Categories
Cricket

അങ്ങോട്ട് മാറി നിൽക്ക് !ഒരു ക്യാച്ച് എടുക്കാൻ മൂന്ന് പേർ,ഒടുവിൽ നാലാമൻ വന്നു ക്യാച്ച് എടുക്കുന്നു ; വീഡിയോ കാണാം

ക്യാച്ചുകൾ നമ്മൾ പല തരത്തിൽ കണ്ടിട്ടുണ്ട്. ക്യാച്ചുകൾ പല അവിശ്വസനീയമായ രീതിയിൽ പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പറന്നു പിടിക്കുന്ന ക്യാച്ചുകളും എളുപ്പത്തിൽ പിടിക്കുന്ന ക്യാച്ചുകളും കണ്ടിട്ടുണ്ട്. എന്നാൽ ഒരു ക്യാച്ച് പിടിക്കുന്നത് കണ്ട് ചിരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടോ!!.ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് ഗുജറാത്ത്‌ ടൈറ്റാൻസ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്.

ഗുജറാത്ത്‌ ടൈറ്റാൻസ് ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ. ട്രെന്റ് ബോൾട്ടാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബൗൾ ചെയ്യുന്നത് വൃദ്ധമാൻ സാഹയാണ് ഗുജറാത്തിന് വേണ്ടി സ്ട്രൈക്ക് എൻഡിൽ.ആദ്യത്തെ ബോൾ വൈഡ്, രണ്ടാമത്തെ ബോൾ ഡോട്ട്, മൂന്നാമത്തെ ബോൾ സാഹ ഫോർ നേടുന്നു. തുടർന്ന് നാലാമത്തെ പന്തിലാണ് രസകരമായ ക്യാച്ച് സംഭവിക്കുന്നത്.

ബോൾട്ട് മിഡിൽ ആൻഡ് ലെഗ് സ്റ്റമ്പ് ലൈനിൽ തന്റെ ഡെലിവറി എറിയുന്നു.സാഹ സ്‌ക്വർ ലെഗിന് മുകളിലൂടെ റൺസ് കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ സാഹ ബാറ്റ് വീശിയത് ഒരല്പം നേരത്തെയാകുന്നു. ബോൾ നേരെ പൊങ്ങുന്നു. രാജസ്ഥാൻ നായകനും കീപ്പറുമായി സഞ്ജു സാംസൺ ക്യാച്ചിനായി വരുന്നു.ഷിംറോൻ ഹെറ്റ്മൈറും പന്ത് കൈപിടിയിൽ ഒതുക്കാൻ വേണ്ടി വരുന്നു. രണ്ട് പേരുടെ ഇടയിലേക്ക് ധ്രുവ് ജൂറൽ കൂടി വരുന്നു.സഞ്ജു പന്ത് കൈപിടിയിൽ ഒതുക്കിയ ശേഷം ഹെറ്റ്മൈറിന്റെ ദേഹത്ത് തട്ടി ബോൾ തെറിക്കുന്നു. ഇതെല്ലാം കണ്ട് കൊണ്ടിരുന്ന ബോൾട്ട് പെട്ടെന്ന് തന്നെ ബോൾ കൈപിടിയിൽ ഒതുക്കി രസകരമായ ക്യാച്ച് അവസാനിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *