Categories
Cricket

4,4,4,4,4 ആദ്യ ഓവറിൽ തന്നെ രാജകീയ തുടക്കം നൽകി ജൈസ്വൽ,അടിച്ചെടുത്തത് 20 റൺസ് ; വീഡിയോ കാണാം

കഴിഞ്ഞ രണ്ട് സീസണുകളിലായി മലയാളികളുടെ സൂപ്പർ താരം സഞ്ജു സാംസൺ കീഴിൽ ഗംഭീര പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നടക്കുന്നത്. കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്താനും ടീമിന് സാധിച്ചിരുന്നു.രാജസ്ഥന്റെ ഈ പ്രകടനത്തിന് കാരണം അവരുടെ ഗംഭീര ഓപ്പണിങ് പ്രകടനമാണ്. ബട്ടലറും ജെയ്സവാളും ചേർന്നു നടത്തുന്ന വെടികെട്ട് ഓപ്പണിങ്ങിന് ഈ സീസണിനും ഒരു കുഴപ്പവും പറ്റിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ. സീസണിലെ പതിനൊനം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്.ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്.ആദ്യത്തെ ഓവർ ഡൽഹിക്ക് വേണ്ടി എറിയുന്നത് ഖലീൽ അഹ്‌മദാണ്. രാജസ്ഥാൻ വേണ്ടി സ്ട്രൈക്കിൽ ജെയ്സവാളും.

ഇന്നിങ്സിന്റെ ആദ്യത്തെ പന്ത്,പുൾ ചെയ്തു ജെയ്സവാൾ ബൗണ്ടറി നേടുന്നു. രണ്ടാമത്തെ ഷോർട് ലെങ്ത്തിൽ ഈ തവണ കട്ട്‌ ചെയ്യുന്നു, വീണ്ടും ബൗണ്ടറി. മൂന്നാമത്തെ പന്തിൽ കിടിലൻ കവർ ഡ്രൈവ് വീണ്ടും ബൗണ്ടറി. നാലാമത്തെ പന്ത് ഡോട്ട്. അഞ്ചാമത്തെ പന്ത് ഒരു ലോഫ്റ്റഡ് ഡ്രൈവ്. ലോങ്ങ്‌ ഓണിലേക്ക്, വീണ്ടും ബൗണ്ടറി.അവസാന പന്ത് ഒരിക്കൽ കൂടി ഷോർട് തേർഡ് മാൻ വഴി ബൗണ്ടറിയിലേക്ക്. ആദ്യ ഓവറിൽ തന്നെ അഞ്ചു ബൗണ്ടറികളാണ് ജെയ്സവാൾ അടിച്ചു കൂട്ടിയത്.

ഇംഗ്ലീഷ് കമൻ്ററി വീഡിയോ ;

Leave a Reply

Your email address will not be published. Required fields are marked *