ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ് ട്രോഫിയിലെ രണ്ടാം മത്സരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. മികച്ച രീതിയിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ-ഓസ്ട്രേലിയ ഉയർത്തിയ റണ്ണിന് തൊട്ടടുത്തുപോലും എത്തുമെന്ന് തോന്നിച്ചില്ല എങ്കിലും കോഹ്ലിയും, അശ്വിനും, അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഒരു റൺ മാത്രമാണ് ഓസ്ട്രേലിയ നേടിയ ലീഡ്.
മത്സരത്തിൽ വിരാട് കോടി നല്ല രീതിയിൽ ബാറ്റ് ചെയ്തു വരികയായിരുന്നു. ബൗൺസ് നന്നേ കുറഞ്ഞ പന്തുകളും പെട്ടെന്ന് കുത്തി പൊങ്ങി വരുന്ന പന്തുകളും വിരാട് കോഹ്ലി നന്നായി സൂക്ഷ്മതയോടെ കളിച്ചു. ഒരുതരത്തിലും വിരാട് കോലിക്ക് വെല്ലുവിളിയാകാൻ ഓസ്ട്രേലിയൻ സ്പിന്നർമാരെ കൊണ്ട് കഴിഞ്ഞില്ല. ഏറെക്കാലത്തിനു ശേഷമാണ് വിരാട് കോഹ്ലി ഒരു ടെസ്റ്റ് മത്സരത്തിൽ ഇത്ര നന്നായി ബാറ്റ് ചെയ്യുന്നത് എന്നായിരുന്നു ഹർഷാ ബോഗ്ലെ പറഞ്ഞ കമന്റ്.
പക്ഷേ അപ്രതീക്ഷിതമായി വിരാട് കോഹ്ലി 44ഇൽ എത്തി നിൽക്കവേ അരങ്ങേറ്റ ബോളർ മാത്യു കുന്നമ്മൻ എറിഞ്ഞ ബോളിൽ വിരാട് കോഹ്ലി പുറത്തായി. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നടങ്കം കോഹ്ലിയുടെ പുറത്താകലിന് അമ്പയർക്ക് തെറ്റ് പറ്റി എന്നുള്ള വിമർശനം ഉയർന്നിട്ടുണ്ട്. മാത്യു എറിഞ്ഞ പന്തിൽ അമ്പയർ നിതിൻ മേനോൻ എൽ ബി ഡബ്ലിയു നൽകിയതാണ് വൻ വിവാദമായിരിക്കുന്ന സംഭവം.
ഔട്ട് കൊടുത്ത ഉടനെ കോഹ്ലി റിവ്യൂ ചെയ്തു. റിവ്യൂവിൽ കോഹ്ലിയുടെ ബാറ്റിനും പാഡിനും ഒരേ സമയം ബോൾ തട്ടുന്നത് ആയാണ് കണ്ടത്. പക്ഷേ ഓൺഫീൽഡ് അമ്പയർ ഔട്ട് നൽകിയതിനാൽ തേർഡ് അമ്പയർ നിതിൻ മേനോൻ നൽകിയ തീരുമാനം മാറ്റിയില്ല. പക്ഷേ നിയമപ്രകാരം ഒരേ സമയത്ത് ബാറ്റിനും പന്ത് കൊള്ളുന്നുണ്ട് എങ്കിൽ അത് ബാറ്റ്സ്മാൻ അനുകൂലമായ വിധി നൽകണം എന്നാണ് നിയമത്തിൽ പറയുന്നത്.
ഈ വിധിയിൽ വിരാട് കോഹ്ലിയും ഇന്ത്യൻ ഡഗ്ഔട്ടും നിരാശരാണ് എന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഔട്ട് ആയ ശേഷം വിരാട് കോഹ്ലി ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോഴാണ് വളരെ കൗതുകം നിറഞ്ഞ സംഭവം അരങേയേറിയത്. ഔട്ട് ആയ ശേഷം റിപ്ലൈ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് കോഹ്ലി കാണുകയായിരുന്നു. തൊട്ടടുത്തിരുന്ന ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫുമായി അത് ഔട്ട് അല്ല എന്നുള്ള സംവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിരാട് കോഹ്ലി.
ഈ സമയത്ത് ചായയുമായി ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് കോഹ്ലിയുടെ അടുത്തെത്തി. കോഹ്ലി വേണ്ട എന്നു പറഞ്ഞു മടക്കി അയച്ചു. പലയാളുകളും ഈ രംഗം നാടോടിക്കാറ്റ് സിനിമയിലെ രംഗവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. തിലകനും ചായയുമായി വരുന്ന ആളും തമ്മിലുള്ള രംഗവുമായാണ് പലയാളുകളും ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിയോടെയാണ് ഈ വീഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നാടോടിക്കാറ്റ് സിനിമയിലെ രംഗം ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.