ജഡേജയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ കത്തുകയാണ്. ഓസ്ട്രേലിയ 120/5 എന്ന നിലയിൽ നിൽക്കെ ജഡേജ മൂന്ന് വിക്കറ്റ് എടുത്ത സമയത്ത് മുഹമ്മദ് സിറാജ് എന്തോ ഒന്ന് കൊണ്ടു നൽകുന്നു. ജഡേജ അതുതന്റെ ബൗൾ ചെയ്യുന്ന വിരലിൽ തേക്കുന്നു. തൊട്ടടുത്ത് നിൽക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ. ഈ ദൃശ്യമായിരുന്നു ഏതാനും മണിക്കൂറുകളായി വിവാദമായി ട്വിറ്ററിൽ ആളിക്കത്തി കൊണ്ടിരിക്കുന്ന സംഭവം.
ഇന്ത്യൻ മാധ്യമങ്ങളും ഓസ്ട്രേലിയൻ മാധ്യമങ്ങളും ജഡേജ എന്താണ് ചെയ്തത് എന്നുള്ള ചോദ്യവുമായി രംഗത്തെത്തി. ഒരിക്കലും ക്രിക്കറ്റ് ഫീൽഡിൽ കാണാത്ത വളരെ പുതുമയുള്ള സംഭവം എന്നായിരുന്നു ഇംഗ്ലണ്ടിന്റെ മുൻ താരമായ മൈക്കിൾ വോൺ ഈ സംഭവവുമായി നടത്തിയ പ്രതികരണം. ട്വിറ്ററിൽ “ഇൻട്രസ്റ്റിംഗ്” എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയിൻ നടത്തിയ പ്രതികരണം. എന്നാൽ ഓസ്ട്രേലിയക്കാരെ പോലെ ഇന്ത്യൻ താരങ്ങൾ ക്രിക്കറ്റ് ഫീൽഡിൽ ചതി കാണിക്കുന്നവരല്ല എന്നാണ് ഇന്ത്യൻ ആരാധകർ ഈ സംഭവവുമായി ബന്ധപ്പെട്ട് അഭിപ്രായപ്പെട്ടത്.
ഏതായാലും ഈ വിവാദങ്ങൾക്ക് ഇപ്പോൾ വിരാമം ആയിരിക്കുകയാണ്. ജഡേജ ഏകദേശം 5 മാസത്തോളമായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കാൽമുട്ടിലേറ്റ പരിക്ക് കാരണമാണ് ജഡേജ അഞ്ചുമാസക്കാലത്തോളം വിശ്രമത്തിൽ ഏർപ്പെട്ടത്. ഏറെക്കാലത്തിനുശേഷം ബോള് ചെയ്യുന്നതിനാൽ ജഡേജയുടെ കൈ വിരലിന് കാര്യമായ വേദനയുണ്ടായിരുന്നു. ഇത് തരണം ചെയ്യുന്നതിനുള്ള ഓയിൻമെന്റ് ആയിരുന്നു ജഡേജ കയ്യിൽ പുരട്ടിയത്. ഏകദേശം 20 ഓവറോളം ജഡേജ ആദ്യ ഇന്നിംഗ്സിൽ പന്ത് എറിഞ്ഞു. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ഓവർ ബോൾ ചെയ്തതും ജഡേജ തന്നെ.
മണിക്കൂറുകൾ കൊണ്ട് തന്നെ വിവാദമായ സംഭവമാണ് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നത്. സാൻഡ് പേപ്പർ ഉപയോഗിച്ച് ഓസ്ട്രേലിയൻ താരങ്ങൾ ബോൾ ചിരണ്ടിയ വീഡിയോ ഒക്കെ ഇന്ത്യൻ ആരാധകർ ജഡേജയെ കുറ്റപ്പെടുത്തി ഓസ്ട്രേലിയൻ ആരാധകർ സംസാരിച്ചപ്പോൾ ട്വിറ്ററിൽ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫി എന്നും വിവാദങ്ങൾക്കും വാർത്തകൾക്കും ഇടയിലാണ്. അതിന് ചൂട് പിടിപ്പിക്കുന്ന രീതിയിലാണ് ഇന്ന് നടന്ന ഈ സംഭവം. ഏതായാലും വിവാദങ്ങൾ താൽക്കാലികമായി അവസാനിക്കുമ്പോഴും രണ്ടാം ദിവസമായ ഇന്ന് എന്തു പുതിയ വിവാദമാണ് കൊട്ടിപ്പുറപ്പെടുന്നത് എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.