Categories
Cricket Latest News

അതെങ്ങനെ ഔട്ടായി ,ബാറ്റിൽ ടച്ച് ഉണ്ടല്ലോ ! കോഹ്ലിയുടെ വിക്കറ്റ് വിളിച്ച അമ്പയർ എയറിൽ ; വീഡിയോ കാണാം

ഡൽഹി സ്റ്റേഡിയത്തിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 150 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഓപ്പണർമാരായ നായകൻ രോഹിത് ശർമ 32 റൺസും രാഹുൽ 17 റൺസും എടുത്ത് പുറത്തായപ്പോൾ പൂജാര പൂജ്യനായും ശ്രേയസ് അയ്യർ നാല് റൺസ് എടുത്തും മടങ്ങി. 66/4 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ ജഡേജയും കോഹ്‌ലിയും ചേർന്ന 59 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. അൽപം പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടും ഒടുവിൽ തകർന്നു. ജഡേജ 26 റൺസും കോഹ്‌ലി 44 റൺസും എടുത്ത് പുറത്തായി.

വരും ദിവസങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുന്ന രീതിയിൽ ഉള്ള ഒരു പുറത്താകൽ ആയിരുന്നു ഇന്ന് വിരാട് കോഹ്‌ലിയുടെ വിക്കറ്റ്. അരങ്ങേറ്റമത്സരം കളിക്കുന്ന ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കൻഹെമാനാണ് തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ അതൊരു പൂർണമായി അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംഭവിച്ചത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി കോഹ്‌ലി പുറത്താകുമ്പോൾ പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ആയിരുന്നു.

https://twitter.com/SportyVishaI/status/1626850471658016768?t=JRbEmWLWCoS6huIGVT7Stw&s=19

അമ്പയർ നിതിൻ മേനോൻ ആദ്യം ഔട്ട് വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ അമ്പയേഴ്സ് കോളിൽ അത് ഔട്ട് തന്നെയായി തേർഡ് അമ്പയർ വിധിച്ചു. ആദ്യം പന്ത് ബാറ്റിൽ ആണോ അതോ പാഡിൽ ആണോ കൊണ്ടത് എന്നത് കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. ഒരുപാട് തവണ കണ്ടതിനുശേഷമാണ് തേർഡ് അമ്പയർ ഔട്ട് വിളിച്ചത്. മാത്രമല്ല, എൽബിഡബ്ലിയൂ സ്റ്റമ്പിന്റെ തൊട്ടു എഡ്ജിൽ ആയിരുന്നു കൊള്ളുമായിരുന്നത് എന്ന് റീപ്ലേകളിൽ തെളിഞ്ഞു. അമ്പയർ നിതിൻ മേനോൻ അത് നോട്ട്ഔട്ട് വിളിച്ചിരുന്നു എങ്കിൽ ആ തീരുമാനം നിലനിൽക്കുമായിരുന്നു. വളരെ നിരാശനായാണ് കോഹ്‌ലി മൈതാനം വിട്ടത്.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *