Categories
Uncategorized

കിട്ടിയൊ..ഇല്ല ചോദിച്ചു മേടിച്ചു..ഗില്ലിനെ ചൊറിയാൻ നോക്കി ബെയർസ്‌റ്റോ..വാ അടപ്പിച്ചു ഗിൽ – വീഡിയോ കാണാം

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് താരം ജോണി ബയർസ്റ്റോയും ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും തമ്മിൽ നടന്ന വാക്ക് പോര് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പരമ്പര നഷ്ടമായ ഇംഗ്ലണ്ട് താരങ്ങൾ പല അവസരങ്ങളിലും മര്യാദ വിട്ട് പെരുമാറിയിരുന്നു.അതിൽ ഒടുവിലത്തെ ഉദാഹരണമാണ് ബയർസ്റ്റോ – ഗിൽ സംഭവം.

ആദ്യം ഇന്നിങ്ങിസിൽ സെഞ്ചുറി നേടിയ ഗില്ലിനേ പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് താരങ്ങളായ ജെയിംസ് ആൻഡേഴ്സനും ബയർസ്റ്റോയും അതിരുവിട്ട് പരിഹസിച്ചിരുന്നു. ഇതിൻറെ തുടർച്ചയായിരുന്നു ബയർസ്റ്റോ – ഗിൽ പോരും.

രണ്ടാം ഇന്നിംഗ്സിൽ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായ ബയർസ്റ്റോ സ്ലിപ്പിൽ ആഘോഷം നടത്തിയ ഗില്ലിനോട് ” നീ പുറത്തായപ്പോൾ ആൻഡേഴ്സനോട് എന്താണ് പറഞ്ഞത് “എന്ന് ചോദിച്ചു.”ഞാൻ സെഞ്ചുറി നേടിയിട്ടല്ലേ പുറത്തായത് ? ഈ പരമ്പരയിൽ എത്ര ഇംഗ്ലണ്ട് താരങ്ങൾ സെഞ്ച്വറി നേടിയിട്ടുണ്ട് ” എന്ന് ഗിൽ തിരിച്ചടിച്ചു.ഇതിന് മറുപടിയായി “നിങ്ങളിൽ ആരൊക്കെ ഇംഗ്ലണ്ടിൽ വച്ച് സെഞ്ച്വറി നേടിയിട്ടുണ്ട് ” എന്ന് ബയർസ്റ്റോ തിരിച്ചു ചോദിച്ചു.ഈ സമയം ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന സർഫ്രസ് ഖാൻ ” കുറച്ചു റൺസ് മാത്രം നേടിയ താങ്കൾ അധികം തുള്ളണ്ട ” എന്ന് ബയർസ്റ്റോക്ക് മറുപടി കൊടുത്തു.

ഇംഗ്ലണ്ട് ബേസ്ബോൾ ക്രിക്കറ്റ് ശൈലിയിലേ നെടുംതൂൺ ആയിരുന്ന ബയർസ്റ്റോ ഈ പരമ്പരയിൽ വലിയ പരാജയമായിരുന്നു. മോശം ഫോമും അദ്ദേഹത്തിൻറെ ഈ നിലവിട്ട പെരുമാറ്റത്തിന് കാരണമായി.ഒടുവിൽ അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 4-1 എന്ന നിലയിൽ ഇന്ത്യ പരമ്പര നേടിയിരുന്നു. ബേസ് ബോൾ ശൈലിയുമായി ഇന്ത്യയിൽ വന്ന് പരമ്പര നേടാം എന്ന് കരുതിയിരുന്ന ഇംഗ്ലണ്ടിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ പരമ്പരാ തോൽവി.ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് പതിച്ചു.

Categories
Uncategorized

രോഹിത് ശർമ്മയ്ക്ക് പരിക്ക്.പരിശോധന റിപ്പോർട്ട്‌ പുറത്ത്.ഐപിഎൽ, ട്വിന്റി – 20 ലോകകപ്പ് നഷ്ടമാകുമെന്ന് ആശങ്ക.

ധർമ്മശാലയിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തു പരമ്പര 4-1 നു് സ്വന്തമാക്കിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിക്ക് ഇരുട്ടടിയായി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ ഇതുവരെ ഫീൽഡിങ്ങിന് ഇറങ്ങിയില്ല. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ആണ് മൂന്നാം ദിവസം ടീമിനെ നയിച്ചത്.പരിക്ക് കൂടുതൽ വഷളാവേണ്ട എന്ന് കരുതിയാണ് ശർമ്മയ്ക്ക് ഇന്ത്യൻ ടീം മാനേജ്മെൻറ് വിശ്രമം അനുവദിച്ചത്.ആദ്യ ഇനനിംഗ്സിൽ ഇന്ത്യക്ക് വേണ്ടി 162 പന്തിൽ 13 ഫോറും മൂന്ന് സിക്സറുകളും അടക്കം 103 റൺസ് എടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമയ്ക്ക് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നംഗ്സിൻ്റെ തുടക്കത്തിലാണ് പരിക്കേറ്റത്.കടുത്ത പുറം വേദന അനുഭവപ്പെട്ട താരം പരിശോധനകൾക്ക് വിധേയമായി.പരമ്പരയിൽ മൊത്തം 400 റൺസിൽ അധികം ഇന്ത്യൻ ക്യാപ്റ്റൻ നേടിയിരുന്നു.

മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലില്ലിലും ഇതോടെ രോഹിത് ശർമ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. മുംബൈ ഇന്ത്യൻസിന്റെ നെടുംതൂണായേ രോഹിത് ശർമയുടെ പരിക്ക് മുംബൈ ഇന്ത്യൻസിനും തലവേദനയാണ്.പരിക്ക് ഗുരുതരം ആണെങ്കിൽ ഐപിഎല്ലും ജൂണിൽ ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പും താരത്തിന് നഷ്ടമാകുമോ എന്ന ഭീതിയിലാണ് ആരാധകർ.ആദ്യ ഘട്ട പരിശോധനകളിൽ വലിയ കുഴപ്പം കാണുന്നില്ല എന്നും എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് അറിയിച്ചു

Categories
Uncategorized

ഇങ്ങേർക്ക് ഇനി വെല്ലോ ചിറകുമുണ്ടോ!, വീണ്ടും പറന്നു ക്യാച്ച് എടുത്തു ഫിലിപ്സ്, വീഡിയോ ഇതാ..

ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് സന്തോഷത്തിന്റെ ദിവസമാണ്. ഇന്ത്യ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇരു മത്സരങ്ങളും ഒരേ പോലെ മികച്ച രീതിയിൽ മുന്നേറുകയാണ്

.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ശ്രദ്ധ പോകുന്നത് ഓസ്ട്രേലിയ ന്യൂസിലാൻഡ് ടെസ്റ്റ്‌ മത്സരത്തിലേക്കാണ്. ഇതിന് കാരണം ഗ്ലെൻ ഫിലിപ്സാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.

ഓസ്ട്രേലിയുടെ ആദ്യത്തെ ഇന്നിങ്സിന്റെ 61 മത്തെ ഓവർ.സൗത്തി എറിഞ്ഞ ഓവറിലെ രണ്ടാമത്തെ പന്ത് ലാബുഷാനെ കട്ട്‌ ചെയ്യുന്നു. ബൗണ്ടറി പ്രതീക്ഷിച്ച ലാബുഷാനെ കാണുന്നത് പോയിന്റിൽ പറന്നു വീണു കാഴ്ച പിടിക്കുന്ന ഗ്ലെൻ ഫിലിപ്സിനെയാണ്.വീഡിയോ ഇതാ..

Categories
Uncategorized

ഇതൊക്കെയാണ് ക്ലാസ്സ്‌!!, അൻഡേഴ്സനേ സ്റ്റെപ് ഔട്ട്‌ ചെയ്തു സിക്സ് അടിച്ചു ഗിൽ, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ കുൽദീപാണ് ഇംഗ്ലണ്ടിനെ തകർത്തത്.79 റൺസ് നേടിയ ക്രാവളിയാണ് ഇംഗ്ലീഷ് ടോപ് സ്കോറർ

.മറുപടി ബാറ്റിങ്ങിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക് മുന്നേറുകയാണ്.ഗില്ലാണ് ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്തത്. ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്കാർക്ക് ഇടയിലെ ചർച്ച വിഷയം ഗിൽ അടിച്ച ഒരു ഷോട്ടിനെ പറ്റിയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം

.ഇംഗ്ലണ്ടിന് വേണ്ടി അൻഡേഴ്സൺ ബോൾ ചെയ്യുക. അൻഡേഴ്സന്റെ ഒരു ഗുഡ് ലെങ്ത് ഡെലിവറി. ഗിൽ മെല്ലെ സ്റ്റെപ് ഔട്ട്‌ ചെയ്ത് വരുന്നു. ഒരു ലോഫ്റ്റ്ട് സ്ട്രൈറ് ഡ്രൈവ്. ചെന്ന് പതിച്ചത് ധർമശാലയിൽ ഗാലറിയിൽ. സിക്സെർ.. വീഡിയോ ഇതാ..

Categories
Uncategorized

എന്താ ദീർഘവീശണം!!, ജൂറൽ പറഞ്ഞത് പോലെ തന്നെ അടുത്ത ബോളിൽ സംഭവിച്ചിരിക്കുന്നു, വീഡിയോ ഇതാ..

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്‌ ആവേശകരമായി പുരഗോമിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇതിനോടകം ഇന്ത്യ 3 -1 ന്ന് സ്വന്തമാക്കി കഴിഞ്ഞു. അത് കൊണ്ട് അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായി.ബുമ്ര ടീമിലേക്ക് തിരിച്ചെത്തി.

പടിക്കലിന് ടെസ്റ്റ്‌ അരങ്ങേറ്റവും ഇന്ത്യ നൽകി. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ച വിഷയം ജൂറൽ ചെയ്ത ഒരു സ്റ്റമ്പിങ്ങും അതിന് മുന്നേ നടന്ന ഒരു സംഭാഷണവുമാണ്. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 26 മത്തെ ഓവർ

. കുൽദീപ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നു. പോപ്പാണ് ഇംഗ്ലീഷ് ബാറ്റർ.ഓവറിന്റെ മൂന്നാമത്തെ പന്തിൽ ജൂറൽ കുൽദീപിനോട് ബടെ ആഗെ ബടെ ആഗേ എന്ന് പറയുന്നു. പോപ്പ് ക്രീസ് വിട്ട് മുന്നോട്ടു വരുമെന്നാണ് ഇത് കൊണ്ട് ഉദേശിച്ചത്. തൊട്ട് അടുത്ത പന്തിൽ ജൂറൽ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കുൽദീപിന്റെ പോപ്പ് സ്റ്റമ്പ്ഡ്.

Categories
Uncategorized

ഇത് ആര് എ ബി ഡിയോ, ഇജ്ജാതി ഫീൽഡിങ്,വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫീൽഡിങ് പ്രകടനത്തിന്റെ വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഡി വില്ലേയർസ്. ഐ പി എൽ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളും അദ്ദേഹമാണ്. ഐ പി എല്ലിൽ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ക്യാച്ച് സ്വന്തമാക്കിയതും മറ്റാരുമല്ല. എ ബി ഡിടെ സ്പഡർ മാൻ ക്യാച്ച് തന്നെയാണ് ഉദേശിച്ചത്

.ഇപ്പോൾ ഇത്തരത്തിൽ ഒരു രംഗം വനിതാ പ്രീമിയർ ലീഗിലും സംഭവിച്ചിരിക്കുകയാണ്. പക്ഷെ എ ബി ഡിയേ പോലെ ക്യാച്ച് കൈ പിടിയിൽ ഒതുക്കാൻ അവർക്ക് കഴിഞ്ഞില്ല. സംഭവം എന്താണെന്ന് പരിശോധിക്കാം.രണ്ടാമത്തെ വനിതാ പ്രീമിയർ ലീഗിലെ ഏഴാമത്തെ മത്സരത്തിലാണ് ഇത് സംഭവിക്കുന്നത്.

ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലാണ് ഈ മത്സരം.ശഫാലി വർമ പൊക്കി അടിച്ച പന്ത് അമാനുഷികമായ രീതിയിൽ എ ബി ഡിയേ അനുസ്മരിപ്പിക്കുന്ന തരത്തിൽ കൈപിടിയിൽ ഒതുക്കുന്നു. ശേഷം ക്യാച്ച് പൂർത്തിയാക്കാൻ കഴിയാതെ ഗ്രൗണ്ടിലേക്ക് തന്നെ പന്ത് തിരകെ ഇടുന്നു.വീഡിയോ ചുവടെ കൊടുക്കുന്നു.