പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ലീഗിലെ തങ്ങളുടെ അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോല്പിച്ചത്. വിജയത്തോടെ കൂടി രാജസ്ഥാൻ റോയൽസിന് 14 പോയിന്റായി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ മത്സരം ഫലം അനുസരിച്ചിരിക്കും ഇനി രാജസ്ഥാൻ റോയൽസിന്റെ സാധ്യത.
ഇന്ന് ടോസ് ലഭിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. പഞ്ചാബ് കിങ്‌സ് ബാറ്റർമാർ അവസരത്തിന് ഒത്തു ഉയർന്നതോടെ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് സ്വന്തമാക്കി.49 റൺസ് നേടിയ സാം കറനാണ് ടോപ് സ്കോർർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ ബറ്റ്ലരെ നഷ്ടമായി.എന്നാൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ജെയ്സവാൾ രാജസ്ഥാൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.
ഒടുവിൽ അവസാന ഓവറിൽ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 4 വിക്കറ്റ് കയ്യിൽ ഇരിക്കാൻ പത്ത് റൺസ് കൂടി വേണം. രാഹുൽ ചാഹറാണ് പഞ്ചാബ് കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ധ്രുവ് ജൂറലാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യുന്നത്.ആദ്യത്തെ പന്തിൽ ജൂറൽ ഡബിൾ സ്വന്തമാക്കുന്നു. രണ്ടാമത്തെ പന്തിൽ സിംഗിൾ. മൂന്നാമത്തെ പന്ത് ബോൾട്ട് സിംഗിൾ നേടി, ജൂറലിന് സ്ട്രൈക്ക് തിരകെ നൽകുന്നു.നാലാമത്തെ പന്തിൽ ബൗളേറിന്റെ തലക്ക് മീതെ സിക്സർ നേടി കൊണ്ട് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് എത്തിക്കുന്നു.