Categories
Uncategorized

ചീറ്റപ്പുലിയെപ്പോലെ കുതിച്ച് ഒറ്റക്കൈ ക്യാച്ചുമായി ധവാൻ; വാർണറെ മടക്കിയ കിടിലൻ ക്യാച്ച്.. വീഡിയോ കാണാം

ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ‍ഡൽഹിയ്‌ക്കെതിരെ പഞ്ചാബിന് 214 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ‍ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് നേടിയത്. 31 പന്തിൽ 46 റൺസെടുത്ത നായകൻ വാർണറും, ടീമിലേക്ക് തിരിച്ചെത്തി 38 പന്തിൽ 54 റൺസ് അടിച്ച യുവതാരം പൃഥ്വി ഷായും ‍ഡൽഹിക്ക് മികച്ച തുടക്കം നൽകി.

പിന്നീടെത്തിയ റൂസ്സോയും സാൾട്ടും ചേർന്ന് സമ്മാനിച്ചത് കിടിലൻ ഫിനിഷ്. റൂസ്സോ 37 പന്തിൽ 82 റൺസോടെയും സാൾട്ട് 14 പന്തിൽ 26 റൺസോടെയും പുറത്താകാതെ നിന്നു. ഡൽഹി പ്ലേഓഫ് കാണാതെ പുറത്തായ ടീമാണ്, പക്ഷേ പഞ്ചാബിന് പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രാജസ്ഥാൻ റോയൽസുമായാണ് പഞ്ചാബിന്റെ സീസണിലെ അവസാന മത്സരം. ഡൽഹി തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയെ നേരിടും.

മത്സരത്തിൽ ‍ഡൽഹി നായകൻ ഡേവിഡ് വാർണറെ പുറത്താക്കാൻ പഞ്ചാബ് നായകൻ ശിഖർ ധവാൻ എടുത്ത ക്യാച്ച്, ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലൊന്നായി മാറിയിരിക്കുകയാണ്. സാം കറൻ എറിഞ്ഞ പതിനൊന്നാം ഓവറിന്റെ രണ്ടാം പന്തിൽ ആയിരുന്നു അത്. അർദ്ധസെഞ്ചുറിയ്‌ക്ക് നാല് റൺസ് അകലെ നിന്നിരുന്ന വാർണർ, ഒരു ബൗണ്ടറി നേടാൻ ശ്രമിക്കുകയായിരുന്നു.

കറൻ സ്ലോബോൾ എറിഞ്ഞതോടെ ടൈമിംഗ് തെറ്റി പന്ത് വായുവിൽ ഉയർന്നു. കവറിൽ നിന്നിരുന്ന ധവാൻ ബോളർക്ക്‌ പുറകിൽ മുപ്പതുവാര വൃത്തത്തിന് സമീപംവരെ ഓടി, വായുവിൽ ഉയർന്ന് ഒറ്റക്കൈയ്യിൽ ക്യാച്ച് എടുക്കുകയായിരുന്നു. അതിനു ശേഷം തുടയിൽ അടിച്ചുള്ള തന്റെ ട്രേഡ്മാർക്ക് പഞ്ചാബി സ്റ്റൈൽ സെലിബ്രേഷനും! തന്റെ മുപ്പത്തിയേഴാം വയസ്സിലും മികച്ച കായികക്ഷമതയാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നതെന്ന് ഈ വീഡിയോ തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *