ക്യാച്ചുകൾ ഒരു മത്സരത്തെ എത്രത്തോളം ബാധിക്കുമെന്ന് നമ്മൾ പല തവണ കണ്ടതാണ്. ഒരു ക്യാച്ച് ഒരു മത്സരം ഫലത്തെ മാറ്റി കളയും.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.സെഞ്ച്വറിയുമായി മുന്നേറിയ ഗില്ലിനെ പുറത്താക്കാൻ ലഭിച്ച സുവർണവസരമാണ് കിവിസ് ഫീൽഡർമാർ പുറത്താക്കിയത്.
ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ട്വന്റി ട്വന്റി മത്സരം.പവർപ്ലേയിലെ അവസാന ഓവർ. ലോക്കി ഫെർഗുസനാണ് ന്യൂസിലാൻഡ് ബൗളേർ.ഗില്ലാണ് ക്രീസിൽ. ഓവറിലെ അവസാന പന്ത്.33 റൺസുമായി ഗിൽ ക്രീസിൽ.അവസാന പന്ത് പൊക്കി അടിക്കുന്നു. ഗില്ലിന് അടിതെറ്റുന്നു. എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ ടിക്കനർക്ക് കഴിഞ്ഞില്ല.
തുടർന്ന് തന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി കരിയറിലെ ആദ്യ സെഞ്ച്വറിയുമായി ഗിൽ മുന്നേറുന്ന കാഴ്ചയാണ് അഹ്‌മദബാദ് കണ്ടത്.മൂന്നു ഫോർമാറ്റിലും സെഞ്ച്വറി അടിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ താരാമെന്ന് നേട്ടം ഇനി ഗില്ലിന്റെ പേരിലാണ്.മാത്രമല്ല ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടിയ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇനി ഗില്ലിന്റെ പേരിലാണ്.63 പന്തുകൾ നേരിട്ട ഗിൽ 126 റൺസാണ് നേടിയത്.12 ഫോറുകളും ഏഴു സിക്റുകളുമാണ് ഗില്ലിന്റെ ഈ ഇന്നിങ്സിൽ പിറന്നത്.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുകകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഗില്ലിന് പുറമെ 22 പന്തിൽ 44 റൺസ് നേടിയ ട്രിപാഠിയും തിളങ്ങി.ഹാർദികും സൂര്യയും തങ്ങൾക്ക് ലഭിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയോടെ പൂർത്തിയാക്കിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് സ്കോർ ചെയ്തു.