ട്വന്റി ട്വന്റി ലോകകപ്പിലെ ബംഗ്ലാദേശിന് എതിരെ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായി. നാലാം ഓവറിന്റെ രണ്ടാം പന്തിൽ ഹസൻ മഹമ്മൂദിന് ആയിരുന്നു വിക്കറ്റ്. നേരത്തെ ടാസ്കിൻ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തിൽ രോഹിത് നൽകിയ ഈസി ക്യാച്ച് ഹസൻ മഹമൂദ് നിലത്തിട്ടിരുന്നു. ബോളർ ടാസ്കിൻ അദ്ദേഹത്തെ നന്നായി ചീത്ത വിളിക്കുന്നതും വീഡിയോയിൽ കാണാം. എങ്കിലും ഒടുവിൽ രോഹിത്തിന്റെ വിക്കറ്റ് തന്നെ വീഴ്ത്തി ഹസൻ പ്രായശ്ചിത്തം ചെയ്തു.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാനെയും നെതർലൻഡ്സിനെയും പരാജയപ്പെടുത്തിയ ടീം ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. നെതർലൻഡ്സിനെ തോൽപ്പിച്ച് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയൊട് തോറ്റെങ്കിലും കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിച്ച് സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതും ബംഗ്ലാദേശ് മൂന്നാമതുമാണ്.
ഒരു ക്യാച്ച് വിട്ടതിനു ആണോ ഈ പ്രഹസനം ,ക്യാച്ച് വിട്ടതിന് സഹ താരത്തോട് കട്ട കലിപ്പായി ടസ്കിൻ; വീഡിയോ കാണാം