Categories
Uncategorized

രചിന് ഔട്ടായപ്പോൾ ഷോ ഇട്ട രാജാവിന്റെ വാ അടപ്പിച്ചു ചെന്നൈ ചെപ്പൊക്കിൽ വിജയത്തോടെ തുടങ്ങി, വീഡിയോ ഇതാ.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 17 മത്തെ സീസൺ ഗംഭീരാ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ ജേതാക്കളായ ചെന്നൈയും ബാംഗ്ലൂരും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ചെന്നൈ 6 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുത്തു.

20 ഓവറിൽ ബാംഗ്ലൂർ 173 റൺസ് സ്വന്തമാക്കി.48 റൺസ് നേടിയ റവാത്തായിരുന്നു ബാംഗ്ലൂർ ടോപ് സ്കോറർ. ചെന്നൈക്ക് വേണ്ടി മുസ്താഫിസുർ നാല് വിക്കറ്റും സ്വന്തമാക്കി.മറുപടിയായ രചിനിലൂടെ മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. 15 പന്തിൽ 37 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

രചിന് പുറത്തായതിന് ശേഷം രചിന് തന്റെ അഗ്രെഷനിലൂടെ ഒരു മടങ്ങി പോക്ക് കൂടി കോഹ്ലി നൽകിയിരുന്നു . ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോവുക എന്നാ തരത്തിലുള്ള ഒരു ആംഗ്യം കാണിച്ചാണ് വിരാട് രചിനെ പറഞ്ഞു അയച്ചത്. എന്തായാലും മത്സരത്തിൽ ബാംഗ്ലൂർ ആറു വിക്കറ്റിന് തോൽവി രുചിച്ചു.

Categories
Uncategorized

അവനെ ഒന്ന് ശ്വാസം വിടട്ടെ ജഡ്ഡു,, ഗ്രീനിനെ എതിരെ പന്ത് എറിഞ്ഞ ജഡേജയോട് കോഹ്ലി പറഞ്ഞത് ഇങ്ങനെ, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസൺ ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലായിരുന്നു മത്സരം. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു

.ആദ്യ ഇന്നിങ്സ് സംഭവ ബഹുലമായിരുന്നു. മുസ്താഫിസുറിന്റെ സ്പെല്ലിൽ തകർന്ന ബാംഗ്ലൂർ മുന്നേറ്റ നിര. ശേഷം കാർത്തിക്കിന്റെ റവത്തിന്റെയും ഗംഭീര പ്രകടനം. കൂടാതെ ധോണി കോഹ്ലിയുമായി പങ്ക് വെച് മുഹൂർത്തം. എന്നാൽ മറ്റൊരു മനോഹരമായ മുഹൂർത്തം കൂടി ഈ ഇന്നിങ്സിൽ ഉണ്ടായിരുന്നു.വിരാട് കോഹ്ലി തന്നെയാണ് ഈ മുഹൂർത്തത്തിന് പിന്നിൽ.

ബാംഗ്ലൂർ ഇന്നിങ്സിന്റെ 11 മത്തെ ഓവർ.

ജഡേജ പന്ത് എറിയുകയാണ്. ഗ്രീനാണ് ബാംഗ്ലൂറിന് വേണ്ടി സ്ട്രൈക്കിൽ.പെട്ടെന്ന് പെട്ടന്ന് ഓവർ തീർക്കുന്ന ജഡേജയോട് നോണ് സ്ട്രൈക്കിലായിരുന്ന കോഹ്ലി ഗ്രീൻ ഒന്ന് ശ്വാസം എടുക്കട്ടെ എന്ന് അർത്ഥമുള്ള ഹിന്ദി വാചകം പറയുന്നു. ആ വാചകം ഇങ്ങനെയായിരുന്നു.”Abbe Saans tho lene do”. വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

ഇതിനെ ആണ് പ്രെസൻസ് ഓഫ് മൈൻഡ് എന്ന് പറയുന്നത്, ഈ വർഷത്തെ മികച്ച ക്യാച്ച് പിറന്നു ; വീഡിയോ കാണാം

ക്യാച്ചുകളാണ് ഒരു ക്രിക്കറ്റ്‌ മത്സരം മാറ്റി മറിക്കുന്നത്. മികച്ച രീതിയിലേക്ക് മുന്നേറുന്ന ഒരു ബാറ്ററേ മികച്ച ഫീൽഡിങ്ങിലൂടെ മാത്രമേ പുറത്താക്കാൻ കഴിയുകയൊള്ളു.17 മത്തെ ഐ പി എൽ സീസണിലെ ഉദ്ഘാടന മത്സരത്തിൽ സംഭവിച്ചിരിക്കുന്നതും ഇത് തന്നെയാണ്

.ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലാണ് മത്സരം. ടോസ് നേടി ബാറ്റ് ചെയ്ത ബാംഗ്ലൂർ തകരുന്നു. കോഹ്ലിയിലൂടെ ഒരു തിരിച്ചു വരവ് അവർ പ്രതീക്ഷിക്കുമ്പോളാണ് അത് സംഭവിച്ചത്.ബാംഗ്ലൂർ ഇന്നിങ്സിന്റെ 12 മത്തെ ഓവർ.മുസ്താഫിസൂരാണ് ചെന്നൈക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.

കോഹ്ലി മിഡ്‌ വിക്കറ്റിലേക്ക് മുസ്താഫിസുറിനെ പറത്തി വിടുന്നു.എന്നാൽ രഹാനെ പന്ത് കൈപിടിയിൽ ഒതുക്കുന്നു.ശേഷം തനിക്ക് കണ്ട്രോൾ നഷ്ടപെടുന്നതോടെ പന്ത് രചിനിലേക്ക് എറിഞ്ഞു നൽകുന്നു. രചിന് ക്യാച്ച് കൈപിടിയിൽ ഒതുക്കുന്നു.20 പന്തിൽ 21 റൺസുമായി കോഹ്ലി മടങ്ങുകയും ചെയ്തു.

Categories
Uncategorized

42 ആം വയസിലും എന്താ ഒരു റിഫ്ലക്ഷൻ ;ധോണിയുടെ കിടിലൻ സേവ് ; വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ്‌ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോണി. മാത്രമല്ല ഐ പി എൽ കണ്ട മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും.എന്നാൽ ഈ സീസണിൽ അദ്ദേഹം ചെന്നൈ നായക സ്ഥാനം ഒഴിഞ്ഞു ഇരിക്കുകയാണ്.

എന്നാൽ തന്റെ കീപ്പിങ് മികവ് എങ്ങും പോയിട്ടില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ഏത് ഒരു യുവ കീപ്പേറും തടയാനും പിടിക്കാനും ബുദ്ധിമുട്ടുന്ന പന്തുകൾ പോലും നിഷ്പ്രയാസം അദ്ദേഹം കൈപിടിയിൽ ഒതുക്കുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.

ബാംഗ്ലൂർ ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ. ദേഷ്പാണ്ടേയാണ് ചെന്നൈക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ഡ്യൂ പ്ലസ്സി ബാംഗ്ലൂറിന് വേണ്ടി ബാറ്റ് ചെയ്യുന്നു. ഓവറിലെ അഞ്ചാമത്തെ പന്തിൽ ഡ്യൂ പ്ലസ്സി എഡ്ജ് എടുക്കുന്നു. നിലത്തു ഉരുണ്ടു വരുന്ന പന്ത് ആദ്യം തന്റെ വലത് വശത്തേക്ക് പോയ ധോണി ഇടത്തേക്ക് ചാടി മനോഹരമായി കൈപിടിയിൽ ഒതുക്കിയിരിക്കുന്നു. വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

ഐ പി എൽ ആവേശങ്ങൾക് ഇടയിൽ ഒരു mahi-rat മൊമെന്റ്, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിലെ ഗംഭീരാ ആരംഭം. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഈ മത്സരം. ചെന്നൈ സൂപ്പർ കിങ്സ് പുതിയ നായകന്റെ കീഴിലാണ് ഇറങ്ങിയിരിക്കുന്നത്.ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകൻ.

എങ്കിലും ധോണി തന്നെയാണ് ചെന്നൈയുടെ പ്രാധാന ആകർഷണം. മാത്രമല്ല ബാംഗ്ലൂർ ചെന്നൈ മത്സരങ്ങളിൽ എന്നും കോഹ്ലിയുടെയും ധോണിയുടെയും പേരിലാണ് അറിയപ്പെടുക.ഇരുവരും മികച്ച സുഹൃത്തക്കളാണെന്ന് ക്രിക്കറ്റ്‌ ആരാധകർക്ക് അറിയാവുന്നതാണ്.

ഇപ്പോൾ അത്തരത്തിൽ ഇരുവരും സൗഹൃദം പങ്കിടുന്ന ഒരു മുഹൂർത്തം പുറത്ത് വന്നിരിക്കുക.ഓവറിന്റെ ഇടവേളയിലാണ് ഇരുവരും സൗഹൃദം പങ്ക് ഇട്ടത്. ഇരുവരും തമാശകൾ പങ്ക് വെക്കുകയും ചെയ്തു. വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

ഇങ്ങേർക്ക് ഇനി വെല്ലോ ചിറകുമുണ്ടോ!, വീണ്ടും പറന്നു ക്യാച്ച് എടുത്തു ഫിലിപ്സ്, വീഡിയോ ഇതാ..

ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് സന്തോഷത്തിന്റെ ദിവസമാണ്. ഇന്ത്യ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇരു മത്സരങ്ങളും ഒരേ പോലെ മികച്ച രീതിയിൽ മുന്നേറുകയാണ്

.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ശ്രദ്ധ പോകുന്നത് ഓസ്ട്രേലിയ ന്യൂസിലാൻഡ് ടെസ്റ്റ്‌ മത്സരത്തിലേക്കാണ്. ഇതിന് കാരണം ഗ്ലെൻ ഫിലിപ്സാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.

ഓസ്ട്രേലിയുടെ ആദ്യത്തെ ഇന്നിങ്സിന്റെ 61 മത്തെ ഓവർ.സൗത്തി എറിഞ്ഞ ഓവറിലെ രണ്ടാമത്തെ പന്ത് ലാബുഷാനെ കട്ട്‌ ചെയ്യുന്നു. ബൗണ്ടറി പ്രതീക്ഷിച്ച ലാബുഷാനെ കാണുന്നത് പോയിന്റിൽ പറന്നു വീണു കാഴ്ച പിടിക്കുന്ന ഗ്ലെൻ ഫിലിപ്സിനെയാണ്.വീഡിയോ ഇതാ..

Categories
Uncategorized

ഇതൊക്കെയാണ് ക്ലാസ്സ്‌!!, അൻഡേഴ്സനേ സ്റ്റെപ് ഔട്ട്‌ ചെയ്തു സിക്സ് അടിച്ചു ഗിൽ, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ കുൽദീപാണ് ഇംഗ്ലണ്ടിനെ തകർത്തത്.79 റൺസ് നേടിയ ക്രാവളിയാണ് ഇംഗ്ലീഷ് ടോപ് സ്കോറർ

.മറുപടി ബാറ്റിങ്ങിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക് മുന്നേറുകയാണ്.ഗില്ലാണ് ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്തത്. ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്കാർക്ക് ഇടയിലെ ചർച്ച വിഷയം ഗിൽ അടിച്ച ഒരു ഷോട്ടിനെ പറ്റിയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം

.ഇംഗ്ലണ്ടിന് വേണ്ടി അൻഡേഴ്സൺ ബോൾ ചെയ്യുക. അൻഡേഴ്സന്റെ ഒരു ഗുഡ് ലെങ്ത് ഡെലിവറി. ഗിൽ മെല്ലെ സ്റ്റെപ് ഔട്ട്‌ ചെയ്ത് വരുന്നു. ഒരു ലോഫ്റ്റ്ട് സ്ട്രൈറ് ഡ്രൈവ്. ചെന്ന് പതിച്ചത് ധർമശാലയിൽ ഗാലറിയിൽ. സിക്സെർ.. വീഡിയോ ഇതാ..

Categories
Uncategorized

എന്താ ദീർഘവീശണം!!, ജൂറൽ പറഞ്ഞത് പോലെ തന്നെ അടുത്ത ബോളിൽ സംഭവിച്ചിരിക്കുന്നു, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്‌ ആവേശകരമായി പുരഗോമിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇതിനോടകം ഇന്ത്യ 3 -1 ന്ന് സ്വന്തമാക്കി കഴിഞ്ഞു. അത് കൊണ്ട് അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായി.ബുമ്ര ടീമിലേക്ക് തിരിച്ചെത്തി.

പടിക്കലിന് ടെസ്റ്റ്‌ അരങ്ങേറ്റവും ഇന്ത്യ നൽകി. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ച വിഷയം ജൂറൽ ചെയ്ത ഒരു സ്റ്റമ്പിങ്ങും അതിന് മുന്നേ നടന്ന ഒരു സംഭാഷണവുമാണ്. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 26 മത്തെ ഓവർ

. കുൽദീപ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നു. പോപ്പാണ് ഇംഗ്ലീഷ് ബാറ്റർ.ഓവറിന്റെ മൂന്നാമത്തെ പന്തിൽ ജൂറൽ കുൽദീപിനോട് ബടെ ആഗെ ബടെ ആഗേ എന്ന് പറയുന്നു. പോപ്പ് ക്രീസ് വിട്ട് മുന്നോട്ടു വരുമെന്നാണ് ഇത് കൊണ്ട് ഉദേശിച്ചത്. തൊട്ട് അടുത്ത പന്തിൽ ജൂറൽ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കുൽദീപിന്റെ പോപ്പ് സ്റ്റമ്പ്ഡ്.

Categories
Uncategorized

ഇത് ആര് എ ബി ഡിയോ, ഇജ്ജാതി ഫീൽഡിങ്,വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫീൽഡിങ് പ്രകടനത്തിന്റെ വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഡി വില്ലേയർസ്. ഐ പി എൽ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളും അദ്ദേഹമാണ്. ഐ പി എല്ലിൽ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ക്യാച്ച് സ്വന്തമാക്കിയതും മറ്റാരുമല്ല. എ ബി ഡിടെ സ്പഡർ മാൻ ക്യാച്ച് തന്നെയാണ് ഉദേശിച്ചത്

.ഇപ്പോൾ ഇത്തരത്തിൽ ഒരു രംഗം വനിതാ പ്രീമിയർ ലീഗിലും സംഭവിച്ചിരിക്കുകയാണ്. പക്ഷെ എ ബി ഡിയേ പോലെ ക്യാച്ച് കൈ പിടിയിൽ ഒതുക്കാൻ അവർക്ക് കഴിഞ്ഞില്ല. സംഭവം എന്താണെന്ന് പരിശോധിക്കാം.രണ്ടാമത്തെ വനിതാ പ്രീമിയർ ലീഗിലെ ഏഴാമത്തെ മത്സരത്തിലാണ് ഇത് സംഭവിക്കുന്നത്.

ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലാണ് ഈ മത്സരം.ശഫാലി വർമ പൊക്കി അടിച്ച പന്ത് അമാനുഷികമായ രീതിയിൽ എ ബി ഡിയേ അനുസ്മരിപ്പിക്കുന്ന തരത്തിൽ കൈപിടിയിൽ ഒതുക്കുന്നു. ശേഷം ക്യാച്ച് പൂർത്തിയാക്കാൻ കഴിയാതെ ഗ്രൗണ്ടിലേക്ക് തന്നെ പന്ത് തിരകെ ഇടുന്നു.വീഡിയോ ചുവടെ കൊടുക്കുന്നു.

Categories
Uncategorized

ആദ്യ വിക്കറ്റ് നോ ബോൾ, പിന്നീട് ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, അരങ്ങേറ്റകാരൻ ആകാശ് ദീപിന്റെ സംഭവബഹുലമായ ഓവറിന്റെ വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് നാലാമത്തെ ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ മുന്നിലാണ്.2 മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഒരൊറ്റ മത്സരം ഇംഗ്ലണ്ടും ജയിച്ചു.

ഇരു ടീമുകളും മാറ്റങ്ങളുമായിയാണ് ഇറങ്ങിയത്. മാർക്ക്‌ വുഡ് റഹാൻ അഹ്‌മദ്‌ എന്നിവർക്ക് പകരം ബാഷിറും റോബിസനും ഇംഗ്ലണ്ട് ടീമിലെക്കെത്തി. ബുമ്രക്ക് പകരം ഇന്ത്യ ആകാശ് ദീപിന് അരങ്ങേറ്റം കൊടുത്തു.അരങ്ങേറ്റം അനശ്വരമാക്കുന്ന ആകാശ് ദീപിനെയാണ് ക്രിക്കറ്റ്‌ ആരാധകർ കാണുന്നത്.

തന്റെ ആദ്യത്തെ വിക്കറ്റ് നോ ബോളിനാൽ നിഷേധിക്കപെട്ടുവെങ്കിലും പിന്നീട് വന്നു ഒരു ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റർമാരായ ഡക്കെറ്റിനെയും പോപ്പിനെയുമാണ് അദ്ദേഹം മടക്കിയത്.വീഡിയോ ചുവടെ ചേർക്കുന്നു.