Categories
Uncategorized

അപ്പീൽ ചെയ്തു വേദന കൊണ്ടു വീണു നസീം, ഔട്ട് കൊടുത്തു അമ്പയർ , പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു ;വീഡിയോ കാണാം

ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ടീം ഇന്ത്യക്ക് നാടകീയ ജയം. 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലെ നാലാം പന്തിലാണ് വിജയം കുറിച്ചത്. ഓൾറൗണ്ടർ ഹാർദ്ധിക്ക്‌ പാണ്ഡ്യയാണ് സിക്സ് അടിച്ച്‌ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിൽ രണ്ട് വിക്കറ്റ് നേടി പാക്ക് പേസർ നസീം ഷാ തന്റെ T20 അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കാനായില്ല. പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി പരിക്കുമൂലം ഏഷ്യ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് പത്തൊമ്പതുകാരൻ നസീമിന്‌ അരങ്ങേറ്റം സാധ്യമായത്.

3-0-16-2 എന്ന നിലയിൽ പതിനെട്ടാം ഓവർ എറിയാൻ എത്തിയത് നസീമായിരുന്നു. ഓവറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കാലിന് പരുക്കേൽക്കുകയും പിന്നീടുള്ള പന്തുകൾ വളരെ പണിപ്പെട്ടാണ് പൂർത്തിയാക്കിയതും. നാലാം പന്ത് എറിഞ്ഞതിനുശേഷം വേദന കൊണ്ട് പുളഞ്ഞു മൈതാനത്ത് വീണുകിടന്ന അദ്ദേഹം എൽബിഡബ്ലുവിനായി അപ്പീൽ ചെയ്യുകയും അമ്പയർ വിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ ജഡേജ റിവ്യൂ കൊടുത്തപ്പോൾ പന്ത് ലെഗ് സ്റ്റമ്പിന് വെളിയിലാണ് പിച്ച് ചെയ്തത്, അതോടെ വിക്കറ്റ് അസാധുവായി. വളരെ കഷ്ടപ്പെട്ട് ഓവർ പൂർത്തിയാക്കി അദ്ദേഹം കളം വിട്ടു. മത്സരത്തിൽ 4-0-27-2 എന്നിങ്ങനെയാണ് പ്രകടനം.

കഴിഞ്ഞ നെതർലൻഡ്‌സ്‌ പരമ്പരയിൽ ആയിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. മികച്ച രീതിയിൽ പന്തെറിഞ്ഞു ദേശീയ സെലക്ടർമാരുടേ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന് ഇപ്പോൾ 20 ഓവർ ക്രിക്കറ്റിലും അവസരം ലഭിക്കുകയായിരുന്നു. 2019ൽ തന്റെ പതിനാറാം വയസ്സിൽ ടെസ്റ്റിൽ അരങ്ങേറിയ നസീമിനു കഴിഞ്ഞ മാസം വരെ ഏകദിന/T20 ടീമുകളിൽ അവസരം ലഭിച്ചിരുന്നില്ല.

രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കെതിരെ ആദ്യ ഓവറുതന്നെ എറിയാൻ നായകൻ ബാബർ അസം പന്തേൽപ്പിച്ചത് അരങ്ങേറ്റ മത്സരം കളിക്കുന്ന നസീം ഷായെയാണ്. തന്റെ രണ്ടാം പന്തിൽ തന്നെ കെ എൽ രാഹുലിന്റെ കുറ്റി പിഴുത് താരം വരവറിയിച്ചു. നാലാം പന്തിൽ വിരാട് കോഹ്‌ലിയുടെ എഡ്ജ് എടുത്തുവെങ്കിലും സ്ലിപ്പിൽ നിന്നിരുന്ന ഫഖർ സമാന് പന്ത് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി 140 km+ വേഗതയിൽ എറിഞ്ഞ അദ്ദേഹത്തിന്റെ പന്തുകളിൽ ശർമയ്ക്കും കോഹ്‌ലിക്കും എളുപ്പത്തിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.

അപ്പീൽ ചെയ്തു വേദന കൊണ്ടു വീണു നസീം, ഔട്ട് കൊടുത്തു അമ്പയർ , പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു ,വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1563979435425951744?t=M_HVnHqgYEvnauO7MOk8wQ&s=19

ആദ്യ ഓവറിൽ വെറും 3 റൺസും രാഹുലിന്റെ വിക്കറ്റും തന്റെ രണ്ടാം ഓവറിൽ വെറും അഞ്ച് റൺസും മാത്രമാണ് താരം വിട്ടുകൊടുത്തത്. തന്റെ രണ്ടാം സ്പെല്ലിലും പതിനഞ്ചാം ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് നേടാൻ കഴിഞ്ഞു അദ്ദേഹത്തിന്. സൂര്യകുമാർ യാദവിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. ആ ഓവറിൽ അവസാന പന്തിൽ മാത്രമാണ് ഒരു ബൗണ്ടറി വഴങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *