Categories
Cricket Latest News Video

മര്യാദക്ക് ക്രീസിൽ നിന്നോ.. ഇല്ലേൽ ഞാൻ സ്റ്റമ്പിൽ എറിഞ്ഞ് കൊള്ളിക്കും; ദിൽശനെ വിരട്ടി റൈന.. വീഡിയോ

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലജൻഡ്സ് ടീമിന് കിരീടനേട്ടം. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ 33 റൺസിനാണു ശ്രീലങ്കൻ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയം. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്. ഇന്ത്യ തന്നെയാണ് കഴിഞ്ഞ വർഷവും ജേതാക്കളായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ സച്ചിൻ തെണ്ടുൽക്കർ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബോൾഡ് ആയി, നുവാൻ കുലശേഖര ആയിരുന്നു ബോളർ. നാല് റൺസ് എടുത്ത റൈനയേയും അദ്ദേഹം പുറത്താക്കിയതോടെ ഇന്ത്യ പതറി. എങ്കിലും നാലാമനായി സ്ഥാനക്കയറ്റം ലഭിച്ചു വന്ന ബോളർ വിനയ് കുമാർ മികച്ച ഒരു ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണർ നാമാൻ ഓജയേ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി.

21 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 36 റൺസ് നേടി വിനയ് പുറത്തായി എങ്കിലും മറ്റുള്ളവരുടെ ചെറിയ ചെറിയ കൂട്ടുകെട്ടിൽ കളിച്ച ഓജ തന്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 71 പന്തിൽ 108 റൺസ് എടുത്ത് ഓജ പുറത്താകാതെ നിന്നു. 15 ഫോറും 2 സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. നിശ്ചിത ഇരുപത് ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി.

കൂറ്റൻ സ്കോർ പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ താരങ്ങളെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ നാലു വീതം ഫോറും സിക്‌സും അടക്കം 51 റൺസ് നേടിയ ഇശാൻ ജയരത്നക്ക് മാത്രമേ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. വിനയ് കുമാർ മൂന്ന് വിക്കറ്റും അഭിമന്യു മിഥുൻ രണ്ട് വിക്കറ്റും നേടി തിളങ്ങി. 18.5 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി.

ശ്രീലങ്കൻ ബാറ്റിംഗ് സമയത്ത് സുരേഷ് റെയ്നയുടെ ഒരു പ്രവർത്തി ഗ്രൗണ്ടിൽ ചിരിപടർത്തി. അഭിമന്യു മിഥുൻ എറിഞ്ഞ അഞ്ചാം ഓവറിനിടെയായിരുന്നു സംഭവം. ഒരു റൺ നേടാൻ ശ്രമിച്ച തിലകരത്ന ദിൽഷൻ പിന്നീട് ക്രീസിൽ മടങ്ങിയെത്തി എങ്കിലും ഫീൽഡറുടെ ഏറ് വിക്കറ്റിൽ തട്ടി പന്ത് കുറച്ചുമാറി വീണു. അതോടെ വീണ്ടും സിംഗിൾ നേടാൻ ശ്രമിച്ച ദിൽഷന്റെ നേർക്ക് പന്തുമായി റൈന പാഞ്ഞെത്തി. ഇനി ഓടിയാൽ ഞാൻ പുറത്താക്കും എന്ന മട്ടിൽ. അതോടെ രൈനയെ കെട്ടിപിടിച്ചു ഞാൻ ഇനി ഓടുന്നില്ല എന്ന് പറഞ്ഞ് ദിൽശൻ യാത്രയാക്കി.

ടൂർണമെന്റിൽ ഉടനീളം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒരുപോലെ മികവ് തെളിയിച്ച ശ്രീലങ്കൻ നായകൻ ദിൽശനാണ് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറി നേടിയ നമൻ ഓജായും

Categories
Cricket Malayalam Video

സ്റ്റമ്പ് പോയ പോക്ക് കണ്ടോ ? ജയസൂര്യയുടെ കുറ്റി തെറിപ്പിച്ചു വിനയ് കുമാർ ; വീഡിയോ കാണാം

റോഡ് സേഫ്റ്റി സീരിസിലെ ഇന്ത്യൻ ലെജൻഡ്സും ശ്രീലങ്ക ലെജൻഡ്സും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, എന്നാൽ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് നുവാൻ കുലശേഖരയുടെ ബോളിൽ സച്ചിൻ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു പിന്നാലെ 4 റൺസ് എടുത്ത സുരേഷ് റൈനയെയും കുലശേഖര വീഴ്ത്തി, 19/2 എന്ന നിലയിലായ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന നമൻ ഓജയും(108*) വിനയ് കുമാറും(36) കരകയറ്റുകയായിരുന്നു, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 90 റൺസിന്റെ കൂട്ട്കെട്ട് പണിതുയർത്തി.

സെഞ്ച്വറി നേടിയ നമൻ ഓജയുടെ  ഇന്നിങ്ങ്സ് മികവിൽ ആണ് 195/6 എന്ന മികച്ച ടോട്ടലിലേക്ക് ഇന്ത്യ എത്തിയത്, 71 ബോളിൽ 15 ഫോറും 2 സിക്സും അടക്കമാണ് നമൻ ഓജ 108* റൺസ് നേടിയത്, ശ്രീലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് നമൻ ഓജ നിറഞ്ഞാടിയപ്പോൾ ലങ്കൻ ബോളർമാർക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 195/6 എന്ന നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, ശ്രീലങ്കയ്ക്കായി 3 വിക്കറ്റ് വീഴ്ത്തിയ കുലശേഖരയും 2 വിക്കറ്റ് വീഴ്ത്തിയ ഇസിരു ഉദാനയും ബോളിങ്ങിൽ തിളങ്ങി.

വലിയ വിജയ ലക്ഷ്യം നേടാനായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഇന്ത്യ ആദ്യ പ്രഹരം ഏൽപ്പിച്ചു, അപകടകാരിയായ സനത് ജയസൂര്യയുടെ വിക്കറ്റ് നേടി വിനയ് കുമാർ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, 5 റൺസ് എടുത്ത ജയസൂര്യയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു വിനയ് കുമാർ, ബാറ്റിങ്ങിലും തിളങ്ങിയ വിനയ് കുമാർ തുടക്കത്തിൽ തന്നെ ജയസൂര്യയെയും വീഴ്ത്തി മത്സരത്തിൽ ഇന്ത്യയെ മുന്നിലെത്തിച്ചു.

Categories
Cricket Latest News Video

4,4,6,4,6 ജോധ്പൂരിൽ ഗെയ്ൽ കൊടുങ്കാറ്റ്; യൂണിവേഴ്സ്‌ ബോസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് യൂസഫ് പഠാൻ… വീഡിയോ

ഇന്നലെ നടന്ന ലജൻഡ്സ് ലീഗിലെ തീപാറും പോരാട്ടത്തിൽ ഒരുപാട് നാളുകൾക്ക് ശേഷം ഗെയ്ൽ കൊടുങ്കാറ്റ് വീശിയടിച്ചു. ഭിൽ‌വാര കിംഗ്സ് ടീമിനെതിരെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സ് താരമായ ഓപ്പണർ ക്രിസ് ഗെയ്ൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു എങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാനായില്ല. കിംഗ്സ് അഞ്ച് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടീമിന് സ്വപ്നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണർമാരായ സിമ്മൺസും ഗെയിലും ചേർന്ന് തകർപ്പൻ പ്രകടനം നടത്തി. 18 പന്തിൽ അഞ്ച് ബൗണ്ടറി അടക്കം 22 റൺസ് എടുത്ത സിമ്മൺസ് പുറത്തായപ്പോൾ എത്തിയ പാർത്തിവ്‌ പട്ടേലും കെവിൻ ഒബ്രയാനും വേഗം മടങ്ങിയെങ്കിലും അർദ്ധ സെഞ്ചുറി നേടിയ യശ്പാൽ സിംഗും ഗെയിലും ചേർന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു നിശ്ചിത ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഭിൽവാര കിംഗ്സ് രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. 40 റൺസ് എടുത്ത ഓപ്പണർ വില്യം പോർട്ടർഫീൽഡിന്റെയും 39 റൺസ് വീതം എടുത്ത യൂസഫ് പഠാൻ, ജേസൽ കാരിയ എന്നിവരുടെയും മികവിലാണ് കിംഗ്സ് അനായാസ വിജയം നേടിയത്. നായകൻ ഇർഫാൻ പഠാൻ, മോർണെ വാൻ വിക്ക്‌ എന്നിവർ അതിവേഗം 26 റൺസ് വീതവും എടുത്തു. യൂസഫ് പഠാൻ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ തന്നെ അപകടകാരികളായ പാർത്തിവ്‌ പട്ടേൽ, കെവിൻ ഒബ്രിയാൻ എന്നിവരെ പഠാൻ പുറത്താക്കിയിരുന്നു. എന്നാൽ രണ്ടാം ഓവറിൽ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ പഠാൻ തന്റെ രണ്ടാം ഓവറിൽ വഴങ്ങിയത് 1,4,4,6,4,6 എന്നിങ്ങനെ.

40 പന്തുകളിൽ 9 ഫോറും 3 കൂറ്റൻ സിക്സും അടക്കം 68 റൺസ് എടുത്ത ഗെയിലിന്റെ മികച്ചൊരു തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. കഴിഞ്ഞ മത്സരത്തിൽ 20 പന്തിൽ നിന്നും 15 റൺസ് മാത്രം നേടിയാണ് അദ്ദേഹം പുറത്തായത്. തന്റെ മോശം ഫോമിൽ വിമർശനം ഉന്നയിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഗെയ്ൽ കാഴ്ചവച്ചത്.

വെറും 23 പന്തിൽ നിന്ന് ഫിഫ്റ്റി നേടിയ അദ്ദേഹം ഒരു സിക്‌സിലൂടെയാണ് അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. അതിനുശേഷം തന്റെ ബാറ്റിൽ ഉള്ള “ദി ബോസ്” എന്ന സ്റ്റിക്കർ ഉയർത്തിക്കാട്ടിയ ഗെയ്ൽ തന്റേതായ ദിവസം ഒരു ബോളർക്കും സമാധാനത്തോടെ പന്തെറിയാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ വേഗമേറിയ അർദ്ധ സെഞ്ചുറി നേട്ടം തന്റെ പേരിലാക്കിയ ഗെയ്ൽ ടൂർണമെന്റിലെ നൂറാമത്തെ സിക്സ് അടിച്ച താരവുമായി.