Categories
Uncategorized

ആദ്യ വിക്കറ്റ് നോ ബോൾ, പിന്നീട് ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, അരങ്ങേറ്റകാരൻ ആകാശ് ദീപിന്റെ സംഭവബഹുലമായ ഓവറിന്റെ വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് നാലാമത്തെ ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ മുന്നിലാണ്.2 മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഒരൊറ്റ മത്സരം ഇംഗ്ലണ്ടും ജയിച്ചു.

ഇരു ടീമുകളും മാറ്റങ്ങളുമായിയാണ് ഇറങ്ങിയത്. മാർക്ക്‌ വുഡ് റഹാൻ അഹ്‌മദ്‌ എന്നിവർക്ക് പകരം ബാഷിറും റോബിസനും ഇംഗ്ലണ്ട് ടീമിലെക്കെത്തി. ബുമ്രക്ക് പകരം ഇന്ത്യ ആകാശ് ദീപിന് അരങ്ങേറ്റം കൊടുത്തു.അരങ്ങേറ്റം അനശ്വരമാക്കുന്ന ആകാശ് ദീപിനെയാണ് ക്രിക്കറ്റ്‌ ആരാധകർ കാണുന്നത്.

തന്റെ ആദ്യത്തെ വിക്കറ്റ് നോ ബോളിനാൽ നിഷേധിക്കപെട്ടുവെങ്കിലും പിന്നീട് വന്നു ഒരു ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റർമാരായ ഡക്കെറ്റിനെയും പോപ്പിനെയുമാണ് അദ്ദേഹം മടക്കിയത്.വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

പ്രായത്തെ എങ്കിലും ബഹുമാനിക്ക് മോനെ, അൻഡേഴ്സനെ ഹാട്ട്രിക്ക് സിക്സ് തൂക്കി ജയ്സ്വാൾ, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ബാസ് ബാളിൻ ജയ്സ്വാളിലൂടെ മറുപടി നൽകുകയാണ് ടീം ഇന്ത്യ. ഇതിനോടകം ഡബിൾ സെഞ്ച്വറി സ്വന്തമാക്കിയ അദ്ദേഹം കൂറ്റൻ സിക്സറുകളാണ് പറത്തിയത്.

ജയ്സ്വാലിന്റെ ബാറ്റിന്റെ ചൂട് ഏറ്റവും നന്നായി അറിഞ്ഞത് സാക്ഷാൽ ജെയിംസ് അൻഡേഴ്സനാണ്. തുടർച്ചയായി മൂന്നു സിക്സറുകളാണ് ജയ്സ്വാൾ അൻഡേഴ്സണിനെതിരെ അടിച്ചു എടുത്തത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 85 മത്തെ ഓവറിലാണ് സംഭവം.അൻഡേഴ്സണന്റെ ഒരു ലോ ഫുൾ ടോസ്. ഫൈൻ ലെഗിന് മുകളിലൂടെ ഒരു കിടിലൻ സിക്സർ.അടുത്തത് ഔട്ട്‌ സൈഡ് ഓഫ്‌ സ്റ്റമ്പ് ഡെലിവറി. എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സെർ.മൂന്നാമത്തെ സിക്സ് അൻഡേഴ്സന്റെ തലക്ക് മുകളിലൂടെ.വീഡിയോ ഇതാ.

Categories
Uncategorized

ഈ റൺ കണ്ടപ്പോൾ ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും എന്താണോ തോന്നിയത് അത് തന്നെയാണ് രോഹിത് ചെയ്തതും, വീഡിയോ ഇതാ.

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ ശക്തമായ നിലയിലാണ് നിലവിൽ. ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ഇപ്പോഴുള്ള ചർച്ച വിഷയം സർഫാസ് ഖാനാണ്. ഒരുപാട് നാളത്തെ കാത്തിരുപ്പിന് ശേഷമാണ് അദ്ദേഹത്തിന് അരങ്ങേറ്റം ലഭിച്ചത്..അരങ്ങേറ്റ ഇന്നിങ്സ് താരം ആഘോഷമാക്കുകയും ചെയ്തു. ഏകദിന ശൈലിയിലാണ് താരം ബാറ്റ് വീശിയത്.66 പന്തിൽ 62 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ നിർഭാഗ്യകരമായ രീതിയിൽ അദ്ദേഹം റൺ ഔട്ടാവുകയാണ് ചെയ്തത്.ജഡേജയുടെ കാളിലാണ് സർഫാസ് റൺസിനായി ഓടിയത്. എന്നാൽ ജഡേജ പെട്ടെന്ന് തന്നെ കാൾ പിൻവലിച്ചു. ക്രീസിൽ നിന്ന് ഒരുപാട് പുറമെ എത്തിയ താരത്തിന് തിരകെ നോൺ സ്ട്രൈക്കിൽ എത്താൻ കഴിഞ്ഞില്ല. വുഡിന്റെ ഡയറക്ട്ട് ഹിറ്റിൽ അദ്ദേഹം പുറത്താവുകയും ചെയ്തു. ഇത് കണ്ടു ദേഷ്യപെട്ട രോഹിത് ഡ്രസിങ് റൂമിൽ തന്റെ തൊപ്പി വലിച്ചു എറിഞ്ഞ കാഴ്ചയും ഇപ്പോൾ തരംഗമാണ്.

Categories
Uncategorized

ഓരോ മക്കളും ആഗ്രഹിക്കുന്ന നിമിഷം ആണിത്! ടീമിൽ അവസരം കിട്ടിയപ്പോൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു സർഫാറാസ്, വീഡിയോ ഇതാ.

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റ്‌ ആരംഭിക്കുകയാണ്. അഞ്ചു മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയിൽ ഒന്ന് വീതം മത്സരങ്ങൾ ഇരു ടീമുകളും ജയിച്ചു കഴിഞ്ഞു. മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ബാഷിറിന് പകരം വുഡ് ഇംഗ്ലണ്ട് പ്ലെയിങ് ഇലവണിലേക്ക് തിരകെയെത്തി.

ഇന്ത്യ നാല് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ജഡേജയും സിറാജും ടീമിലേക്ക് തിരകെയെത്തി. അക്സറും മുകേഷും ടീമിൽ നിന്ന് പുറത്തായി. ജൂറലിനും സർഫാറസിനും അരങ്ങേറ്റം ലഭിച്ചു.സർഫാറസിന് തന്റെ ഡെബുട്ട് ക്യാപ് നൽകിയത് അനിൽ കുബ്ലെയാണ്.

താരത്തിന് ക്യാപ് നൽകുന്ന സമയത്ത് കണ്ണീർവാർക്കുന്ന സർഫാസിന്റെ അച്ഛനെയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർ കണ്ടു കൊണ്ടിരിക്കുന്നത്.ക്രിക്കറ്റിനെ മനോഹരമാക്കുന്നതും ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ്.ശേഷം തന്റെ അച്ഛനെ കെട്ടി പിടിച്ചു കരയുകയും ചെയ്യുന്ന സർഫാസിന്റെ ദൃശ്യങ്ങൾ മനോഹരമാണ്.വീഡിയോ ഇതാ.

Categories
Uncategorized

കോഹ്ലിയുടെ ബാധ അശ്വിൻ കേറിയോ, ബെയർസ്റ്റൊ പുറത്തായപ്പോൾ ചെയ്തത് കണ്ടോ, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യയുടെ വിജയം 106 റൺസിനായിരുന്നു. ആദ്യത്തെ മത്സരത്തിൽ ഇന്ത്യ തോൽവി രുചിച്ചിരുന്നു.

വിജയത്തോടെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ ക്രിക്കറ്റ്‌ ആരാധകർ അത്രമേൽ ചർച്ചചെയ്യപ്പെടാതെയിരുന്ന ഒരു സ്ലഡ്ജിങ് ഈ ടെസ്റ്റിന് ഇടയിലുണ്ടായി. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ബെയ്ർസ്റ്റോ ബുമ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയാണ്. അമ്പയർ ഔട്ട്‌ വിളിച്ചതോടെ ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങി. ബെയർസ്റ്റോയുടെ മുന്നിലേക്കെത്തിയ അശ്വിൻ മുമ്പിൽ നിന്ന് ആഘോഷിക്കുകയും ആക്രോഷിക്കുകയും ചെയ്തു. വീഡിയോ ഇതാ.

https://twitter.com/PureRohitian45/status/1754388955867525413?t=Rt46krXmVU-oTmbxp3m9yA&s=19
Categories
Uncategorized

ഒടുവിൽ സെഞ്ച്വറി അടിച്ചു രാജകുമാരൻ, ശേഷം ശാന്തമായ ഒരു സെലിബ്രേഷനും, വീഡിയോ ഇതാ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ 350 ൽ അധികം ലീഡ് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഫോമിന്റെ പേരിൽ ഒരുപാട് വിമർശനം കേട്ട താരമായ ഗില്ലായിരുന്നു ഇന്നത്തെ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.

മൂന്നാമത്തെ പൊസിഷനിൽ തന്റെ ആദ്യത്തെ ടെസ്റ്റ്‌ സെഞ്ച്വറി സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്.24 വയസ്സിനുള്ളിൽ അദ്ദേഹം സ്വന്തമാക്കുന്ന 10 മത്തെ സെഞ്ച്വറിയാണ് ഇത്.

147 പന്തിൽ 104 റൺസാൻ അദ്ദേഹം സ്വന്തമാക്കിയത്.11 ഫോറും രണ്ട് സിക്സും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബാഷിറിനെതിരെ സിംഗിൾ നേടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. ശേഷം വളരെ ശാന്തമായ ഒരു ആഘോഷവും.

Categories
Uncategorized

ഹിറ്റ്‌മാനെ പുറത്താക്കണമെങ്കിൽ ഇത് പോലെ ഒരു ഡെലിവറി തന്നെ വേണം., പ്രായം തളർത്താത്ത അൻഡേഴ്ണിന്റെ കിടിലൻ പന്തിൽ കുറ്റി തെറിച്ചു, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ ആദ്യത്തെ ഇന്നിങ്സിൽ 143 റൺസിന്റെ ലീഡ് ഉണ്ട്. ജസ്‌പ്രിത് ബുമ്രയുടെ മികച്ച സ്പെല്ലാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുമ്ര 6 വിക്കറ്റാണ് സ്വന്തമാക്കിയത്

.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നതായിരുന്നു കഴിഞ്ഞ ദിവസം രോഹിത്തിന്റെ ബാറ്റിംഗ്. പക്ഷെ ഒരിക്കൽ കൂടി രോഹിത് നിരാശപെടുത്തിയിരിക്കുകയാണ്.21 പന്തിൽ 13 റൺസുമായി രോഹിത് മടങ്ങി.

അൻഡേഴ്സന്റെ കിടിലൻ ഡെലിവറിയിലായിരുന്നു അദ്ദേഹത്തിന്റെ മടക്കം.ഓഫ്‌ സ്റ്റമ്പിന് കുത്തിയ ഒരു ബോൾ കുത്തി തിരിഞ്ഞു നേരെ സ്റ്റമ്പിലേക്ക്. രോഹിത്തിന്റെ പ്രതിരോധത്തേയും മറികടന്നു അൻഡേഴ്സൺ അദ്ദേഹത്തിന്റെ ഓഫ്‌ സ്റ്റമ്പ് തന്നെ പിഴത്.

Categories
Uncategorized

ബുംറ എഫക്ട്, ഒന്ന് മുട്ടാൻ പോലും ഉള്ള അവസരം കൊടുത്തില്ല, പോപ്പിന്റെ കുറ്റി തെറുപ്പിച്ചു വിട്ടു, വീഡിയോ ഇതാ.

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ ആദ്യത്തെ ഇന്നിങ്സിൽ 396 റൺസിന് പുറത്തായി. ഡബിൾ സെഞ്ച്വറി നേടിയ ജയ്‌സ്വാലാണ് ഇന്ത്യൻ ടോപ് സ്കോർർ.209 റൺസായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്

.മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്യുകയായിരുന്നു. ബാസ്സ് ബോൾ തങ്ങളുടെ ഏറ്റവും മികച്ച ശേഷിയിൽ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ താരമായ പോപ്പ് ക്രീസിൽ

.23 റൺസോടെ പോപ്പ് ക്രീസിൽ നിൽക്കുകയാണ്. ബുമ്ര പന്ത് എറിയാൻ എത്തുന്നു.ഒരു റിവേഴ്‌സ് സ്വിങ്ങിന് യോർക്കർ.പോപ്പിന്റെ മൂന്നു സ്റ്റമ്പുകളും വേരോടെ പിഴത് ഏറിയപെടുന്നു. ടെസ്റ്റ്‌ ക്രിക്കറ്റ്‌ മികച്ച പന്തുകളിൽ ഒന്ന് തന്നെയായിരുന്നു ഇത്.

Categories
Uncategorized

ഡബിൾ സെഞ്ച്വറിയിലേക്ക് ബൗണ്ടറി അടിച്ചു ജയ്സ്വാൾ, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായി പുരോഗിമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു.മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്.പരിക്ക് മൂലം പുറത്തായ രാഹുലിന് പകരം പത്തിടറിന് അരങ്ങേറ്റം നൽകി

.പരിക്ക് പറ്റിയ ജഡേജക്ക് പകരം കുൽദീപും എത്തി. സിറാജിന് പകരം മുകേഷിനെയും ടീമിലേക്കെത്തി. എന്നാൽ ബാറ്റിംഗ് എടുത്ത ഇന്ത്യൻ ബാറ്റർമാരിൽ ജെയ്‌സ്വാൽ മാത്രമാണ് നല്ല രീതിയിൽ ബാറ്റ് ചെയ്യുന്നത്.

ഇതിനോടകം തന്നെ ജെയ്‌സ്വാൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കി കഴിഞ്ഞു. അതും 190 കളിൽ നിന്ന് ഒരു സിക്സും ഒരു ബൗണ്ടറിയും സ്വന്തമാക്കിയാണ് ജെയ്‌സ്വാലിന്റെ ഡബിൾ. ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്റെ ആദ്യത്തെ ഡബിളാണ് ജെയ്‌സ്വാൽ സ്വന്തമാക്കിയത്.ഡബിൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി.