ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ബട്ട്ലറുടെ ക്യാച്ച് എടുക്കുന്നതിനിടെ ഗ്രൗണ്ടിൽ തട്ടിയിട്ടും തെറ്റായി ഔട്ട് ആണെന്ന് അപ്പീൽ ചെയ്ത വില്യംസൻ ഒടുവിൽ ബട്ട്ലറോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. സാന്റ്നർ എറിഞ്ഞ ആറാം ഓവറിലാണ് സംഭവം.
ബട്ട്ലറുടെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് തകർപ്പൻ ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും വീഴുന്നതിനിടെ ഗ്രൗണ്ടിൽ പന്ത് തട്ടിയിരുന്നു.ഇതൊന്നും അറിയാതെ വില്യംസൻ ഔട്ട് ആണെന്ന് വാദിക്കുകയായിരുന്നു. തുടർന്ന് മെയിൻ അമ്പയർ പരിശോധനയ്ക്കായി തേർഡ് അമ്പയറെ സമീപിച്ചു.
ഇതിനിടെ വില്യംസന്റെ ഔട്ട് ആണെന്നുള്ള ആത്മവിശ്വാസം കണ്ട് ബട്ട്ലർ ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ഒരുങ്ങി. പരിശോധനയിൽ പന്ത് ഗ്രൗണ്ടിൽ വീഴുന്നത് വ്യക്തമായതോടെ തേർഡ് അമ്പയർ നോട്ട് ഔട്ട് വിധിച്ചു. തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റിൽ വില്യംസൻ ക്ഷമ ചോദിക്കാനും മറന്നില്ല. കൈപിടിയിൽ വിജയകരമായി ഒതുക്കിയിരുന്നുവെങ്കിൽ ഈ ലോകക്കപ്പിലെ മികച്ച ക്യാച്ചുകളിൽ ഒന്നായി ഇത് മാറിയേനെ.
അതേസമയം മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് 17 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടിയിട്ടുണ്ട്. 45 പന്തിൽ നിന്ന് 72 റൺസ് നേടി ബട്ട്ലർ ക്രീസിലുണ്ട്. 11 പന്തിൽ 16 റൺസുമായി ലിവിങ്സ്റ്റനും തകർക്കുകയാണ്. ഹെയ്ൽസ് (52), മൊയീൻ അലി (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.
വീഡിയോ കാണാം: