ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ട്വന്റി ട്വന്റി ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. അഹ്‌മദബാദിൽ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്ന്.ഒരു മാറ്റവുമായിയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. ചാഹാലിന് പകരം ഉമ്രാൻ മാലിക്ക് ടീമിലേക്കെത്തി.ന്യൂസിലാൻഡ് ഡഫിക്ക് പകരം ലിസ്റ്ററിന് അരങ്ങേറ്റം നൽകി.
ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഗിൽ മികച്ച രീതിയിൽ തന്നെ തുടങ്ങി. എന്നാൽ കിഷൻ പതിവ് പോലെ നിരാശപെടുത്തി. മൂന്നു പന്ത് നേരിട്ട കിഷൻ ഒരു റൺസ് മാത്രമാണ് സ്വന്തമാക്കിയത്. കിഷൻ പുറത്തായത്തോടെ ക്രീസിലേക്ക് ട്രിപാഠി എത്തി.22 പന്തിൽ 44 റൺസ് സ്വന്തമാക്കി ട്രിപാഠി തന്റെ റോൾ ഭംഗിയാക്കി മടങ്ങി. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ട്രിപാഠി അടിച്ച ഒരു സിക്സറാണ്.
ഇന്ത്യൻ ഇന്നിങ്സിന്റെ ആറാമത്തെ ഓവർ. ലോക്കി ഫെർഗുസനാണ് ന്യൂസിലാൻഡ് ബൗളേർ. രാഹുൽ ട്രിപാഠിയാണ് ഇന്ത്യൻ ബാറ്റർ. ഓവറിലെ മൂന്നാമത്തെ പന്ത്.ട്രിപാഠി ഓഫ് സ്റ്റമ്പിലേക്ക് ഇറങ്ങുന്നു. ലോക്കി ഫെർഗുസൺ തന്റെ അതിവേഗ പന്ത് എറിയുന്നു. എന്നാൽ അസാമാന്യ രീതിയിൽ ട്രിപാഠി ആ പന്ത് സിക്സർ പറത്തുന്നു.അത് ദീപ് ഫൈൻ ലെഗിന്റെ മുകളിലൂടെ ഒരു സ്കൂപ്പ്.ട്രിപാഠി തന്റെ ഇന്നിങ്സിൽ നാല് ഫോറും മൂന്നു സിക്സും പറത്തി. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യയും ന്യൂസിലാൻഡും ഓരോ മത്സരം വീതം ജയിച്ചു.
വീഡിയോ കാണാം :