ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഫോർമാറ്റുകളിൽ ഒന്നാണ്.ഏറ്റവും മികച്ചവൻ അതിജീവിക്കുന്ന ഈ ഫോർമാറ്റിൽ ഒരുപാട് ഒറ്റയാൾ പോരാട്ടങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്.ഇപ്പോൾ ഇത്തരത്തിൽ സ്വന്തം ആരോഗ്യം പോലും വക വെക്കാതെ ഹനുമാ വിഹാരി എന്നാ ബാറ്ററുടെ പോരാട്ടവീര്യം കാണിക്കുന്ന ഒരു സംഭവം നടന്നിരിക്കുകയാണ്. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ,ആന്ധ്ര പ്രദേശ് മധ്യ പ്രദേശിനെ നേരിടുകയാണ്.മത്സരത്തിലെ ആദ്യത്തെ ദിവസത്തിൽ തന്നെ തന്റെ വലത് കൈത്തണ്ടക്ക് പൊട്ടൽ ഏൽക്കുന്നു. അത് കൊണ്ട് തന്നെ താരം ക്രീസ് വിടുന്നു. എന്നാൽ മത്സരത്തിലെ രണ്ടാം ദിവസമായ ഇന്ന് വിഹാരിയുടെ ടീമായ ആന്ധ്ര പ്രദേശിന്റെ ഒൻപത് വിക്കറ്റുകൾ നഷ്ടമാവും. തുടർനാണ് വിഹാരിയുടെ നിശ്ചയദാർഢ്യവും മനോധൈര്യവും പുറത്ത് വന്ന സംഭവം അരങ്ങേറുന്നത്.
തന്റെ പരിക്കിനെ നോക്ക് കുത്തിയാക്കി നേരെ ക്രീസിലേക്ക് ബാറ്റ് ചെയ്യാൻ വിഹാരി കടന്ന് വരുന്നു.വലത് കൈക്ക് പരിക്കേറ്റതിനാൽ ഇടത് കൈമാത്രം ഉപോയിഗച്ചാണ് അദ്ദേഹം ബാറ്റ് ചെയ്തത്.57 പന്തിൽ 27 റൺസ് സ്വന്തമാക്കി. ഇതിൽ അഞ്ചു ബൗണ്ടറികളും അടങ്ങിയിരുന്നു.ഇത് ആദ്യമായിയല്ല വിഹാരി പരിക്കിനോട് പടവെട്ടി ഒരു മത്സരം കളിക്കുന്നത്.2020 ൽ സിഡ്നിയിൽ 163 പന്തുകൾ നേരിട്ട് 23 റൺസ് ഇദ്ദേഹം നേടിയിരുന്നു. ഈ ഒരു മത്സരം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് സമനിലകളിൽ ഒന്നായിയാണ് കണക്കെപടുന്നത്.
വീഡിയോ :