Categories
Cricket

ഓവർ കോൺഫിഡൻസ് നല്ലതല്ല ! സഞ്ജു പൂജ്യത്തിന് പുറത്തായത് ഇങ്ങനെ;വീഡിയോ കാണാം

രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ. രാജസ്ഥാൻ വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയതും മത്സരങ്ങൾ കളിച്ചതും സഞ്ജു സാംസൺ തന്നെയാണ്. വർഷങ്ങൾക്ക് ശേഷം രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിക്കാൻ സഞ്ജുവിലെ നായകൻ കഴിഞ്ഞിരുന്നു.കൃത്യമായ പക്വതയുടെ കളിച്ച ഇന്നിങ്സുകൾ രാജസ്ഥാൻ കഴിഞ്ഞ സീസണിൽ ഗുണകരമായിരുന്നു.

എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ കണ്ടത് പക്വതയാർന്ന ഒരു സഞ്ജുവിനെ അല്ല. ഹൈദരാബാദിന് എതിരെയുള്ള മത്സരത്തിൽ ബറ്റ്ലറും ജെയ്സവാളും നൽകിയ തകർപ്പൻ തുടക്കം മുതലാക്കി ഫിഫ്റ്റി നേടിയ സഞ്ജു ഇന്ന് തീർത്തും ഉത്തരവാദിത്തമില്ലാത്ത രീതിയിയിലാണ് ബാറ്റ് ചെയ്യതത്.ഒരു റൺസ് പോലും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ പത്താം ഓവർ. കുൽദീപ് യാദവാണ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി സഞ്ജു സാംസൺ എതിരെ ബൗൾ ചെയ്യുന്നത്. നേരിട്ട മൂന്നു പന്തുകളിൽ സഞ്ജുവിന് റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

കുൽദീപ് എറിഞ്ഞ ഓവറിലെ അഞ്ചാമത്തെ പന്ത്.അനാവശ്യമായി സഞ്ജു സാംസൺ ഉയർത്തി അടിക്കുന്നു.സിക്സർ പ്രതീക്ഷിച്ച സഞ്ജു കാണുന്നത് നോർടജെയുടെ കൈകളിൽ പന്ത് വിശ്രമിക്കുന്നതാണ്.വിക്കറ്റ് വിഡിയോ കാണാം

ഇംഗ്ലീഷ് കമൻ്ററി വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *