Categories
Uncategorized

യൂണിവേഴ്സൽ ബോസ്സിന്റെ ഈ പ്രവർത്തിക്ക് എത്ര കയ്യടികൾ, വീഡിയോ ഇതാ..

ക്രിക്കറ്റിലെ ഏറ്റവും മികച്ച എന്റർടൈൻർമാരിൽ ഒരാളാണ് സാക്ഷാൽ ക്രിസ് ഗെയ്ൽ. കൂറ്റൻ സിക്സറുകൾ കൊണ്ട് ക്രിക്കറ്റ്‌ ആരാധകരെ അദ്ദേഹം ഒരുപാട് ആനന്ദിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഫീൽഡിലെ അദ്ദേഹത്തിന്റെ പ്രവർത്തികളും ക്രിക്കറ്റ്‌ ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ളതാണ്.

ഇപ്പോൾ താരം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു വിശ്രമ ജീവിതത്തിലാണ്. എന്നാൽ തന്റെ ഉള്ളിലെ നല്ല മനുഷ്യനെ തുറന്നു കാണിക്കുകയാണ് അദ്ദേഹം.എന്താണ് സംഭവം എന്ന് പരിശോധിക്കാം.ജമേയ്ക്കയിലാണ് സംഭവം

. അവിടുത്തെ ഗ്യാസ് സ്റ്റേഷനിൽ ഗെയ്ൽ സന്ദർശിച്ചു. ആ സമയത്ത് അവിടെ ഗ്യാസ് അടിക്കാൻ വന്ന എല്ലാവരുടെയും പൈസ ഗെയ്ൽ കൊടുക്കുകയാണ്. ഇത് നിങ്ങളുടെ ഭാഗ്യ ദിവസമാണെന്നും ഗെയ്ൽ ആ വീഡിയോയിൽ പറയുന്നുണ്ട്.

Categories
Uncategorized

ഇതിനൊക്കെയാണ് നൂറ്റാണ്ടിന്റെ ക്യാച്ച് എന്ന് വിളിക്കേണ്ടത്,സൂപ്പർ സ്മാഷിലെ കിടിലൻ ക്യാച്ച് വീഡിയോ ഇതാ..

നിലവിൽ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ആരാധകർക്ക് ഉത്സവ നാളുകളാണ്. പല ട്വന്റി ട്വന്റി ടൂർണമെന്റുകൾ ഈ കാലയളവിൽ നടക്കുന്നുണ്ട്. ബിഗ് ബാഷ് ലീഗും, Sa20 യും ഇതിൽ പ്രധാനപെട്ട ടൂർണമെന്റാണ്.ഇത്തരം ടൂർണമെന്റുകളിൽ ഗംഭീര ഫീൽഡിങ് പ്രകടനങ്ങളും കാണാറുണ്ട്.

.ഇപ്പോൾ അത്തരത്തിൽ ഒരു കിടിലൻ ഫീൽഡിങ് പ്രകടനം കണ്ടിരിക്കുകയാണ്. ന്യൂസിലാൻഡ് ട്വന്റി ട്വന്റി ടൂർണമെന്റായ സൂപ്പർ സ്മാഷിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.ഒരു കിടിലൻ ക്യാചിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.സെൻട്രൽ ഡിസ്ട്രികസും വെലിങ്ടനും തമ്മിലാണ് മത്സരം.

സെൻട്രൽ ഡിസ്ട്രിറ്റ്ഇ ന്നിങ്സിന്റെ 6 മത്തെ ഓവർ. വിൽ യങ്ങാണ് ക്രീസിൽ. വെലിങ്ടണ് വേണ്ടി പന്ത് എറിയുന്നത് സ്നേഡൻ. ഒരു സ്ട്രൈറ്റ് ലോഫ്റ്റ് ഡ്രൈവ് യങ് കളിക്കുന്നു.പന്തിന് പുറകെ ഓടിയ വെലിങ്ടണ് ഫീൽഡർ പന്ത് ബൗണ്ടറിക്ക് തൊട്ട് മുന്നേ ക്യാച്ച് ചെയ്ത് വീണു കിടന്നു കൊണ്ട് പന്ത് പുറകിലേക്ക് എറിയുന്നു. മറ്റൊരു ഫീൽഡർ ക്യാച്ച് സ്വന്തമാക്കുന്നു.

Categories
Uncategorized

എന്നെ ഇങ്ങനെ തല്ലാമോ, ഒന്നുമല്ലെങ്കിലും ഞാനും ഒരു തീയുണ്ട അല്ലേട, ഷഹീന്റെ ഒറ്റ ഓവറിൽ ഫിൻ അല്ലൻ അടിച്ചു എടുത്തത് 24 റൺസ്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നായകനായി അരങ്ങേറിയ ഷഹീനെ ചെണ്ടയാക്കി ഫിൻ അല്ലൻ. ന്യൂസിലാൻഡ് പാകിസ്ഥാൻ ഒന്നാം ട്വന്റി ട്വന്റിയിലാണ് സംഭവം.ന്യൂസിലാൻഡ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലാണ് സംഭവം. പാകിസ്ഥാൻ നായകൻ ഷഹീൻ പന്ത് എറിയുന്നു.

ന്യൂസിലാൻഡിന് വേണ്ടി ബാറ്റ് ചെയ്യുന്നത് ഫിൻ അല്ലനാണ്.ആദ്യം സിക്സ് അടിച്ചു ഷഹീനെ ഫിന്ന് അല്ലൻ വരവേറ്റു.പിന്നീട് തുടരെ മൂന്നു ബൗണ്ടറി ഒടുവിൽ. അഞ്ചാം പന്ത് സിക്സ്. അവസാന പന്ത് ഡോട്ട്.

ഒറ്റ ഓവറിൽ 24 റൺസാൻ അദ്ദേഹം സ്വന്തമാക്കിയത്.മത്സരത്തിൽ പാകിസ്ഥാൻ 46 റൺസിന് തോൽവി രുചിച്ചു.27 പന്തിൽ 61 റൺസ് നേടിയ മിച്ചലാണ് കളിയിലെ താരം.രണ്ടാം ട്വന്റി ജനുവരി 14 ന്നാണ്.

Categories
Uncategorized

ക്രിക്കറ്റ്‌ കളിക്കാൻ ഹെലികോപ്പ്റ്റരിൽ എത്തി വാർനർ, വീഡിയോ ഇതാ..

അന്താരാഷ്ട്ര ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓപ്പനർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും ഏകദിന ക്രിക്കറ്റിൽ നിന്നും താരം ഇതിനോടകം വിരമിച്ചു കഴിഞ്ഞു. ട്വന്റി ട്വന്റി ക്രിക്കറ്റിലാവും താരം ഇനി ശ്രദ്ധ കേന്ദ്രികരിക്കുക.

ഇപ്പോൾ ഒരു ബിഗ് ബാഷ് ലീഗ് മത്സരം കളിക്കാൻ വാർണർ എത്തിയതാണ് ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ച വിഷയം.ഹെലികോപ്റ്റരിലാണ് താരം എത്തിയത്. ഹെലികോപ്റ്റർ ഗ്രൗണ്ടിൽ ലാൻഡ് ചെയ്തു. സിഡ്‌നി സിക്സെർസ് സിഡനി തണ്ടെഴ്‌സ് മത്സരത്തിൽ പങ്ക് എടുക്കാനാണ് അദ്ദേഹം എത്തിയത്.

തന്റെ സഹോദരന്റെ കല്യാണത്തിൽ പങ്ക് എടുത്തുത്തിന് ശേഷമാണ് വാർനർ ഗ്രൗണ്ടിലേക്ക് എത്തിയത്. തണ്ടെയെര്സിന്റെ താരമാണ് വാർണർ.ഈ മത്സരം ജനുവരി 12 ന്ന് ഉച്ചക്ക് 12.45 ന്നാണ്.

Categories
Uncategorized

തിരിച്ചുവരവ് മാസ്സ് ആക്കാൻ നോക്കിയ രോഹിത് പൂജ്യത്തിന് പുറത്ത്, കാരണക്കാരൻ ഗിൽ, വീഡിയോ ഇതാ..

രോഹിത് ശർമയെ റൺ ഔട്ടാക്കി ഗിൽ, വീഡിയോ ഇതാ..ഇന്ത്യൻ ട്വന്റി ട്വന്റി ടീമിലേക്ക് തിരിച്ചു വരാൻ ഒരുങ്ങിയ രോഹിത് ശർമ പൂജ്യത്തിന് റൺ ഔട്ടായി.25 മത്സരങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ് ആഘോഷമാക്കാൻ രോഹിത്തിന് സാധിച്ചില്ല.

ആദ്യത്തെ ഓവറിലായിരുന്നു സംഭവം.ഫാറൂഖിയുടെ പന്ത് മിഡ്‌ ഓണിലേക്ക് തട്ടിയിട്ട് രോഹിത് റൺസിനായി ഓടി. എന്നാൽ ഗിൽ ഫീൽഡരെ നോക്കി നിൽക്കുകയായിരുന്നു. അത് കൊണ്ട് തന്നെ രോഹിത് ഓടി വരുന്നത് ശ്രദ്ധിച്ചില്ല.പന്ത് ഫീൽഡറുടെ കയ്യിൽ നിന്ന് നഷ്ടമായി.

എന്നാൽ ഗിൽ അപ്പോഴും നോൺ സ്ട്രൈക്ക് എൻഡിൽ തന്നെ തുടർന്ന്. രോഹിത്തും നോൺ സ്ട്രൈക്ക് എൻഡിൽ എത്തി.ശേഷം അഫ്ഗാൻ നായകൻ ഇബ്രാഹിം സ്ട്രൈക്ക് എൻഡിലേക്ക് പന്ത് എറിഞ്ഞു രോഹിത്തിനെ റൺ ഔട്ടാക്കി.രോഹിത് ഡഗ് ഔട്ടിലേക്ക് ദേഷ്യപെട്ട് തന്നെ മടങ്ങി.

Categories
Uncategorized

ഇങ്ങേർ ഇനി എന്ന് നന്നാവും, സെൽഫി എടുക്കാൻ പോയ ആരാധകന്റെ മുഖത്തടിച്ചു ഷാക്കിബ്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഷാക്കിബ് അൽ ഹസൻ. ബംഗ്ലാദേശ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ താരവും അദ്ദേഹം തന്നെയാണ്. എന്നാൽ പലപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം ക്രിക്കറ്റ്‌ ആരാധകരെ വല്ലാതെ ചൊടിപിച്ചിട്ടുണ്ട്

.ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്.ബംഗ്ലാദേശിലാണ് സംഭവം.അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആരാധകർ ഷാകിബിനെ വട്ടം വെച്ച്.ഷാക്കിബിന് ഒപ്പം സെൽഫി എടുക്കാനായിരുന്നു ആരാധകരുടെ ആഗ്രഹം.എന്നാൽ ഷാക്കിബ് ആരാധകരെ തള്ളി മറ്റി.

തുടർന്ന് ഒരു ആരാധകന്റെ മുഖത്തേക്ക് അടിക്കുകയും ഉണ്ടായി. ഷാകിബിന്റെ ഈ പെരുമാറ്റം ലോകം എങ്ങുമുള്ള ക്രിക്കറ്റ്‌ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.താരത്തെ ക്രിക്കറ്റിൽ നിന്ന് ആജീവനാന്തം വിലക്കണമെന്ന് എന്ന് വരെ ആരാധകർ പറയുന്നുണ്ട്.

Categories
Uncategorized

അവസാന ടെസ്റ്റ്‌ കളിച്ച എൽഗറിനെ ഇന്ത്യൻ ടീം ഒപ്പ് വെച്ച തന്റെ ജേഴ്സി നൽകി കോഹ്ലി,..

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ടെസ്റ്റ്‌ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു. കേപ്പ് ടൗണിൽ ഇന്ത്യ ആദ്യമായി വിജയിക്കുന്ന ഒരു ടെസ്റ്റ്‌ മത്സരമാണ് ഇത്. മാത്രമല്ല ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ റിസൾട്ട്‌ വന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ്‌ മത്സരമായിരുന്നു ഇത്.

ദക്ഷിണ ആഫ്രിക്കയുടെ ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ അവസാന ടെസ്റ്റ്‌ മത്സരമായിരുന്നു ഇത്. തന്റെ അവസാന ഇന്നിങ്സിൽ 12 റൺസിന് അദ്ദേഹം മടങ്ങിയിരുന്നു.കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് എൽഗർ മടങ്ങിയത്. ഈ സമയത്ത് കോഹ്ലി എൽഗറിനെ അഭിവാദ്ധ്യം ചെയ്യുന്ന കാഴ്ചയും കണ്ടിരുന്നു

.ഇപ്പോൾ മറ്റൊരു നല്ല പ്രവർത്തി കൂടി കോഹ്ലി കാഴ്ച വെച്ചിരിക്കുകയാണ്.തന്റെ ജേഴ്സിയിൽ ഇന്ത്യൻ ടീമിന്റെ മുഴുവൻ ഓട്ടോഗ്രാഫ് നൽകി കൊണ്ട് എൽഗറിന് നൽകിയിരിക്കുകയാണ് കോഹ്ലി. ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി 85 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 5331 റൺസും സ്വന്തമാക്കി.

Categories
Uncategorized

മൂന്നു ഫോർമാറ്റിലും ഇത് പോലെ ചെണ്ടയാവുന്ന വേറെ ഒരു ഇന്ത്യൻ ബൗളേർ ഉണ്ടോ, പ്രസിദിന്റെ ഒറ്റ ഓവറിൽ മാർക്രം അടിച്ചു എടുത്തത് 20 റൺസ്, വീഡിയോ ഇതാ.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. നാലാം ഇന്നിങ്സിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 79 റൺസാണ്. മാർക്രത്തിന്റെ സെഞ്ച്വറിയാണ് ദക്ഷിണ ആഫ്രിക്കയെ ഇന്നിങ്സ് തോൽവിയിൽ നിന്ന് ഒഴിവാക്കിയത്

.103 പന്തിൽ 106 റൺസാണ് മാർക്രം സ്വന്തമാക്കിയത്.17 ഫോറും രണ്ട് സിക്സുമാണ് അദ്ദേഹം അടിച്ചു എടുത്തത്.102.91 ആണ് പ്രഹരശേഷി. മാർക്രത്തിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞത് പ്രസിദ് കൃഷ്ണയാണ്. അദ്ദേഹത്തിന്റെ ഒരു ഓവറിൽ 20 റൺസാണ് അദ്ദേഹം അടിച്ചു എടുത്തത്.

ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 29 മത്തെ ഓവർ,മാർക്രം സ്ട്രൈക്കിൽ. ആദ്യത്തെ പന്ത് ഡോട്ട്,രണ്ടാമത്തെ പന്ത് ഒരു പുൾ ഷോട്ടിലൂടെ മാർക്രം ബൗണ്ടറി കണ്ടെത്തുന്നു.മൂന്നാമത്തെ പന്ത് വീണ്ടും പുൾ ഷോട്ട് ഈ തവണ സിക്സ്,നാലാമത്തെ പന്ത് ഡോട്ട്. അഞ്ചാമത്തെ പന്ത് ലോങ്ങ്‌ ഓണിന് മുകളിലൂടെ ഒരു കിടിലൻ സിക്സർ. ആറാമത്തെ പന്തിൽ ബൗണ്ടറി.

Categories
Uncategorized

രണ്ടാം ദിനവും സംഭവബഹുലം, ഗംഭീര റിട്ടേൺ ക്യാച്ചുമായി ബുമ്ര, വീഡിയോ ഇതാ.

ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ടെസ്റ്റ്‌ നാടകീയമായി പുരോഗമിക്കുകയാണ്. ആദ്യ ദിനം 23 വിക്കറ്റുകളാണ് കേപ്പ് ടൗണിൽ വീണത്. രണ്ടാം ദിവസവും തുടരെ തുടരെ വിക്കറ്റുകൾ വീണു കൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ സിറാജാണ് ദക്ഷിണ ആഫ്രിക്കയെ തകർത്തത്.

എന്നാൽ രണ്ടാം ഇന്നിങ്സിൽ സിറാജ് ബുമ്രക്ക് ബാറ്റൺ കൈമാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ അഞ്ചു വിക്കറ്റുകൾ ബുമ്ര സ്വന്തമാക്കി.ഇതിൽ ജാൻസനെ പുറത്താക്കാൻ എടുത്ത റിട്ടേൺ ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികളുടെ ഇടയിലെ ചർച്ചവിഷയം

.ദക്ഷിണ ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലെ 24 മത്തെ ഓവർ. ഓവറിലെ അഞ്ചാമത്തെ പന്ത്. ജാൻസണ് സ്ട്രൈറ്റ് ഡ്രൈവ് ചെയ്യുന്നു. ബുമ്ര തന്റെ ഫോളോ ത്രൂവിൽ തന്നെ അതിമനോഹരമായി ക്യാച്ച് സ്വന്തമാക്കി.11 റൺസുമായി ജാൻസണ് മടങ്ങി.

Categories
Uncategorized

അവസാന ടെസ്റ്റ് കളിക്കുന്ന എൽഗറെ പുറത്താക്കിയ ശേഷം കോഹ്‌ലി ചെയ്തത് കണ്ടോ; ഇതൊക്കെയാണ് ക്രിക്കറ്റിൻ്റെ സൗന്ദര്യം.. വീഡിയോ കാണാം

കേപ്ടൗണിലെ ന്യൂലാണ്ട്സിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൻ്റെ ആവേശകരമായ ആദ്യ ദിനത്തിന് പരിസമാപ്തി. സെഞ്ചുറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 32 റൺസിനും ഇന്ത്യയെ കീഴടക്കിയതിൻ്റെ ആത്മവിശ്വാസത്തിൽ എത്തിയ ആതിഥേയരായ ദക്ഷിണാഫ്രിക്ക, ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

9 ഓവറിൽ വെറും 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജിൻ്റെ മിന്നൽ പ്രകടനത്തിൽ അവർ തരിപ്പണമായി. 2 വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും മുകേഷ് കുമാറും കൂടിയായപ്പോൾ അവരുടെ ഇന്നിങ്സ് വെറും 55 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 153/4 എന്ന നിലയിൽ നിന്നും 153ന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. ഗിൽ(36), രോഹിത്(39), കോഹ്‌ലി(46) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. 6 താരങ്ങൾ പൂജ്യത്തിന് പുറത്തായി.

ഒന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 62/3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 36 റൺസ് പിറകിൽ. പരുക്കേറ്റ നായകൻ ടെമ്പ ബവുമയ്ക്ക് പകരം തൻ്റെ അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എല്ഗറാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. തൻ്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ, 28 പന്തിൽ 12 റൺസോടെയാണ് അദ്ദേഹം പുറത്തായത്. മുകേഷ് കുമാറിൻ്റെ പന്തിൽ സ്ലിപ്പിൽ കോഹ്‌ലിക്ക് ക്യാച്ച്.

തുടർന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കാതെ എല്ഗറിന് ആദരം അർപ്പിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്ന കോഹ്‌ലിയുടെ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കോഹ്‌ലി അതിനുശേഷം ഓടിയെത്തി അഭിനന്ദിക്കുന്നു, മറ്റ് ഇന്ത്യൻ താരങ്ങളും. ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ യാത്രയാക്കി.

വീഡിയോ..