ശ്രീലങ്കൻ ക്രിക്കറ്റിന് ഇപ്പോൾ കഷ്ടകാലമാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രമേ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ചാമ്പ്യൻസ് ട്രോഫി യോഗ്യതക്ക് പോലും നിലവിൽ അവർക്ക് സാധ്യതയില്ല
.ഇപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അവസാന ആണിയും അടിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഐ സി സി വിലക്കിയിരിക്കുന്നു. എത്ര കാലത്തേക്കാണ് വിലക്ക് എന്നത് വ്യക്തമല്ല.
ശ്രീലങ്ക ക്രിക്കറ്റ് ബോർഡിൽ ഗവണ്മെന്റിന്റെ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഐ സി സി അവരെ വിലക്കിയിരിക്കുന്നത്.വെള്ളിയാഴ്ച കൂടിയ ഐ സി സി ബോർഡ് മീറ്റിങ്ങിലാണ് ഈ തീരുമാനം എടുത്തത്.കുറച്ചു വർഷങ്ങൾക്ക് മുന്നേ സിമ്പാവേയെയും ഐ സി സി വിലക്കിയിരുന്നു.