നും ലഭിക്കുന്ന ഏത് ഒരു ചെറിയ അവസരവും തങ്ങളുടെതാക്കി മാറ്റി കളി തിരിക്കാൻ കഴിയുന്ന ടീമുകൾക്ക് വേണ്ടി ഉള്ളതാണ്. മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ പല തരത്തിൽ മത്സരങ്ങൾ തിരിച്ചു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജേതാക്കളായ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റാൻസ് ക്വാളിഫർ ടു മത്സരത്തിൽ നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ലഭിക്കുന്ന ഏതു അവസരവും മുതലാക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗിൽ മുംബൈ ഇന്ത്യൻസിനെ കാണിച്ചു കൊടുത്തിരിക്കുകയാണ്. ഇന്ന് മൂന്നു തവണയാണ് മുംബൈ ഇന്ത്യൻസ് ഗില്ലിന്റെ പുറത്താക്കാനുള്ള അവസരങ്ങൾ പാഴാക്കിയത്. ആദ്യത്തെ അവസരം ജോർദാൻ എറിഞ്ഞ ആറാമത്തെ ഓവറിലാണ്. ഓവറിലെ അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡ് മിഡ് ഓണിൽ ഗില്ലിന്റെ ക്യാച്ച് നഷ്ടപെടുത്തി.
ഗില്ലിനെ പുറത്താക്കാനുള്ള അടുത്ത രണ്ട് അവസരങ്ങളും മുംബൈ ഇന്ത്യൻസിന് ലഭിക്കുന്നത് കാർത്തികേയെ എറിഞ്ഞ ഏട്ടാമത്തെ ഓവറിലാണ്. ഓവറിലെ മൂന്നാമത്തെ പന്തിൽ സ്റ്റെപ് ഔട്ട് ചെയ്ത ഗില്ലിന് പിഴക്കുന്നു. എന്നാൽ അവസരം മുതലാക്കാൻ ഇഷാൻ കിഷൻ കഴിയാതെ പോയി. തൊട്ട് അടുത്ത പന്തിൽ ഒരിക്കൽ കൂടി ഗിൽ പൊക്കി അടിക്കുന്നു. എന്നാൽ തിലക് വർമക്ക് ഒരു അവസരം ഉണ്ടായിരുന്നുവെങ്കിൽ അതും മുതലാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞില്ല.