ശ്രീലങ്കക്കെതിരെ എന്നും ഇന്ത്യൻ ഫാസ്റ്റ് ബൗളേർമാർ തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാറുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനലിൽ സിറാജിന്റെ മികവിൽ ഇന്ത്യ ശ്രീലങ്കയേ 50 റൺസിന് ഓൾ ഔട്ട് ആക്കിയതാണ്. ലോകക്കപ്പിലും ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകരുന്ന ശ്രീലങ്കയെയാണ് കാണുന്നത്.
358 റൺസ് പിന്തുടരാൻ ഇറങ്ങിയ ശ്രീലങ്ക. ന്യൂ ബോളുമായി ജസ്‌പ്രിത് ബുമ്ര.ഈ ലോകക്കപ്പിലെ ശ്രീലങ്കയുടെ ഏറ്റവും മികച്ച ബാറ്റർ പാത്തും നിസ്സാങ്ക ക്രീസിൽ. ശ്രീലങ്കൻ ഇന്നിങ്സിലെ ആദ്യത്തെ പന്ത്,ഒരു ഇൻസ്വിങർ, നിസ്സാങ്ക പ്രതിരോധിക്കാൻ ശ്രമിക്കുന്നു.എന്നാൽ ബാറ്റിൽ തട്ടാതെ നേരെ പന്ത് പാഡിലേക്ക്. അമ്പയർ ഔട്ട് വിളിക്കുന്നു
.നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് സ്വന്തമാക്കി.ഗിൽ കോഹ്ലി ശ്രെയസ് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻസ് ഇന്നിങ്സിന്റെ അടിത്തറ. ഗിൽ 92 ഉം,കോഹ്ലി 88 ഉം, ശ്രെയസ് 82 റൺസും സ്വന്തമാക്കി പുറത്തായി.