ഐപിഎൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ടു മത്സരങ്ങളാണ് ഉള്ളത് . ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഈ മത്സരം കൂടി തോൽവി ഏറ്റുവാങ്ങിയാൽ ഏറെ പഴി ലഭിക്കും എന്ന സാഹചര്യമാണ് നിലവിലുള്ളത്. ആദ്യ മത്സരത്തിൽ ഗംഭീര വിജയം നേടിയ രാജസ്ഥാൻ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
വിജയ വഴിയിലേക്ക് തിരിച്ചുവരിക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാൻ റോയൽസ് ഈ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യം ഓവറിൽ തന്നെ അത് തെളിയിക്കുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു യശ്വശ്രീ ജെയിംസ് വാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിൽ അഞ്ച് ഫോറുകളാണ് യശ്വശ്രീ നേടിയത്. രാജസ്ഥാൻ റോയൽസിന്റെ തുറുപ്പു ചീട്ടായ ജോസ് ബട്ലർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹെഡ്മായർ അവസാന ഓവറുകളിൽ തകർത്തടിക്കുകയും ചെയ്തതോടെ രാജസ്ഥാൻ റോയൽസ് 199ഇലെത്തി.
റിയാൻ പരാഗിന് ഈ മത്സരത്തിലും കാര്യമായ റൺ ഒന്നും നേടാൻ കഴിഞ്ഞില്ല. നിരവധി ട്രോളുകളാണ് പരാഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച മലയാളി താരം കെ എം ആസിഫ് ഇന്ന് കളിക്കുന്നില്ല. ബട്ലറിന് പരിക്കാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ബട്ട്ലർ ഇന്ന് ഓപ്പണിങ്ങിന് ഇറങ്ങി.
200 റൺസ് വിജയലക്ഷ്യമായി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് ആദ്യം ഓവറിൽ തന്നെ ഞെട്ടിയിരിക്കുകയാണ്. ബാറ്റ് ചെയ്തപ്പോൾ റൺ ഒന്നും നേടാൻ കഴിയാതിരുന്ന സഞ്ജു സാംസൺ ട്രെന്റ് ബോൾട്ടെറിഞ്ഞ മൂന്നാം പന്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു. പൃഥ്വി ഷായുടെ ബാറ്റിന് എഡ്ജ് ആയ ബോൾ സഞ്ജു പറന്നു പിടിക്കുകയായിരുന്നു. സഞ്ജുവിന്റെ അത്യുഗ്രമായ ക്യാച്ചിന്റെ വീഡിയോ ദൃശ്യം കാണാം.