Categories
Cricket

ഉമേഷ് അണ്ണൻ തന്നെ ആണോ ഇത് ? രോഹിത്തിനെ വരെ ഞെട്ടിച്ചു ഉമേഷിൻ്റെ ഡൈവിങ് ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ്‌ റൈഡർസ് മത്സരം ആവേശകരമായി പുരോഗിമക്കുകയാണ്. ടോസ് നേടിയ മുംബൈ നായകൻ സൂര്യ കുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുത്തു. രോഹിത് ശർമ വയറിന് അസുഖം ബാധിച്ചതിനാൽ മുംബൈക്ക്‌ വേണ്ടി ഫീൽഡ് ചെയ്തിരുന്നില്ല. എന്നാൽ ഇമ്പാക്ട് പ്ലയെറായി താരം മുംബൈ ബാറ്റിങ്ങിലേക്ക് കടന്ന് വരുന്നു.

പക്ഷെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഉമേഷ്‌ യാദവിന്റെ ഒരു കിടിലൻ ക്യാച്ചിൽ താരം പുറത്താവുകയായിരുന്നു. സുയേഷ് ശർമയാണ് കൊൽക്കത്തക്ക്‌ വേണ്ടി ബോൾ ചെയ്യുന്നത്.മുംബൈ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഈ കിടിലൻ ക്യാച്ച് സംഭവിക്കുന്നത്. കവറിന് മുകളിലുടെ അടിക്കാൻ നോക്കിയ രോഹിത്തിനെ മിഡ്‌ ഓഫിൽ നിന്നിരുന്ന ഉമേഷ്‌ ചാടി കൈപിടിയിൽ ഒതുക്കുകയായിരുന്നു.

നേരത്തെ കൊൽക്കത്ത നൈറ്റ്‌ റൈഡർഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് സ്വന്തമാക്കിയിരുന്നു.51 പന്തിൽ 104 റൺസ് നേടിയ വെങ്കിടേഷ് അയ്യറാണ് കൊൽക്കത്തയുടെ ടോപ് സ്കോർർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ കൊൽക്കത്ത വേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവും ആദ്യത്തെ ഇന്ത്യൻ താരവുമാണ് അദ്ദേഹം. വെങ്കിടേഷ് അയ്യറിന്റെ ഇന്നിങ്സിൽ ആറ് ഫോറും ഒൻപത് സിക്സും അടങ്ങിയിരുന്നു.203.92 പ്രഹരശേഷിയിലാണ് അദ്ദേഹം ബാറ്റ് വീശിയത്.

Leave a Reply

Your email address will not be published. Required fields are marked *