ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫർ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പൊക്കിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത് ടൈറ്റാൻസാണ് എതിരാളികൾ. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൌളിംഗ് തിരഞ്ഞെടുത്തു.
രുതുരാജ് ഗെയ്ക്വാദിന്റെയും ഡെവൺ കോൺവേയുടെയും ഓപ്പണിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി. 60 റൺസ് നേടിയ രുതുരാജ് ഗെയ്ക്വാദ് തന്നെയാണ് ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഭേദപേട്ട നിലയിൽ മുന്നേറുകയാണ്. ഈ സീസണിൽ ഡെത്ത് ഓവറിൽ ഏറ്റവും മികച്ച രീതിയിൽ പന്ത് എറിയുന്ന പാതിരാനയേ ധോണി ബൗൾ ചെയ്യാൻ ക്ഷണിക്കുന്നു.
എന്നാൽ ധോണി പാതിരാനായേ ഈ ഓവർ ക്ഷണിക്കാൻ വിളിക്കുമ്പോൾ ഗ്രൗണ്ടിന് പുറത്ത് പോയതിന് ശേഷം പാതിരാനാ ഗ്രൗണ്ടിലേക്ക് കുറച്ചു നിമിഷം മാത്രമായിയൊള്ളു തിരകെ വന്നിട്ട്. ഒൻപത് മിനിറ്റ് മാത്രം ഗ്രൗണ്ടിന് പുറത്ത് പോയ പാതിരാനാ തിരകെ ഗ്രൗണ്ടിൽ വന്നിട്ട് എട്ടു മിനിറ്റ് മാത്രമേ ആയിരുന്നോള്ളൂ. കൃത്യം ഒൻപത് മിനിറ്റ് കഴിഞ്ഞാൽ മാത്രമേ താരത്തിന് പന്ത് എറിയാൻ സാധിക്കുകയൊള്ളു. അത് കൊണ്ട് തന്നെ ധോണി അമ്പയറുമായി ആശയവിനിമയം നടത്തി പാതിരാനാ ഗ്രൗണ്ടിൽ എത്തിയിട്ട് ഒൻപത് മിനിറ്റ് കഴിഞ്ഞു മാത്രമേ ഓവർ ആരംഭിച്ചൊള്ളു.