Categories
Uncategorized

ലോകക്കപ്പിലേക്ക് തന്റെ ട്രേഡ് മാർക്ക് റിവേഴ്‌സ് സ്കൂപ്പുമായി റൂട്ട് അവതരിച്ചു, ബോൾട്ടിനെ പറത്തിയത് 80 മീറ്റർ അകലെയിലേക്ക്, വീഡിയോ ഇതാ…

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിന് ആവേശകരമായ തുടക്കം. കഴിഞ്ഞ ലോകക്കപ്പ് ഫൈനലിലെ റിപ്ലൈ എന്നത് പോലെ ഇംഗ്ലണ്ടും ന്യൂസിലാൻഡും തന്നെയാണ് 2023 ലോകക്കപ്പിലെ ഉദ്ഘാടന മത്സരത്തിൽ മത്സരിക്കുന്നത്. ഇംഗ്ലണ്ട് അവരുടെ സ്റ്റാർ താരം ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇറങ്ങിയിരിക്കുന്നത്.

കിവീസിന് നായകൻ കെയ്ൻ വില്യംസണുമില്ല. ടോം ലാത്താമാണ് പകരം നായകൻ. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഇംഗ്ലീഷ് താരം ജോ റൂട്ടാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ ഏറ്റവും മികച്ച ഫോം തുടരുന്ന റൂട്ട് പക്ഷെ ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവിൽ അത്ര മികച്ച ഫോമിൽ അല്ലായിരുന്നു.

പക്ഷെ ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ റൂട്ട് തന്റെ ഫോം വീണ്ടെടുക്കകയാണ് എന്നാണ് തോന്നി പോവുന്നത്.പല വമ്പൻ ഫാസ്റ്റ് ബൗളേർമാരെയും അതിർത്തിക്ക് അപ്പുറം പായിച്ച തന്റെ ട്രേഡ് മാർക്ക് റിവേഴ്‌സ് സ്കൂപും അദ്ദേഹം പുറത്തെടുത്തു കഴിഞ്ഞു.ഈ തവണ ബോൾട്ടിനെയാണ് അദ്ദേഹം ഇത്തരത്തിൽ സിക്സർ പറത്തിയത്.80 മീറ്റർ അകലെക്കാണ് അദ്ദേഹം ആ സിക്സർ പായിച്ചതും.

Categories
Uncategorized

ഇതൊക്കെ പാകിസ്ഥാനെ കൊണ്ട് മാത്രമേ പറ്റൂ, ഒരൊറ്റ റൺസ് പോവേണ്ടത് ബൗണ്ടറി കൊടുത്ത ബ്രില്ലൻസ്, വീഡിയോ ഇതാ..

പാകിസ്ഥാൻ ലോകക്കപ്പിന് എത്തുകയാണ്. ഇന്ത്യയിൽ വെച്ച് ലോക കിരീടം നേടാൻ തന്നെയാണ് ബാബറിന്റെയും കൂട്ടരുടെയും ലക്ഷ്യം.മികച്ച ബാറ്റർമാരും ബൗളേർമാരും പാകിസ്ഥാൻ ഉണ്ട്. പക്ഷെ പതിവ് പോലെ തന്നെ പാകിസ്താന്റെ ഏറ്റവും വലിയ ദൗർബല്യം ഫീൽഡിങ് തന്നെയാണ്.പല മത്സരങ്ങളും ഇത്തരം മോശം ഫീൽഡിങ്ങിന്റെ പേരിൽ അവർക്ക് നഷ്ടപെട്ടിട്ടുണ്ട്.

2015 ലോകക്കപ്പ് ക്വാർട്ടർ ഫൈനൽ തന്നെയാണ് അതിൽ ഏറ്റവും വലിയതും. കഴിഞ്ഞ ലോകക്കപ്പിൽ തുടർച്ചയായി ക്യാച്ച് വിട്ട കളഞ്ഞ പാകിസ്ഥാനെയും കണ്ടിട്ടുള്ളതാണ്.എന്നാൽ ഈ ലോകക്കപ്പിലേക്ക് എത്തുമ്പോഴും പാകിസ്ഥാൻ ഫീൽഡിങ് പഴയത് പോലെ തന്നെയാണ്.

സന്നഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഏതൊരു സ്കൂൾ ടീം പോലും തടയുന്ന പന്ത് അവർ ബൗണ്ടറിയാക്കിയിരിക്കുകയാണ്.ലാബുഷാനെ അടിച്ച പന്ത് ആദ്യം ബൗണ്ടറി ലൈനിൽ നവാസ് തടയാൻ നോക്കുന്നു. വസീം ഓടി വരുന്നത് കണ്ട് കൊണ്ട് നവാസ് പന്ത് തടയാതെയിരിക്കുന്നു. നവാസിനെ കണ്ടത് കൊണ്ട് വസീമും ഇങ്ങനെ ചെയ്യുന്നു. ഒടുവിൽ പന്ത് ബൗണ്ടറി കടക്കുന്നു.