പന്തുകൊണ്ടും ബാറ്റ് കൊണ്ടും മാത്രമല്ല വാക്ക് പോരുകൾ കൊണ്ടും കളിക്കാർ തമ്മിലുള്ള സ്ലേഡ്ജിംഗ് കൊണ്ടും കൂടിയുള്ള പോരാട്ടമാണ് എല്ലാ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകൾ. സച്ചിൻ ടെണ്ടുൽക്കർ മഗ്രാറ്റ് പോരാട്ടവും സച്ചിൻ ഷൈൻ വോൺ പോരാട്ടവും ഹർഭജൻ സിംഗ് സൈമൺസ് പോരാട്ടമെല്ലാം ഇതിൽ പെടും. ഇന്ന് തുടങ്ങിയ ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലും ആ പതിവിന് മുടക്കം വന്നില്ല. ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ പതിമൂന്നാം ഓവറിൽ ആയിരുന്നു സംഭവം.
മുഹമ്മദ് സിറാജിന്റെ ബോൾ ലബ്ശൈൻ മുട്ടിയിടുകയും പന്ത് സ്റ്റബിലേക്ക് ഉരുണ്ടുപോവുകയും ചെയ്തു. ഇത് കണ്ട് ബാറ്റ്സ്മാൻ കാലുകൊണ്ട് പന്ത് തട്ടിമാറ്റി. ഇത് ചോദ്യം സിറാജ് ലബ്ശൈനോട് തട്ടി കയറുന്നതും അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. വിരാട് കോലി അടക്കമുള്ള താരങ്ങൾ രംഗം ശാന്തമാക്കുകയായിരുന്നു. എന്നാൽ അടുത്ത സ്പെല്ലിൽ എത്തിയ സിറാജ് 52 പന്തിൽ വെറും രണ്ട് റൺസ് എടുത്ത് ലബ്ശൈനേ വിക്കറ്റിനു മുന്നിൽ കുടുക്കി പകരം വീട്ടി മാസ് ശൈലിയിൽ ആഘോഷിച്ചു. വീഡിയോ കാണാം