ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ടെസ്റ്റ് പുരോഗിമിക്കുകയാണ്. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ ഡീൻ എൽഗർ ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ ദക്ഷിണ ആഫ്രിക്ക നായകന്റെ തീരുമാനം തെറ്റാണെന്ന് സിറാജ് തെളിയിച്ചു കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ആദ്യത്തെ അഞ്ചു ഓവറിൽ വെറും മൂന്നു റൺസാണ് അദ്ദേഹം വിട്ട് കൊടുത്തത്. മാത്രമല്ല മൂന്നു മുൻ നിര ബാറ്റർമാരും അദ്ദേഹത്തിന് മുന്നിൽ വീണു. മാർക്രത്തെ ജെയ്‌സ്വാലിന്റെ കയ്യിൽ എത്തിച്ചാണ് സിറാജ് തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്.
തുടർന്ന് നായകൻ എൽഗറിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് രണ്ടാം വിക്കറ്റ്.വെറും 4 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.ടോണി ടി സോർസിയെ 2 റൺസിന് രാഹുലിന്റെ കയ്യിൽ എത്തിച്ചു ദക്ഷിണ ആഫ്രിക്കയെ അതി സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു.