മുംബൈയും ചെന്നൈയും ഐപിഎല്ലിലെ എക്കാലത്തെ മികച്ച രണ്ട് ടീമുകളാണ്. മുംബൈ ചെന്നൈ മത്സരം എപ്പോഴും റേറ്റിങ്ങുകളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. ഐപിഎല്ലിന്റെ എൽക്ലാസിക്കോ എന്നാണ് പലയാളുകളും മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരങ്ങളെ വാഴ്ത്തിപ്പാടാറ്. ഐപിഎൽ തുടങ്ങിയത് മുതൽ ചെന്നൈയെ നയിക്കുന്നത് എം എസ് ധോണിയാണ്.
ഇപ്പോൾ മുംബൈയുടെ ക്യാപ്റ്റൻ രോഹിത് ശർമയാണ് എങ്കിലും മുംബൈ ഇന്ത്യൻസ് ആളുകൾ സ്നേഹിച്ചു തുടങ്ങിയതും മുംബൈ ഇന്ത്യൻസ് മുഖമായി അറിയപ്പെടുന്നതും ഇന്ത്യയുടെ തന്നെ അഭിമാനമായ സച്ചിൻ ടെണ്ടുൽക്കർ ആണ്. ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയച്ചിരുന്നു.
ഒരുമിച്ച് ഒട്ടേറെ മത്സരങ്ങൾ കളിച്ച രണ്ടു താരങ്ങളാണ് എം എസ് ധോണിയും സച്ചിൻ ടെണ്ടുൽക്കറും. 2011ൽ ഇന്ത്യ വേൾഡ് കപ്പ് ജയിക്കുമ്പോൾ ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. അന്ന് ഈ വേൾഡ് കപ്പ് സച്ചിന് വേണ്ടി സ്വന്തമാക്കണമെന്ന് ആയിരുന്നു ധോണി പറഞ്ഞത്. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. സച്ചിൻ വിരമിച്ച ശേഷവും മുംബൈ ടീമിന്റെ ഒപ്പം മുംബൈയെ പ്രോത്സാഹിപ്പിക്കാനായി പലതവണ എത്താറുണ്ട്.
ഇന്നത്തെ മത്സരത്തിൽ രസകരമായ കാര്യം എന്താണ് എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മുഖമായ മൂന്നു താരങ്ങൾ ഇന്നത്തെ മത്സരത്തിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ടായിരുന്നു എന്നതാണ്. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ, ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി, മുൻ മുംബൈ താരവും ഇന്ത്യൻ ലെജന്റുമായ എന്നിവരും ആയിരുന്നു അത്. സച്ചിൻ വിരമിച്ച ശേഷം ഇന്ത്യയുടെ ഓടിയായി ഓപ്പണിങ് സ്ഥാനം രോഹിത്തിന്റെ കയ്യിൽ ഭദ്രമാണ്.
ഇവർക്ക് പുറമേ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓർഡറൗണ്ടർമാരിൽ ഒരാളായ രവീന്ദ്ര ജഡേജയും ഇന്ന് ചെന്നൈ ടീമിൽ ഉണ്ട്. ഇപ്പോൾ വൈറലാകുന്നത് ധോണിയും സച്ചിനും നേരിട്ട് കണ്ട് പരിചയം പുതുക്കുന്ന വീഡിയോ ആണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ രണ്ടു ലെജന്റ്റുകൾ ഒരുമിക്കുന്ന ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ദൃശ്യം കാണാം.