Categories
Cricket

ഇതിനേക്കാൾ നല്ലത് സഞ്ജു തന്നെ ! ആർക്കും പറ്റുന്ന സ്റ്റമ്പിങ് അവസരം കളഞ്ഞു ഇഷാൻ കിഷാൻ;വീഡിയോ കാണാം

മുംബൈ കൊൽക്കത്ത ലൈറ്റ് മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഇലവനിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ കളിക്കുന്നില്ല. സൂര്യകുമാർ യാദവാണ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്. ഇമ്പാക്റ്റ് പ്ലെയർ ആയി രോഹിത് ശർമ ബാറ്റിങ്ങിന് ഇറങ്ങാൻ സാധ്യതയുണ്ട്.

ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ തന്റെ ആദ്യ ഐപിഎൽ മത്സരത്തിന് ഇറങ്ങി എന്നതാണ്. രോഹിത് ശർമയാണ് അർജുനന് ക്യാപ് സമ്മാനിച്ചത്. മുംബൈക്കായി അർജുൻ ടെണ്ടുൽക്കർ ആണ് ബോളിംഗ് ഓപ്പൺ ചെയ്തത്. തന്റെ ആദ്യ ഓവറിൽ അർജുൻ വെറും 5 റൺ ആണ് വഴങ്ങിയത്.
മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വെങ്കിടേഷ് അയ്യർ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്.

മത്സരത്തിന്റെ ഗതി അനുസരിച്ച് കൊൽക്കത്ത 200 നോട് അടുത്തുള്ള റൺ നേടുവാൻ ഇപ്പോൾ സാധ്യതയുണ്ട്. നിതീഷ് റാണ പുറത്തായ ശേഷം ക്രീസിൽ ബാറ്റിങ്ങിനായി എത്തിയത് ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂർ ആണ്. മൂന്നു വിക്കറ്റ് നഷ്ടമായ ശേഷമാണ് മത്സരത്തിൽ ഷാർദുൽ ബാറ്റിംഗിന് എത്തിയത്.
മത്സരത്തിൽ ബാറ്റിംഗ് എത്തിയ ഷാർദുൽ ടാക്കൂറിനെ പൂജ്യത്തിൽ നിൽക്കേ തന്നെ പുറത്താക്കാനുള്ള മികച്ച അവസരം മുംബൈ ഇന്ത്യൻസ് ലഭിച്ചതാണ്. മുംബൈയുടെ കീപ്പർ ഇഷാൻ കിഷന്റെ മോശം കീപ്പിംഗ് മുംബൈയെ അതിന് അനുവദിച്ചില്ല.

ഹൃതിക് ഷോക്കീൻ എറിഞ്ഞ പന്തിൽ കയറി അടിക്കാനായി ഷാർദുൽ മുതിർന്നു. വളരെ എളുപ്പത്തിൽ സ്റ്റമ്പ് ചെയ്യാൻ പറ്റുന്ന അവസരമായിരുന്നു അത്. ബോൾ ടേൺ ചെയ്ത് നേരെ ഇഷാന്റെ കൈകളിലേക്ക് എത്തി. പക്ഷേ ഇഷാന് ബോൾ കൈക്കുള്ളിൽ ഒതുക്കാൻ കഴിഞ്ഞില്ല. ഇഷാൻ കിഷൻ ഈ അവസരം കൊണ്ടു കളഞ്ഞു. ഇതിലും മികച്ചത് സഞ്ജു സാംസന്റെ വിക്കറ്റ് കീപ്പിംഗ് ആണ് എന്നുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇഷാൻ കിഷന്റെ മോശം വിക്കറ്റ് കീപ്പിങ്ങിന്റെ വീഡിയോ ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *