ഐപിഎൽ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഐപിഎല്ലിലെ പകുതി മത്സരങ്ങളോളം പുരോഗമിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാമതുള്ള രാജസ്ഥാൻ റോയൽസിനെ ആണ് നേരിടുന്നത്. ടോസ് നേടിയ രാജസ്ഥാൻ ഇന്നത്തെ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു.
താരതമ്യേന കുറവ് സ്കോർ മാത്രം സ്കോർ ചെയ്യപ്പെടാറുള്ള ജയ്പൂരിൽ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഉയർത്തിയത് കൂറ്റൻ ടോട്ടൽ ആണ്. മത്സരത്തിൽ 202 റൺ ആണ് രാജസ്ഥാൻ നേടിയത്. രാജസ്ഥാന് നിർണായകമായത് യശ്വശ്രീ ജെയ്സ്വാളിന്റെ ഇന്നിംഗ്സ് ആണ്. മത്സരത്തിൽ 44 പന്തിൽ 73 റൺസ് ആണ് ജെയ്‌സ്വാൾ അടിച്ചുകൂട്ടിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ 17 പന്തിൽ 17 റൺസ് മാത്രം നേടി.
ആദ്യ ഓവറുകൾ തന്നെ വെടിക്കെട്ട് ബാറ്റിംഗ് ആണ് രാജസ്ഥാൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. 10 ഓവർ പിന്നിടുമ്പോൾ 100 റൺസ് അടിച്ചുകൂട്ടി. മത്സരത്തിൽ മറ്റൊരു കൗതുകകരമായ കാര്യം കൂടി അരങ്ങേറി. ധോണിക്ക് റിവ്യൂ സിസ്റ്റം പിഴച്ചു എന്നതാണ് ഇത്. തീക്ഷണയുടെ പന്തിൽ ജെയ്‌സ്വാളിനെ പുറത്താക്കാൻ റിവ്യൂ ചെയ്ത ധോണിയുടെ തീരുമാനം തെറ്റായി.
മത്സരത്തിൽ അരങ്ങേറിയ മറ്റൊരു ഗംഭീര കാര്യം എന്താണ് എന്നാൽ ധോണിയുടെ മികച്ച റണ്ണൗട്ട് ആണ്. അവസാന ഓവറിൽ റണ്ണിനായി ഓടിയ രാജസ്ഥാൻ ബാറ്റ്സ്മാനായ ദ്രുവ് ജൂവലിനെ പുറത്താക്കാൻ ആയിരുന്നു ധോണിയുടെ മിന്നുന്ന ത്രോ. ഇരു കൈകളിലും ഗ്ലൗസ് ഇട്ടുകൊണ്ടാണ് ധ്രുവിനെ ധോണി പുറത്താക്കിയത്. ധോണിയുടെ മിന്നും ത്രോയുടെ വീഡിയോ ദൃശ്യം കാണാം.