ക്രിക്കറ്റിലെ 2 ഇതിഹാസ താരങ്ങളാണ് വിരാട് കോലിയും സ്റ്റീവ് സ്മിത്തും. വിവാദങ്ങൾ പലതുണ്ടായപ്പോഴും സ്മിത്തിനെ വിരാട് കോലി പിന്തുണച്ചിരുന്നു. കളിക്കളത്തിൽ ഇവർ തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ വളരെ കുറവായിരുന്നു എങ്കിലും അത്തരത്തിൽ സംഭാഷണം ഉണ്ടായപ്പോഴൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. അഗ്രസീവ് ആയി എതിർ ടീമിനെ കളിക്കാരെ നേരിടുന്നതായിരുന്നു വിരാട് കോലിയുടെ രീതി. ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം വിരാട് കോലി പൊതുവേ ഗ്രൗണ്ടിൽ ഒന്നു മയപ്പെട്ടിട്ടുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ബോർഡർ ഗവാസ്കർ ട്രോഫി എന്നത് ക്രിക്കറ്റിനപ്പുറം വാർത്താ പ്രാധാന്യം എപ്പോഴും ഒട്ടനവധി ലഭിക്കുന്ന ഒരു ടൂർണ്ണമെന്റ് ആണ്. ഇരു ടീമുകളും തമ്മിൽ അഗ്രസീവ് ആയി ക്രിക്കറ്റ് കളിക്കുന്ന രീതി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആഷസ് കഴിഞ്ഞാൽ എല്ലാവരും ഉറ്റുനോക്കുന്ന ടെസ്റ്റ് സീരീസുകളിൽ ഒന്നാണ് ബോർഡർ ഗവാസ്കർ ട്രോഫി. ബോർഡർ ഗവാസ്കർ ട്രോഫി തുടങ്ങിയിട്ട് വർഷങ്ങളായി. ഈ വർഷങ്ങളിലൊക്കെ തന്നെ എല്ലാ മത്സരങ്ങളിലും എന്തെങ്കിലും വാർത്ത പ്രാധാന്യമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.
ഓസ്ട്രേലിയ ഇന്ത്യയെ നേരിടാനായി ഇന്ത്യയിൽ കാത്തിരിക്കുന്നത് സ്പിൻപിച്ചാണെന്ന് കരുതി പല രീതിയിലുള്ള പരിശീലന മുറകൾ ശീലിച്ചത് വാർത്തകളിൽ മത്സരം തുടങ്ങുന്നതിനു മുമ്പേ തന്നെ ഇടം പിടിച്ചിരുന്നു. രവിചന്ദ്രൻ അശ്വിനെ നേരിടാൻ രവിചന്ദ്രൻ അശ്വിന്റെ അപരനെ വരെ ഓസിസ് രംഗത്തിറക്കി. പക്ഷേ രവിചന്ദ്രൻ അശ്വിന് പകരം മത്സരത്തിൽ ആദ്യദിനം തിളങ്ങിയത് പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ ജഡേജയായിരുന്നു. അഞ്ചു വിക്കറ്റ് ആണ് രവീന്ദ്ര ജയരാജ ആദ്യദിവസം ആദ്യ ഇന്നിങ്സിൽ നേടിയത്.
ഇപ്പോൾ വാർത്തകളിൽ നിറയുന്ന മറ്റൊരു സംഭവം മത്സരത്തിലൂടെ കോലിയും സ്മിത്തും തമ്മിൽ ഉണ്ടായ സൗഹൃദം സംഭാഷണമാണ്. മാർനസ് ലംമ്പുഷൈനും സ്മിത്തും ഒന്നിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. അശ്വിനായി ഓസ്ട്രേലിയൻ ടീം തയ്യാറെടുപ്പ് നടത്തിയെങ്കിലും ജഡേജക്കായി തയ്യാറെടുപ്പ് നടത്തിയോ എന്നുള്ള രീതിയിലുള്ള സൗഹൃദ സംഭാഷണമാണ് വിരാട് കോലിയും സ്മിത്തും തമ്മിൽ നടന്നത് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വിരാട് കോലിയും സ്റ്റീവ് സ്മിത്തും തമ്മിലുള്ള ഈ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യം കാണാം.